പൈ​പ്പ് സ്ഥാ​പി​ക്കൽ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് നി​ർ​ത്തി​വ​ച്ചു
Friday, March 15, 2019 12:12 AM IST
മാ​ന​ന്ത​വാ​ടി: റോ​ഡ് കോ​ണ്‍​ക്രീ​റ്റ് ചെയ്യുന്നതിന് മു​ന്നോ​ടി​യാ​യി റോ​ഡ് മു​റി​ച്ച് വ​ലി​യ കോ​ണ്‍​ക്രീ​റ്റ് പൈ​പ്പു​ക​ൾ സ്ഥാ​പി​ക്കാ​നു​ള്ള പ്ര​വൃ​ത്തി​ക​ൾ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് നി​ർ​ത്തി​വച്ചു. ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ ഇ​രു​പ​ത്തി എ​ട്ടാം ഡി​വി​ഷ​നി​ൽ​പ്പെ​ട്ട ക​ല്ലു​മൊ​ട്ടം കു​ന്ന് റോ​ഡി​ൽ നി​ന്ന് ക​ണി​യാ​രം താ​ണാ​ട്ടു​കു​ടി ചൂ​രി​യാ​റ്റി​ൽ ബൈ​പാസു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡ് കോ​ണ്‍​ക്രീ​റ്റ് ചെ​യ്യാൻ പ​ത്ത് ല​ക്ഷ​ത്തോ​ളം രൂ​പ ന​ഗ​ര​സ​ഭ വ​ക​യി​രു​ത്തി പ്രാ​രം​ഭ പ്ര​വൃത്തി​ക​ൾ ആ​രം​ഭി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ്ഥ​ല​മു​ട​മ​ക​ളു​ടെ അ​നു​മ​തി ഇ​ല്ലാ​തെ ഓ​വ് ചാ​ൽ വ​ഴി വ​രു​ന്ന വെ​ള്ളം ര​ണ്ട് അ​ടി​യോ​ളം വ്യാ​സ​മു​ള്ള പൈ​പ്പു​ക​ൾ സ്ഥാ​പി​ച്ച് റോ​ഡി​ന് താ​ഴെ ഭാ​ഗ​ത്തു​ള്ള വ​യ​ലി​ലേ​ക്ക് ഒ​ഴു​ക്കി വി​ടാ​നു​ള്ള പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ച്ച​ത്.
കോ​ണ്‍​ക്രീ​റ്റ് പൈ​പ്പു​ക​ൾ വ​യ​ലു​ക​ളി​ലേ​ക്ക് സ്ഥാ​പി​ച്ചാ​ൽ കൃ​ഷി ചെ​യ്യാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യം ഉ​ണ്ടാ​കും. മ​ഴ​ക്കാ​ല​ത്ത് മു​ക​ൾ ഭാ​ഗ​ത്ത് നി​ന്നും വ​രു​ന്ന മ​ഴ​വെ​ള്ള​ത്തി​ന്‍റെ കു​ത്തൊ​ഴു​ക്കി​ൽ വ​യ​ലു​ക​ളി​ലെ കൃ​ഷി ന​ശി​ക്കു​ക​യും അ​രി​കു​ക​ൾ ഇ​ടി​ഞ്ഞ് തോ​ട്ടി​ലേ​ക്ക് പോ​വു​ക​യും ചെ​യ്യും. കൃ​ഷി ജി​വി​ത ഉ​പാ​ധി​യാ​യ ത​ങ്ങ​ൾ​ക്ക് അത്് വ​ലി​യ ന​ഷ്ട്ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.
റോ​ഡി​ന്‍റെ മു​ക​ൾ ഭാ​ഗ​ത്തു​കൂ​ടി ഒ​രു നീ​ർ​ച്ചാ​ൽ ഒ​ഴു​കു​ന്നു​ണ്ടാ​യി​രു​ന്നു. നീർ​ച്ചാ​ൽ സം​ര​ക്ഷ​ി ക്കാന്‌ ക​ഴി​ഞ്ഞ വ​ർ​ഷം ന​ഗ​ര​സ​ഭ​യി​ൽ നി​ന്ന് ഫ​ണ്ട് അ​നു​വ​ദി​ച്ചിരുന്നു. എന്നാൽ അത് വേണ്ട രീ​തി​യി​ൽ ഉ​പ​യോ​ഗി​ച്ചി​രു​ന്നി​ല്ല. ചി​ലരുടെ സ്വാ​ർ​ത്ഥ താ​ത്​പ​ര്യ​ങ്ങ​ൾ​ക്ക് വേ​ണ്ടി വീ​ട് നി​ർമാ​ണ​ത്തി​ന് അ​ധി​കം മ​ണ്ണ് നി​ക്ഷേ​പി​ക്കു​ക​യും അ​ന​ധി​കൃ​ത​മാ​യ രീ​തി​യി​ൽ നീ​ർ​ച്ചാ​ലു​ക​ൾ കൈ​യേറി മ​തി​ൽ നി​ർ​മിച്ചതിനാല്‌ സ്വ​ഭാ​വി​ക​ നീ​രൊ​ഴു​ക്ക് ന​ട​ക്കു​ന്നി​ല്ലെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. മഴക്കാലത്ത് ​വെ​ള്ളം കൂ​ടാ​തെ വീ​ടു​ക​ളി​ൽ നി​ന്നു​ള്ള ക​ക്കൂ​സ് മാ​ലി​ന്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ നീ​ർ​ച്ചാ​ലി​ലൂ​ടെ ഒ​ഴു​കി വ​രു​ന്നു​ണ്ട്.
അ​ന​ധി​കൃ​ത​മാ​യ മ​തി​ൽ നി​ർ​മ്മാ​ണ​വും അ​ശാ​സ്ത്രീ​യ​മാ​യ രീ​തീ​യി​ൽ ഓ​വ് ചാ​ൽ നി​ർ​മി​ച്ച​തി​നാ​ലും ​മ​ലി​ന ജ​ലം ഒ​ഴു​കി പോ​കുന്നില്ലെന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. അ​ന​ധി​കൃ​ത​മാ​യി ന​ട​ക്കു​ന്ന നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​ത്ത​ലാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ദേ​ശ​വാ​സി​ക​ൾ സ​ബ് ക​ള​ക്ട​ർ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. പ്ര​തി​ഷേ​ധ​ത്തി​ന് പി.​ജെ. ജോ​ർ​ജ്, എ​ൻ.​ജെ. ഷി​ബു, കെ.​പി. മു​ഹ​മ്മ​ദ് ഷാ​ഫി, ന​ബി​സ വെ​ണ്ണാ​റ​ക്ക​ൽ, ജാ​ൻ​സി, ഷാ​ജി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.