കൊ​ച്ചു​ കൂ​ട്ടു​കാ​രു​ടെ വ​ലി​യ സ്നേ​ഹ ഭവനം
Tuesday, March 19, 2019 10:22 PM IST
­നെ​ടു​ങ്ക​ണ്ടം: കു​ഞ്ഞു​സ​ന്പാ​ദ്യ​ങ്ങ​ൾ ചേ​ർ​ത്തു​വെ​ച്ച് കൊ​ച്ചു​കൂ​ട്ടു​കാ​ർ ഒ​രു​ക്കി​യ വ​ലി​യ സ്നേ​ഹ​വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം ന​ട​ന്നു. പു​ളി​യ​ൻ​മ​ല കാ​ർ​മ​ൽ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ച്ച​ടി​യി​ൽ സ്നേ​ഹ​വീ​ട് നി​ർ​മി​ച്ച​ത്.
ഏ​തു​നി​മി​ഷ​വും ത​ക​ർ​ന്നു​വീ​ഴാ​വു​ന്ന പ​ച്ച​ക്ക​ട്ട​കൊ​ണ്ട് നി​ർ​മി​ച്ച പ​ഴ​യ വീ​ട്ടി​ലാ​യി​രു​ന്നു നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​നി കൊ​ര​ട്ടി​യി​ൽ കൃ​ഷ്ണ​കു​മാ​രി​യും കു​ടും​ബ​വും ക​ഴി​ഞ്ഞി​രി​ന്ന​ത്. അ​ട​ച്ചു​റ​പ്പു​ള്ള വാ​തി​ലു​ക​ളോ മേ​ൽ​ക്കൂ​ര​യോ മെ​ച്ച​പ്പെ​ട്ട ശു​ചി​മു​റി സൗ​ക​ര്യ​മോ വീ​ടി​നു​ണ്ടാ​യി​രു​ന്നി​ല്ല. ചെ​റി​യ മ​ഴ പെ​യ്താ​ൽ​പോ​ലും വീ​ടു​മു​ഴു​വ​ൻ ന​ന​യു​ന്ന അ​വ​സ്ഥ​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്തോ​ടെ വീ​ട് എ​തു​നി​മി​ഷ​വും ത​ക​രാ​വു​ന്ന അ​വ​സ്ഥ​യി​ലാ​യി.
പ്രാ​യ​പൂ​ർ​ത്തി​യാ​യ ര​ണ്ടു പെ​ണ്‍​മ​ക്ക​ളും ഒ​രു മ​ക​നും അ​ട​ങ്ങു​ന്ന കൃ​ഷ്ണ​കു​മാ​രി​യു​ടെ കു​ടും​ബ​ത്തി​ന് അ​ട​ച്ചു​റ​പ്പു​ള്ള വീ​ട് എ​ന്ന​ത് സ്വ​പ്നം മാ​ത്ര​മാ​യി​രു​ന്നു. കൂ​ലി​വേ​ല​ചെ​യ്തും പ​ശു വ​ള​ർ​ത്ത​ലി​ലൂ​ടെ​യും കൃ​ഷ്ണ​കു​മാ​രി ക​ണ്ടെ​ത്തു​ന്ന വ​രു​മാ​നം മാ​ത്ര​മാ​യി​രു​ന്നു കു​ടും​ബ​ത്തി​ന്‍റെ ഏ​ക ആ​ശ്ര​യം. മ​ക്ക​ളു​ടെ വി​ദ്യാ​ഭ്യാ​സ ചെ​ല​വു​ക​ൾ അ​ട​ക്കം ക​ണ്ടെ​ത്താ​ൻ പ​ല​പ്പോ​ഴും ബു​ദ്ധി​മു​ട്ടു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ണ്ടാ​യി​രു​ന്ന​ത്.
