അബുദാബിയിൽ‌ "മെഡിക്കോൺ 2019' നവംബർ 8 ന്
Thursday, November 7, 2019 5:54 PM IST
അബുദാബി : ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രഗത്ഭരായ ആരോഗ്യ വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള "മെഡിക്കോൺ 2019' എന്ന പേരിൽ നവംബർ 8 ന് (വെള്ളി) രാവിലെ 10 മുതൽ ഗ്ലോബൽ ഇന്ത്യൻ ഇന്‍റർനാഷണൽ സ്കൂളിൽ ആരോഗ്യ സെമിനാർ നടത്തുന്നു.

ആധുനിക ചികിത്സാ രംഗത്തെ നയങ്ങളും സമീപനങ്ങളും ആധുനിക വൈദ്യശാസ്ത്രത്തിന്‍റെ ചരിത്രവും പ്രസക്തിയുമെല്ലാം സമഗ്രമായി സ്പർശിക്കുന്ന നിരവധി പ്രഭാഷണങ്ങളാണു ഈ രംഗത്തെ വിദഗ്ദ്ധർ അവതരിപ്പിക്കുന്നത്‌. പൂർമമായും സാധാരണക്കാരായ പ്രവാസികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന പരിപാടി പരിഷത്ത് ആരോഗ്യമേഖലയിൽ നടത്തിവരുന്ന പഠന പ്രവർത്തനങ്ങളുടെ തുടർച്ചയാണ്.

മെഡികോൺഗ്രസിലെ വിഷയാവതരണങ്ങൾ: കേരളത്തിന്‍റെ ആരോഗ്യ നയങ്ങൾ: പ്രഫ. കെ.പി. കുഞ്ഞിക്കണ്ണൻ (മുൻ സംസ്ഥാന പ്രസിഡന്‍റ് കെഎസ്എസ്പി) , ആരോഗ്യ മേഖലയിലെ അതിർ വരമ്പുകൾ : ഡോ. എസ്.എസ് ലാൽ ( ടെക്നിക്കൽ ഡയറക്ടർ, എഫ്എച്ച്ഐ 360, ലോസ് ഏഞ്ചലസ്, എഴുത്തുകാരൻ), സ്ത്രീ- വോംപ് റ്റു ടോംപ് : ഡോ. ഷിംന അസീസ് (അഡ്മിൻ. ഇൻഫോ ക്ലിനിക്, എഴുത്തുകാരി ) , ചികിത്സ - കലയും ശാസ്ത്രവും : ഡോ. ഹനീഷ് ബാബു ( മുൻ പ്രസിഡന്‍റ് എകെഎംജി, യു എ ഇ) , മലയാളിയെ കടിക്കുന്ന പാമ്പുകൾ : ഡോ. അഗസ്റ്റസ് മോറിസ് , ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ ചരിത്രം : നിഷാദ് കൈപ്പിള്ളി എന്നിവർ ക്ലാസുകളെടുക്കും.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള