കാ​സ​ർ​ഗോ​ഡ്-​ കാ​ഞ്ഞ​ങ്ങാ​ട് കെ​എ​സ്ടി​പി റോ​ഡ് ഉ​ദ്ഘാ​ട​നം നാ​ളെ
Thursday, February 21, 2019 1:39 AM IST
കാ​സ​ർ​ഗോ​ഡ്: പു​ന​രു​ദ്ധ​രി​ച്ച കാ​സ​ര്‍​ഗോ ഡ്-​കാ​ഞ്ഞ​ങ്ങാ​ട് റോ​ഡ് നാ​ളെ രാ​വി​ലെ 11 ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ലോ​ക ബാ​ങ്കി​ന്‍റെ സ​ഹാ​യ​ത്തോ​ടെ കെ​എ​സ്ടി​പി​യു​ടെ ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി പ്ര​വൃ​ത്തി പൂ​ര്‍​ത്തി​ക​രി​ച്ച കാ​സ​ർ​ഗോ​ഡ്, ഉ​ദു​മ, കാ​ഞ്ഞ​ങ്ങാ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന റോ​ഡാ​ണ് ഇ​ത്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. റ​വ​ന്യു​മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​ന്‍, പി.​ക​രു​ണാ​ക​ര​ന്‍ എം​പി, എം​എ​ല്‍​എ​മാ​രാ​യ എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന്, കെ. ​കു​ഞ്ഞി​രാ​മ​ന്‍, എം.​രാ​ജ​ഗോ​പാ​ല​ന്‍ എ​ന്നി​വ​ര്‍ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി​രി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി. ബ​ഷീ​ര്‍, ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ.​ഡി.​സ​ജി​ത് ബാ​ബു, കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​ന്‍ വി.​വി. ര​മേ​ശ​ന്‍, കാ​സ​ർ​ഗോ​ഡ് ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ ബി​ഫാ​ത്തി​മ ഇ​ബ്രാ​ഹിം, ബ്ലോ​ക്ക്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ​ന്മാ​ര്‍, അം​ഗ​ങ്ങ​ള്‍, വി​വി​ധ രാ​ഷ്ട്രീ​യ​ക​ക്ഷി പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.
ജി​ല്ലാ​ത​ല നി​ക്ഷേ​പ സം​ഗ​മം ഇ​ന്ന്

കാ​സ​ർ​ഗോ​ഡ്: കാ​ഞ്ഞ​ങ്ങാ​ട് ബേ​ക്ക​ല്‍ ക്ല​ബ്ബി​ല്‍ ഇ​ന്ന് ഉ​ച്ച​യ്ക്ക് 12 ന് ​ന​ട​ക്കു​ന്ന ജി​ല്ലാ​ത​ല നി​ക്ഷേ​പ സം​ഗ​മം വ്യ​വ​സാ​യ വ​കു​പ്പ് മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും, റ​വ​ന്യൂ-​ഭ​വ​ന നി​ര്‍​മാ​ണ വ​കു​പ്പ് മ​ന്ത്രി ഇ.​ച​ന്ദ്ര​ശ​ഖ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ടി​ക്കൈ പ​ഞ്ചാ​യ​ത്തി​ലെ 100 ഏ​ക്ക​ര്‍ റ​വ​ന്യൂ ഭൂ​മി വ്യ​വ​സാ​യ പാ​ര്‍​ക്കി​നാ​യി ച​ട​ങ്ങി​ല്‍ കൈ​മാ​റും.