പ​ച്ച​ടി സെ​ന്‍റ് ജോ​സ​ഫ് ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ർ​ജ് ച​ക്കാ​ങ്ക​ലി​ൽ​നി​ന്നും കു​ടും​ബ​ത്തി​ന്‍റെ ദു​ര​വ​സ്ഥ മ​ന​സി​ലാ​ക്കി​യ പു​ളി​യ​ൻ​മ​ല കാ​ർ​മ​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​റോ​ബി​ൻ​സ് ജേ​ക്ക​ബ് വി​വ​രം വി​ദ്യാ​ർ​ഥി​ക​ളു​മാ​യും അ​ധ്യാ​പ​ക​രു​മാ​യും പ​ങ്കു​വ​ച്ചു. ഇ​തോ​ടെ കു​ടും​ബ​ത്തി​ന് എ​ത്ര​യും വേ​ഗം അ​ട​ച്ചു​റ​പ്പു​ള്ള വീ​ട് നി​ർ​മി​ച്ചു​ന​ൽ​ക​ണ​മെ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.
കു​ടു​ക്ക​ക​ളി​ൽ സ്വ​രു​ക്കൂ​ട്ടി​യ കൊ​ച്ചു​സ​ന്പാ​ദ്യ​ങ്ങ​ളു​മാ​യി കു​ട്ടി​ക​ൾ മു​ൻ​പ​ന്തി​യി​ലെ​ത്തി. ക്ലാ​സു​ക​ളി​ലെ ചാ​രി​റ്റി ബോ​ക്സു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ കൊ​ച്ചു​സ​ന്പാ​ദ്യം പ​ങ്കു​വ​ച്ചു. കു​ട്ടി​ക​ളു​ടെ സം​ഭാ​വ​ന​യി​ൽ​നി​ന്നും മൂ​ല​ധ​നം ഉ​ൾ​കൊ​ണ്ടാ​ണ് നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. കു​ട്ടി​ക​ൾ​ക്കു പി​ൻ​തു​ണ​യു​മാ​യി മ​റ്റു​പ​ല​രും എ​ത്തി​യ​തോ​ടെ മൂ​ന്നു​മാ​സം​കൊ​ണ്ട് കൃ​ഷ്ണ​കു​മാ​രി​ക്കും കു​ടും​ബ​ത്തി​നും കെ​ട്ടു​റ​പ്പു​ള്ള ഭ​വ​നം യാ​ഥാ​ർ​ഥ്യ​മാ​യി.
കി​ട​പ്പു​മു​റി​ക​ളും അ​ടു​ക്ക​ള​യും ഹാ​ളും ശു​ചി​മു​റി​യും സി​റ്റൗ​ട്ടും ഉ​ൾ​പ്പ​ടെ മ​നോ​ഹ​ര​മാ​യ വീ​ടാ​ണ് നി​ർ​മി​ച്ചു​ന​ൽ​കി​യ​ത്. വ​യ​റിം​ഗ്, പെ​യി​ന്‍റിം​ഗ് അ​ട​ക്ക​മു​ള്ള എ​ല്ലാ ജോ​ലി​ക​ളും പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. അ​ഞ്ച​ര​ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് വീ​ട് പൂ​ർ​ത്തി​യാ​ക്കി​യ​ത്.
താ​ക്കോ​ൽ​ദാ​നം കാ​ർ​മ​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ നി​ർ​വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​സ് പാ​റ​ക്കാ​ട്ടി​ൽ, പ്രി​ൻ​സി​പ്പ​ൽ ഫാ. ​റോ​ബി​ൻ​സ് ജേ​ക്ക​ബ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ തോ​മ​സ് പ​ന​ച്ചി​ക്ക​ൽ, പ​ച്ച​ടി ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ർ​ജ് ച​ക്കാ​ങ്ക​ൽ, അ​ധ്യാ​പ​ക​ർ, അ​ന​ധ്യാ​പ​ക​ർ, ര​ക്ഷി​താ​ക്ക​ൾ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ത​ങ്ങ​ൾ​ക്കാ​യി സ്വ​പ്ന​വീ​ടൊ​രു​ക്കി​യ കു​രു​ന്നു​ക​ളെ മ​ധു​രം പ​ങ്കു​വെ​ച്ചാ​ണ് കൃ​ഷ്ണ​കു​മാ​രി​യും കു​ടും​ബ​വും സ്വീ​ക​രി​ച്ച​ത്.