ഗൃ​ഹ​നാ​ഥ​ൻ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം: ഇ​ന്ന് റി​പ്പോ​ർ​ട്ടു ന​ൽ​കും
Thursday, March 21, 2019 10:25 PM IST
പീ​രു​മേ​ട്: പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന വീ​ട് പു​ന​ർ​നി​ർ​മി​ക്കാ​ൻ സ​ഹാ​യം ല​ഭി​ക്കാ​ത്ത​തി​നാ​ൽ ഗൃ​ഹ​നാ​ഥ​ൻ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ് ക​മ്മി​റ്റി​ക്ക് ഇ​ന്നു റി​പ്പോ​ർ​ട്ടു സ​മ​ർ​പ്പി​ക്കും.
പീ​രു​മേ​ട് ത​ഹ​സി​ൽ​ദാ​ർ, ഏ​ല​പ്പാ​റ വി​ല്ലേ​ജ് ഓ​ഫീ​സ​ർ, ഏ​ല​പ്പാ​റ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​ന്നി​വ​രാ​ണ് റി​പ്പോ​ർ​ട്ടു ത​യാ​റാ​ക്കി​യ​ത്. പീ​രു​മേ​ട് ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കൂ​ടി​യാ​യ താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ യു. ​കൃ​ഷ്ണ​നു​ണ്ണി​യു​ടെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ചാ​ണ് റി​പ്പോ​ർ​ട്ടു ന​ൽ​കു​ന്ന​ത്.
ജീ​വ​നൊ​ടു​ക്കി​യ രാ​ജ​ന്‍റെ മ​ക​ൻ രാ​ജേ​ഷ് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ലീ​ഗ​ൽ സ​ർ​വീ​സ​സ് ക​മ്മി​റ്റി അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ 26-നാ​ണ് പ്ര​ള​യ​ത്തി​ൽ വീ​ടു​ന​ഷ്ട​പ്പെ​ട്ട ഏ​ല​പ്പാ​റ ചെ​മ്മ​ണ്ണ് ഒ​ടി​ച്ചു​കു​ത്തി കൊ​ച്ചു​ത​ളി​യി​ക്ക​ൽ രാ​ജ​നെ (62) മ​രി​ച്ച​നി​ല​യി​ൽ ക​ണ്ട​ത്.
ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ രാ​ജ​ന്‍റെ വീ​ട് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നി​രു​ന്നു. വീ​ട് വാ​സ​യോ​ഗ്യ​മ​ല്ലാ​താ​യ​തി​നെ​തു​ട​ർ​ന്ന് അ​ടു​ത്തു​ള്ള തോ​ട്ടം ല​യ​ത്തി​ലാ​യി​രു​ന്നു താ​മ​സം.