ബി​എ​സ്എ​ൻ​എ​ൽ മെ​ഗാ​മേ​ള
Tuesday, March 19, 2019 10:19 PM IST
തൊ​ടു​പു​ഴ: ബി​എ​സ്എ​ൻ​എ​ൽ ക​സ്റ്റ​മ​ർ കെ​യ​ർ​സെ​ന്‍റ​റി​ൽ 21,22 തി​യ​തി​ക​ളി​ൽ രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ മെ​ഗാ​മേ​ള സം​ഘ​ടി​പ്പി​ക്കും. എ​റ​ണാ​കു​ളം ബി​സി​ന​സ് ഏ​രി​യ പ്രി​ൻ​സി​പ്പ​ൽ ജ​ന​റ​ൽ മാ​നേ​ജ​ർ ഡോ. ​കെ. ഫ്രാ​ൻ​സി​സ് ജേ​ക്ക​ബ്് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. മേ​ള​യി​ൽ സൗ​ജ​ന്യ 4ജി ​സിം​വി​ത​ര​ണം ചെ​യ്യും.
മ​റ്റു​ക​ന്പ​നി​ക​ളു​ടെ ക​ണ​ക്ഷ​നു​ക​ൾ ന​ന്പ​ർ​മാ​റാ​തെ ബി​എ​സ്എ​ൻ​എ​ല്ലി​ലേ​ക്ക് മാ​റ്റു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വും ഉ​ണ്ടാ​യി​രി​ക്കും. ലാ​ന്‍റ് ലൈ​ൻ മാ​ത്ര​മു​ള്ള ബി​എ​സ്എ​ൻ​എ​ൽ ഉ​പ​ഭോ​ക്താ​വി​ന് 10എം​പി​പി​എ​സ് വേ​ഗ​ത​യി​ൽ ദി​വ​സേ​ന 5ജി​ബി ഡേ​റ്റ ല​ഭി​ക്കു​ന്ന ബ്രോ​ഡ്ബാ​ന്‍റ് ക​ണ​ക്ഷ​ൻ ഒ​രു​മാ​സ​ത്തേ​ക്ക് സൗ​ജ​ന്യ​മാ​യി ന​ൽ​കും.
ഒ​രു മാ​സ​ത്തെ സൗ​ജ​ന്യ സേ​വ​ന​ത്തോ​ടെ​യു​ള്ള വിം​ഗ് ക​ണ​ക്ഷ​നു​ക​ളും മേ​ള​യി​ൽ ല​ഭ്യ​മാ​ണ്. വി​ച്ഛേദി​ക്ക​പ്പെ​ട്ട ലാ​ന്‍റ്ഫോ​ണു​ക​ളി​ൽ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ൻ​ക​മിം​ഗ് കോ​ളു​ക​ൾ ല​ഭ്യ​മാ​ക്കി സേ​വ​നം പു​ന​സ്ഥാ​പി​ക്കാ​ൻ അ​വ​സ​ര​മു​ണ്ട്. മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ​ക്കാ​യി ബി​എ​സ്എ​ൻ​എ​ൽ സ​ഹ​ക​ര​ണ​ത്തോ​ടെ കേ​ര​ള പോ​ലീ​സ് ആ​രം​ഭി​ച്ച ഹോ​ട്ട് ലൈ​ൻ സം​വി​ധാ​നം അ​പേ​ക്ഷി​ക്കു​ന്ന​വ​ർ​ക്ക് മു​ൻ​ഗ​ണ​നാ​ക്ര​മ​ത്തി​ൽ ക​ണ​ക്ഷ​നു​ക​ൾ ല​ഭ്യ​മാ​ക്കും.
എ​ല്ലാ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും ഇ-​മെ​യി​ൽ, എ​സ്എം​എ​സ് വ​ഴി ബി​ല്ലു​ക​ൾ അ​യ​യ്ക്കു​ന്ന​തി​നു​ള്ള അ​വ​സ​ര​വും മേ​ള​യി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. കു​ടി​ശി​ക നി​വാ​ര​ണ​ത്തി​നും വി​ച്ഛേ​ദി​ക്ക​പ്പെ​ട്ട ക​ണ​ക്ഷ​നു​ക​ൾ ഇ​ള​വോ​ടു​കൂ​ടി പു​നഃ​സ്ഥാ​പി​ക്കാ​ൻ സാ​ധി​ക്കും. മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും ന​റുക്കെ​ടു​പ്പി​ലൂ​ടെ ഒ​രു​വ​ർ​ഷ​ത്തെ വാ​ലി​ഡി​റ്റി​യു​ള്ള 1699 രൂ​പ​യു​ടെ പ്ലാ​ൻ ക​ര​സ്ഥ​മാ​ക്കാനും അ​വ​സ​ര​മു​ണ്ട്.