നെ​ടു​ങ്ക​ണ്ടം ഡി​പ്പോ​യി​ൽ​നി​ന്നും റ​ദ്ദാ​ക്കി​യ മു​ഴു​വ​ൻ സ​ർ​വീ​സു​ക​ളും പു​ന​രാ​രം​ഭി​ക്കും
Tuesday, March 19, 2019 10:22 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം കെഎ​സ്ആ​ർ​ടി​സി ഓ​പ്പ​റേ​റ്റിം​ഗ് സെ​ന്‍റ​റി​ൽ​നി​ന്നും റ​ദ്ദാ​ക്കി​യ സ​ർ​വീ​സു​ക​ളെ​ല്ലാം പു​ന​രാ​രം​ഭി​ക്കാ​ൻ തീ​രു​മാ​നം. കെഎ​സ്ആ​ർ​ടി​സി ഡ​യ​റ​ക്ട​ർ സി.​വി. വ​ർ​ഗീ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ നെ​ടു​ങ്ക​ണ്ട​ത്തു​ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.
എം ​പാ​ന​ൽ ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട്ട​തി​നെ​തു​ട​ർ​ന്നു നി​ര​വ​ധി സ​ർ​വീ​സു​ക​ൾ നെ​ടു​ങ്ക​ണ്ട​ത്തു​നി​ന്നും റ​ദ്ദാ​ക്കി​യി​രു​ന്നു. നെ​ടു​ങ്ക​ണ്ട​ത്തു​നി​ന്നും സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന 19 ബ​സു​ക​ളി​ൽ 18 എ​ണ്ണ​വും ഓ​ടും. നി​ർ​ത്ത​ലാ​ക്കി​യ കാ​സ​ർ​ഗോ​ഡ് സ​ർ​വീ​സി​ന്‍റെ റൂ​ട്ട് പു​ന​ർ​നി​ർ​ണ​യി​ക്കും.
ന​ഷ്ട​ത്തെ തു​ട​ർ​ന്നാ​ണ് കാ​സ​ർ​ഗോ​ഡ് സ​ർ​വീ​സ് നി​ർ​ത്ത​ലാ​ക്കി​യ​തെ​ന്നാ​ണ് കെ ​എ​സ്ആ​ർ​ടി​സി​യു​ടെ വി​ശ​ദീ​ക​ര​ണം. ഓ​പ്പ​റേ​റ്റിം​ഗ് സെ​ന്‍റ​റി​ലെ 10 ഡ്രൈ​വ​ർ​മാ​രു​ടെ ഒ​ഴി​വു​ക​ൾ നി​ക​ത്താ​നും തീ​രു​മാ​ന​മാ​യി.
എ​റ​ണാ​കു​ളം സോ​ണ​ൽ ഡി​വി​ഷ​ൻ ഓ​ഫി​സ​ർ എം.​ഡി. സു​കു​മാ​ര​ൻ, ടി.​എം. ജോ​ണ്‍, എം. ​സു​കു​മാ​ര​ൻ, കെ ​എ​സ്ആ​ർ​ടി​സി ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​ക്ക​ൾ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. സ​മീ​പ​കാ​ല​ത്താ​യി മേ​ഖ​ല​യി​ൽ കെ ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ സ​ർ​വീ​സ് വെ​ട്ടി കു​റ​യ്ക്കു​ന്ന​താ​യു​ള്ള ആ​രോ​പ​ണം ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് യോ​ഗം ചേ​ർ​ന്ന​ത്.
നെ​ടു​ങ്ക​ണ്ടം - ക​ന്പം - തേ​നി റൂ​ട്ടി​ൽ ട്ര​യ​ൽ സ​ർ​വീ​സ് ആ​രം​ഭി​ക്കും. ഇ​തി​നു മു​ന്നോ​ടി​യാ​യി ത​മി​ഴ്നാ​ട് സ​ർ​ക്കാ​രു​മാ​യി കെ ​എ​സ്ആ​ർ​ടി​സി ധാ​ര​ണാ​പ​ത്രം ഒ​പ്പി​ടും.
തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം നെ​ടു​ങ്ക​ണ്ടം കേ​ന്ദ്രീ​ക​രി​ച്ച് ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലേ​ക്ക് കൂ​ടു​ത​ൽ ബ​സു​ക​ൾ ഇ​റ​ക്കു​ന്ന​തി​നും തീ​രു​മാ​ന​മു​ണ്ട്.