ലോ​ട്ട​റി തൊ​ഴി​ലാ​ളി​ക​ൾ പ്ര​തി​ഷേധ പ്ര​ക​ട​നം ന​ട​ത്തി
Thursday, February 21, 2019 1:38 AM IST
കാ​ഞ്ഞ​ങ്ങാ​ട്: സം​സ്ഥാ​ന​ത്തെ ഭാ​ഗ്യ​ക്കു​റി​യു​ടെ വ​ള​ർ​ച്ച​യെ ചൂ​ഷ​ണം ചെ​യ്യു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കെ​തി​രേ ലോ​ട്ട​റി സം​ര​ക്ഷ​ണ​സ​മി​തി കാ​ഞ്ഞ​ങ്ങാ​ട്ട് പ്ര​തി​ഷേ​ധ​യോ​ഗം ന​ട​ത്തി. സം​സ്ഥാ​ന​ത്തെ ഭാ​ഗ്യ​ക്കു​റി​യു​ടെ വ​ള​ർ​ച്ച​യെ ചൂ​ഷ​ണം ചെ​യ്ത് പാ​വ​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ളെ കൊ​ള്ള​യ​ടി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന ഏ​ത് നീ​ക്ക​ത്തെ​യും തൊ​ഴി​ലാ​ളി​ക​ൾ ഒ​റ്റ​ക്കെ​ട്ടാ​യി നേ​രി​ട​ണ​മെ​ന്നും സ​മ​ര​പോ​രാ​ട്ട​ത്തി​ല്‍ എ​ല്ലാവി​ഭാ​ഗം ജ​ന​ങ്ങ​ളു​ടെ​യും സ​ഹാ​യ​സ​ഹ​ക​ര​ണം ഉ​ണ്ടാ​ക​ണ​മെ​ന്നും നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. മ​ധു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ക​ട​ന​ത്തി​ല്‍ എം.​ആ​ർ. ദി​നേ​ശ​ൻ, ഗം​ഗാ​ധ​ര​ൻ, ല​ക്ഷ​്മി ത​മ്പാ​ൻ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. പ്ര​ക​ട​ന​ത്തി​നുശേ​ഷം ന​ട​ന്ന യോ​ഗ​ത്തി​ല്‍ ലോ​ട്ട​റി സം​ര​ക്ഷ​ണ സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ശ്രീ​ധ​ര​ൻ, പ്ര​ഭാ​ക​ര​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.