ക​ഞ്ഞി​ക്കു​ഴി കു​ടും​ബ​ശ്രീ​യി​ൽ ല​ക്ഷ​ങ്ങ​ളു​ടെ വെ​ട്ടി​പ്പെ​ന്ന് പ​രാ​തി
Tuesday, March 19, 2019 10:20 PM IST
ചെ​റു​തോ​ണി: ക​ഞ്ഞി​ക്കു​ഴി കു​ടും​ബ​ശ്രീ​യി​ൽ ല​ക്ഷ​ങ്ങ​ളു​ടെ വെ​ട്ടി​പ്പെ​ന്ന പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. ചേ​ല​ച്ചു​വ​ട് ഏ​ഴു​ക​ന്പി സ്വ​ദേ​ശി കൊ​ച്ചു​പ​റ​ന്പി​ൽ ജി​നി​മോ​ൾ ക​ഴി​ഞ്ഞ​വ​ർ​ഷം ക​ഞ്ഞി​ക്കു​ഴി പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യെ​തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വെ​ട്ടി​പ്പ് ക​ണ്ടെ​ത്തി പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.
ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലെ സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍, എ​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ എ​ന്നി​വ​രെ പ്ര​തി​ക​ളാ​ക്കി ക്രൈം 221/2018 ​ന​ന്പ​രാ​യി കേ​സ് ര​ജി​സ്റ്റ​ർ​ചെ​യ്ത് ഇ​ടു​ക്കി ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചു. പ്ര​തി​ക​ളെ അ​റ​സ്റ്റു​ചെ​യ്തി​ട്ടി​ല്ല.
വി​വി​ധ പ്രോ​ജ​ക്ടു​ക​ൾ​വ​ഴി കു​ടും​ബ​ശ്രീ​യു​ടെ ഹ​രി​ത​ശ്രീ ജ​ഐ​ൽ​ജി യൂ​ണി​റ്റു​ക​ളി​ൽ വി​ത​ര​ണം​ചെ​യ്യേ​ണ്ട തു​ക പ​ല​രു​ടെ​പേ​രി​ൽ ഇ​രു​വ​രും ചേ​ർ​ന്ന് ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് പ​രാ​തി. ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലെ സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ വെ​ണ്‍​മ​ണി തെ​ക്ക​ൻ​തോ​ണി കു​ന്നും​പു​റ​ത്ത് പൊ​ന്ന​മ്മ കു​ട്ട​പ്പ​ൻ (49), എ​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ പ​ഴ​യ​രി​ക്ക​ണ്ടം പെ​രി​ന്പ്രാ​മു​റി​യി​ൽ ജ​ല​ജ സ​ജീ​വ​ൻ(48) എ​ന്നി​വ​രെ പ്ര​തി​ചേ​ർ​ത്താ​ണ് കേ​സ് ചാ​ർ​ജു​ചെ​യ്തി​രി​ക്കു​ന്ന​ത്.
കാ​ന​റാ ബാ​ങ്കി​ന്‍റെ തൊ​ടു​പു​ഴ ശാ​ഖ​യി​ലു​ള്ള അ​ക്കൗ​ണ്ടി​ൽ​നി​ന്നാ​ണ് പ​ല​പ്പോ​ഴാ​യി പ​ണം പി​ൻ​വ​ലി​ച്ച​ത്. ഒ​രം​ഗ​ത്തി​ന് നാ​ലു​ല​ക്ഷം രൂ​പ​വ​രെ വാ​യ്പ​യെ​ടു​ക്കാം. ഈ​രീ​തി​യി​ൽ പ​ല​രു​ടെ​പേ​രി​ൽ പ്രോ​ജ​ക്ട് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി പാ​സാ​ക്കി​യാ​ണ് വാ​യ്പ​യെ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.
വ​ർ​ഷ​ങ്ങ​ളാ​യി കു​ടും​ബ​ശ്രീ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​രു​വ​രും വി​ശ്വ​സ്ത​രാ​യി​രു​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​മൊ​ന്നും ന​ട​ത്താ​തെ ബാ​ങ്കു​ക​ൾ അം​ഗ​ങ്ങ​ൾ​ക്ക് വി​ത​ര​ണം​ചെ​യ്യേ​ണ്ട പ​ണം ഇ​വ​ർ​ക്ക് മൊ​ത്ത​മാ​യി ന​ൽ​കു​ക​യാ​യി​രു​ന്നു.
വാ​യ്പ​തു​ക അം​ഗ​ങ്ങ​ളി​ൽ​നി​ന്ന് യ​ഥാ​സ​മ​യം പി​രി​ച്ചെ​ടു​ത്ത് ബാ​ങ്കി​ൽ അ​ട​ക്കു​ന്ന​തും ഇ​രു​വ​രും ചേ​ർ​ന്നാ​ണ്.
പ​രാ​തി​ക്കാ​രി​യാ​യ ജി​നി​മോ​ൾ ത​ന്‍റെ​പേ​രി​ൽ പ​ണം എ​ടു​ത്ത​ത് അ​റി​യു​ന്ന​ത് ബാ​ങ്കി​ൽ​നി​ന്നും നോ​ട്ടീ​സ് ല​ഭി​ച്ച​പ്പോ​ഴാ​ണ്. ഇ​ങ്ങ​നെ 66 പേ​രു​ടെ പേ​രി​ൽ പ​ണം എ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.