"ഷട്ട് ലേഴ്സ് - 2019' ഇന്‍റർനാഷണൽ ബാഡ്മിന്‍റൺ ചാന്പ്യൻഷിപ്പിന് ഉജ്ജ്വല തുടക്കം
Sunday, December 1, 2019 8:17 PM IST
ദമാം: മലപ്പുറം ജില്ലയിലെ പതിനാറ് നിയോജക മണ്ഡലങ്ങളിലേയും കുടിവെള്ള ക്ഷാമം - രൂക്ഷമായ പ്രദേശങ്ങളിൽ സൗജന്യ കുടിവെള്ള പദ്ധതികളുടെ പൂർത്തീകരണം എന്ന ലക്ഷ്യത്തോടു കൂടി ദമാമിലെ 'ഇവൻലോർഡ്, ബാഡ്മിന്‍റൻ ക്ലബുമായി സഹകരിച്ച് കൊണ്ട് ദമാം മലപ്പുറം ജില്ലാ കെഎംസിസി സംഘടിപ്പിക്കുന്ന ഷട്ട്ലേഴ്സ് -2019, ഇന്‍റർനാഷണൽ ബാഡ്മിന്‍റൺ ടൂർണമെന്‍റിന് ദമാം ഖാലിദിയ്യയിലെ ഇവൻ ലോർഡ്- ഇൻഡോർ കോർട്ടിൽ ഉജ്ജ്വല തുടക്കം.

വിവിധ രാജ്യങ്ങളിലെ അറുനൂറോളം താരങ്ങൾ വിവിധ വിഭാഗങ്ങളിലായി അണിനിരക്കുന്ന ടൂർണമെന്‍റ് കിഴക്കൻ പ്രവിശ്യാ കെഎംസിസി ജനറൽ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ ഉദ്ഘാടനം ചെയ്തു. ടൂർണമെന്‍റ് ചെയർമാൻ ബഷീർ ആലുങ്ങൽ അധ്യക്ഷത വഹിച്ചു. കിഴക്കൻ പ്രവിശ്യയിലെ പ്രവാസി സമൂഹത്തിനിടയിൽ സാമൂഹിക-ജീവകാരുണ്യ മേഖലകളിൽ സജീവ ഇടപെടൽ നടത്തിയതിന് ദമ്മാം മലപ്പുറം ജില്ലാ കെഎംസിസി യുടെ എക്സലൻസി പുരസ്കാരത്തിന് ഖഫ്ജിലെ ജീവകാരുണ്യ പ്രവർത്തകൻ അബ്ദുൾ ജലീൽ അർഹനായി. കിഴക്കൻ പ്രവിശ്യാ കെഎംസിസി ആക്ടിംഗ് പ്രസിഡന്‍റ് ടി.എം.ഹംസ പാലക്കാട് ജലീലിനുള്ള പുരസ്കാരം കൈമാറി. ഇവൻ ലോർഡ് ബാഡ്മിന്‍റൺ ക്ലബ് പ്രസിഡന്‍റ് ടോണി ആശംസാ പ്രസംഗം നടത്തി. ടൂർണമെന്‍റിന്‍റെ 'ഒഫീഷ്യൽ സർവ്' ദമാം ഇന്‍റർനാഷണൽ ഇന്ത്യൻ സ്കൂളിന്‍റെ മുൻ ചെയർമാൻമാരായ ഡോ-അബ്ദുസ്സലാം കണ്ണിയൻ, അബ്ദുൾ വാരിസ് എന്നിവർ ചേർന്ന് നിർവഹിച്ചു.

കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക-സാംസ്കാരിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളായ സക്കീർ അഹമ്മദ്, സി.പി ഷെരീഫ്, രാകേഷ്, മാമുനിസാർ, ഇ.എം.കബീർ, സിദ്ദീഖ് പാണ്ടികശാല, സലീം പാണമ്പ്ര, ഫൈസൽ ഇരിക്കൂർ, ഒ.പി. ഹബീബ്, ഇ.കെ. സലീം, ബഷീർ ബാഖഫി, ഖാലിദ് തെങ്കര, അമീൻ തിരുവനന്തപുരം, സക്കറിയ-സഫ,കാദർ അണങ്കൂർ - ജുനൈദ് കാസർഗോഡ് തുടങ്ങിയവർ സംബന്ധിച്ചു. ആദ്യ ദിനം നടന്ന അണ്ടർ-9 കാറ്റഗറി മത്സര വിജയികൾക്ക് പി.കെ.മുഹമ്മദ് ഫറോക്ക്, ടൂർണമെന്‍റ് ഡയറക്ടർ നവാബ്ഖാൻ തുടങ്ങിയവർ ട്രോഫികൾ വിതരണം ചെയ്തു. സഹീർ കൊണ്ടോട്ടി അവതാരകനായ ചടങ്ങിൽ മുജീബ് കൊളത്തൂർ ഖിറാഅത്ത് നടത്തി. ടൂർണമെന്‍റ് ജനറൽ കൺവീനർ മുഹമ്മദലി കോട്ടക്കൽ സ്വാഗതവും ട്രഷറർ ജൗഹർ കുനിയിൽ നന്ദിയും പറഞ്ഞു.

ജില്ലാ കെഎംസിസി ഭാരവാഹികളായ, കെ.പി. ഹുസൈൻ ഇഖ്ബാൽ ആനമങ്ങാട്, അൻസാർ തങ്ങൾ, അലിഭായ് ഊരകം, റസ്സൽ ചുണ്ടക്കാടൻ, ആസിഫ് കൊണ്ടോട്ടി, ആഷിഖ് റഹ്മാൻ, ഇസ്മായിൽ പുള്ളാട്ട്, അലവി മഞ്ചേരി, അബ്ദുറഹ്മാൻ താനൂർ, മഹ്ഷൂഖ് റഹ്മാൻ, ലത്തീഫ് മഞ്ചേരി, ഫാസിൽ കോട്ടക്കൽ, അസ് ലം ഇ.ബി.സി തുടങ്ങിയവർ ടൂർണമെന്‍റിനു നേതൃത്വം നൽകി.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം