കൊ​ല്ലം ജി​ല്ലാ പ്ര​വാ​സി സ​മാ​ജം കു​വൈ​റ്റ് വി​ദ്യാ​ഭ്യാ​സ എ​ൻ​ഡോ​വ്മെ​ന്‍റ് ന​ൽ​കു​ന്നു
Monday, November 11, 2019 10:07 PM IST
കു​വൈ​ത്ത്: കൊ​ല്ലം ജി​ല്ലാ പ്ര​വാ​സി സ​മാ​ജം കു​വൈ​റ്റ് വി​ദ്യാ​ഭ്യാ​സ എ​ൻ​ഡോ​വ്മെ​ന്‍റ് ന​ൽ​കു​ന്നു . 201819 വി​ദ്യാ​ഭ്യ​സ വ​ർ​ഷം പ​ത്താം​ത​ര​ത്തി​ലും പ​ന്ത്ര​ണ്ടാം ത​ര​ത്തി​ലും ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ കൊ​ല്ലം ജി​ല്ല​യി​ലെ ആ​റു താ​ലൂ​ക്കി​ൽ നി​ന്നു​മു​ള്ള സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന ഒ​രു താ​ലൂ​ക്കി​ലെ ര​ണ്ട് കു​ട്ടി​ക​ൾ​ക്ക് പ​തി​നാ​യി​രം രൂ​പ വീ​തം സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ന്നു.

താ​ൽ​പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ / ര​ക്ഷി​താ​ക്ക​ൾ പ​ഠി​ച്ചി​രു​ന്ന വി​ദ്യാ​ഭ്യ​സ സ്ഥാ​പ​ന​ത്തി​ലെ പ്ര​ധാ​ന അ​ധ്യാ​പ​ക​ൻ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ മാ​ർ​ക്ക് ലി​സ്റ്റി​ന്‍റെ കോ​പ്പി​യും വ​രു​മാ​നം തെ​ളി​യി​ക്കു​ന്ന വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ സ​ർ​ട്ടി​ഫി​ക്കേ​റ്റും ഉ​ൾ​പ്പെ​ടെ​യു​ള്ള അ​പേ​ക്ഷ​ക​ൾ ഡി​സം​ബ​ർ 15നു ​മു​ന്പാ​യി [email protected] . Mail Adress ലും ​സ​ലിം രാ​ജ് . ക​ളീ​ക്ക​ൽ കി​ഴ​ക്ക​തി​ൽ , പ​ട : വ​ട​ക്ക് - ക​രു​നാ​ഗ​പ്പ​ള്ളി - പി .​ഒ.​കൊ​ല്ലം - പി​ൻ - 6905 18 എ​ന്ന അ​ഡ്ര​സിലും ത​പാ​ൽ മു​ഖേ​ന അ​പേ​ക്ഷി​ക്കേ​ണ്ട​താ​ണ്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