കോ​ട്ട റോ​ഡി​ന്‍റെ 12 കിലോമീറ്റർ അ​റ്റ​കു​റ്റ​പ്പണി തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​ന​ത്തി​ൽ കു​രു​ങ്ങി
Thursday, March 21, 2019 10:24 PM IST
തൊ​ടു​പു​ഴ:​മൂ​വാ​റ്റു​പു​ഴ-​തേ​നി സം​സ്ഥാ​ന പാ​ത​യി​ൽ പ​ടി.​കോ​ടി​ക്കു​ളം മു​ത​ൽ പ​രി​യാ​രം വ​രെ​യു​ള്ള കോ​ട്ട​റോ​ഡി​ന്‍റെ 12 കി​ലോ​മീ​റ്റ​ർ ഭാ​ഗ​ത്തെ അ​റ്റ​കു​റ്റ​പ്പ​ണി തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​ന​ത്തി​ൽ കു​രു​ങ്ങി.​

ആ​ദ്യം ടെ​ണ്ട​ർ വി​ളി​ച്ചെ​ങ്കി​ലും തു​ക കു​റ​വാ​യ​തി​നാ​ൽ ക​രാ​റു​കാ​ർ ഏ​റ്റെ​ടു​ക്കാ​ൻ ത​യാ​റാ​യി​രു​ന്നി​ല്ല.​ഇ​തേ തു​ട​ർ​ന്നു വീ​ണ്ടും റീ​ടെ​ണ്ട​ർ വി​ളി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം വ​ന്ന​തോ​ടെ ടെ​ണ്ട​ർ തു​റ​ക്കാ​നാ​കാ​തെ വ​ന്നി​രി​ക്കു​ക​യാ​ണ്.​നാ​ളു​ക​ളാ​യി ത​ക​ർ​ന്നു കി​ട​ക്കു​ന്ന റോ​ഡ് റീ ​ടാ​റിം​ഗ് ന​ട​ത്തു​ന്ന​തി​നോ അ​റ്റ​കു​റ്റ​പ്പണി ന​ട​ത്തു​ന്ന​തി​നൊ പി​ഡ​ബ്ല്യു​ഡി ത​യാ​റാ​കാ​ത്ത​തി​നാ​ൽ റോ​ഡി​ലൂ​ടെ സ​ഞ്ച​രി​ക്കാ​നാ​കാ​ത്ത സ്ഥി​തി​യാ​ണ്.

