നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ കണ്ണടച്ചു; പോ​ലീ​സി​നു പണികിട്ടി
Tuesday, March 19, 2019 10:22 PM IST
ക​ട്ട​പ്പ​ന: ന​ഗ​ര​സ​ഭ ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി ന​ഗ​ര​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സ്ഥാ​പി​ച്ച നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ ത​ക​രാ​റി​ലാ​യി. 32 കാ​മ​റ​ക​ളി​ൽ പ​ല​ദി​വ​സ​ങ്ങ​ളി​ലും ആ​റെ​ണ്ണം​വ​രെ​യേ പ്ര​വ​ർ​ത്തി​ക്കു​ന്നു​ള്ളൂ. ഇ​ന്ന​ലെ ര​ണ്ടു കാ​മ​റ​ക​ൾ മാ​ത്ര​മാ​ണ് പ്ര​വ​ർ​ത്തി​ച്ച​ത്.
ഇ​തോ​ടെ ന​ഗ​ര​ത്തി​ലെ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ക​ണ്ടെ​ത്താ​നോ അ​പ​ക​ട​ങ്ങ​ളു​ണ്ടാ​കു​ന്പോ​ൾ യ​ഥാ​സ​മ​യം സേ​വ​നം ഉ​റ​പ്പാ​ക്കാ​നോ പോ​ലീ​സി​നു ക​ഴി​യു​ന്നി​ല്ല.
ചി​ല ദി​വ​സ​ങ്ങ​ളി​ൽ മു​ഴു​വ​ൻ കാ​മ​റ​ക​ളും പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ണ്. നെ​റ്റ്വ​ർ​ക്കിം​ഗി​ലെ ത​ക​രാ​റാ​ണ് നി​രീ​ക്ഷ​ണ കാ​മ​റ സം​വി​ധാ​നം താ​റു​മാ​റാ​ക്കി​യ​ത്. ഇ​ന്‍റ​ർ​നെ​റ്റ് സം​വി​ധാ​ന​വും ത​ക​രാ​റി​ലാ​ണ്. 2018 ഏ​പ്രി​ൽ 27 മു​ത​ലാ​ണ് നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ പ്ര​വ​ർ​ത്തി​ച്ചു​തു​ട​ങ്ങി​യ​ത്.
ന​ഗ​ര​ത്തി​ലെ കു​റ്റ​കൃ​ത്യ​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​തി​നും സ്ത്രീ​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നു​മാ​യാ​ണ് 16 ഇ​ട​ങ്ങ​ളി​ൽ 32 നൈ​റ്റ് വി​ഷ​ൻ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​ത്. 11 ല​ക്ഷം രൂ​പ​യാ​ണ് ഇ​തി​നാ​യി ചെ​ല​വ​ഴി​ച്ച​ത്.
പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ക​ണ്‍​ട്രോ​ൾ റൂ​മി​ൽ കാ​മ​റാ​ദൃ​ശ്യ​ങ്ങ​ൾ റെ​ക്കോ​ർ​ഡു​ചെ​യ്തു സൂ​ക്ഷി​ക്കാ​നു​ള്ള സം​വി​ധാ​ന​വും ദൃ​ശ്യ​ങ്ങ​ൾ നി​രീ​ക്ഷി​ക്കാ​ൻ ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ സേ​വ​ന​വും ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.
ആ​ദ്യ​ത്തെ ഏ​താ​നും മാ​സ​ങ്ങ​ളി​ൽ കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​നു സ​ഹാ​യ​ക​ര​മാ​യി​രു​ന്നു. ടൗ​ണി​ലെ അ​ടി​പി​ടി​യു​ണ്ടാ​കു​ന്ന സ​മ​യ​ങ്ങ​ളി​ൽ പോ​ലീ​സി​നു വേ​ഗ​ത്തി​ൽ എ​ത്തി​ച്ചേ​രാ​നും പി​ടി​ച്ചു​പ​റി കേ​സി​ലെ പ്ര​തി​യെ ക​ണ്ടെ​ത്താ​നും ക​ഴി​ഞ്ഞി​രു​ന്നു. പി​ന്നീ​ട് കാ​മ​റ​ക​ൾ ഒ​ന്നൊ​ന്നാ​യി നി​ല​ച്ച​തോ​ടെ പോ​ലീ​സി​നു കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ൽ പ​ട്രോ​ളിം​ഗ് ന​ട​ത്തേ​ണ്ടി​വ​രു​ന്നു.
ന​ഗ​ര​സ​ഭ​യി​ൽ ഉ​റ​വി​ട മാ​ലി​ന്യ സം​സ്ക​ര​ണം ന​ട​പ്പാ​ക്കി​യ​തോ​ടെ രാ​ത്രി​യി​ൽ ന​ഗ​ര​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മാ​ലി​ന്യ​നി​ക്ഷേ​പം വ​ർ​ധി​ച്ചി​രു​ന്നു.
മാ​ലി​ന്യം അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​യു​ന്ന​വ​രെ ക​ണ്ടെ​ത്താ​ൻ കാ​മ​റ​ക​ളു​ടെ സേ​വ​നം ല​ഭ്യ​മാ​കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. കൂ​ടാ​തെ ഗ​താ​ഗ​ത​നി​യ​മം ലം​ഘി​ച്ച് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളെ പി​ടി​കൂ​ടാ​നും ക​ഴി​യു​ന്നി​ല്ല.
അ​തേ​സ​മ​യം ന​ഗ​ര​ത്തി​ൽ കൂ​ടു​ത​ൽ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കാ​ൻ 10 ല​ക്ഷം രൂ​പ​കൂ​ടി ന​ഗ​ര​സ​ഭ ബ​ജ​റ്റി​ൽ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.