നി​ര​വ​ധി സ്കൂ​ൾ ബ​സു​ക​ളും സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളും സ​ഞ്ച​രി​ക്കു​ന്ന​തും ആ​യി​ര​ക്ക​ണ​ക്കി​നു യാ​ത്ര​ക്കാ​ർ ആ​ശ്ര​യി​ക്കു​ന്ന​തു​മാ​യ റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പണി വൈ​കു​ന്ന​തി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വും ഉ​യ​രു​ക​യാ​ണ്. ബ​സ് സ​ർ​വീ​സി​ല്ലെ​ന്ന ഒ​റ്റ​കാ​ര​ണ​ത്താ​ൽ റോ​ഡി​നെ അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്നും ആ​ക്ഷേ​പം ഉ​യ​രു​ന്നു​ണ്ട്.​മ​ഴ​ക്കാ​ല​ത്ത് റോ​ഡി​ൽ കു​ഴി​ക​ൾ രൂ​പ​പ്പെ​ടു​ന്പോ​ൾ അ​ടി​യ​ന്ത​ര ന​ട​പ​ടി​യെ​ന്ന നി​ല​യി​ൽ കു​ഴി​ക​ളി​ൽ പാ​റ​മ​ക്ക് നി​ര​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ പ​ണം അ​നു​വ​ദി​ക്കാ​റു​ണ്ടെ​ങ്കി​ലും ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി ഈ ​റോ​ഡി​ന്‍റെ കാ​ര്യ​ത്തി​ൽ ഇ​തും ഉ​ണ്ടാ​യി​ട്ടി​ല്ല. റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പണി​ക്കാ​യി നേ​ര​ത്തെ 75 ല​ക്ഷ​ത്തോ​ളം വ​ക​യി​രു​ത്തി​യി​രു​ന്നെ​ങ്കി​ലും ബ​സ് സ​ർ​വീ​സി​ല്ലെ​ന്ന കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി ഞ​റു​ക്കു​റ്റി-​വ​ണ്ണ​പ്പു​റം റോ​ഡ് ബി​എം​ബി​സി നി​ല​വാ​ര​ത്തി​ൽ നി​ർ​മി​ക്കു​ന്ന​തി​നാ​യി ഈ ​തു​ക വ​ക​മാ​റ്റി​യ​താ​യും ആ​രോ​പ​ണ​മു​യ​രു​ന്നു​ണ്ട്.​സ്വാ​ത​ന്ത്ര്യ സു​വ​ർ​ണ ജൂ​ബി​ലി സ്മാ​ര​ക​മാ​യി മൂ​വാ​റ്റു​പു​ഴ-​തേ​നി സം​സ്ഥാ​ന പാ​ത​യാ​യി അ​ന്ന​ത്തെ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യാ​യി​രു​ന്ന പി.​ജെ.​ജോ​സ​ഫ് പ്ര​ഖ്യാ​പ​നം ന​ട​ത്തു​ക​യും ക​ല്ലൂ​ർ​ക്കാ​ട് ജം​ഗ്ഷ​നി​ൽ ശി​ലാ​ഫ​ല​ക​വും സ്ഥാ​പി​ച്ച പാ​ത​യാ​ണ് നി​ല​വി​ൽ സ​ഞ്ച​രി​ക്കാ​നാ​കാ​തെ ത​ക​ർ​ന്നു ത​രി​പ്പ​ണ​മാ​യി കി​ട​ക്കു​ന്ന​ത്.​ലോ​റേ​ഞ്ചി​ൽ ത​ന്നെ അ​ഞ്ചു പ​ഞ്ചാ​യ​ത്തു​ക​ളി​ലൂ​ടെ​യാ​ണ് ഈ ​പാ​ത ക​ട​ന്നു​പോ​കു​ന്ന​ത്.

ദി​വ​സ​വും നൂ​റു​ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്ന​തും ആ​യി​ര​ക്കണ​ക്കി​നാ​ളു​ക​ൾ ആ​ശ്ര​യി​ക്കു​ന്ന​തു​മാ​യ റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ​ണി ന​ട​ത്താ​ൻ കാ​ല​താ​മ​സം നേ​രി​ട്ട​ത് തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​യ​ള​വി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​യ​രു​ന്ന​തി​ന് കാ​ര​ണ​മാ​കും.

മ​ഴ​ക്കാ​ലം ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്പെ​ങ്കി​ലും റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പണി പൂ​ർ​ത്തീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ റോ​ഡ് പൂ​ർ​ണ​മാ​യി ത​ക​രു​ന്ന സ്ഥി​തി​യു​ണ്ടാ​കും.​നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി മ​ഴ​ക്കാ​ലം ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്പ് പൂ​ർ​ത്തി​യാ​കു​മോ​യെ​ന്ന് കാ​ത്തി​രു​ന്ന് കാ​ണ​ണം. പ്ര​ശ്ന​ത്തി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ങ്കി​ൽ ക​രി​മ​ണ്ണൂ​ർ പൊ​തു​മ​രാ​മ​ത്തു ഓ​ഫീ​സ് ഉ​പ​രോ​ധ​മ​ട​ക്ക​മു​ള്ള സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി രം​ഗ​ത്തി​റ​ങ്ങാ​നാ​ണ് നാ​ട്ടു​കാ​രു​ടെ തീ​രു​മാ​നം.