ആ​ശ്വാ​സ​വു​മാ​യി മാ​ർ പാം​പ്ലാ​നി​യെ​ത്തി
Thursday, February 21, 2019 1:36 AM IST
കാ​സ​ർ​ഗോ​ഡ്: പെ​രി​യ ക​ല്യോ​ട്ട് ന​ട​ന്ന രാ​ഷ്‌​ട്രീ​യ അ​രും​കൊ​ല​യി​ൽ ജീ​വ​ൻ ന​ഷ്‌​ട​പ്പെ​ട്ട ശ​ര​ത്‌​ലാ​ൽ, കൃ​പേ​ഷ് എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ൽ ത​ല​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി സ​ന്ദ​ർ​ശ​നം ന​ട​ത്തി ആ​ശ്വ​സി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്നോ​ടെ​യാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം. ര​ണ്ടു കു​ടും​ബ​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ​യാ​യി​രു​ന്ന 19ഉം 26 ​ഉം വ​യ​സ് മാ​ത്രം പ്രാ​യ​മു​ള്ള ചെ​റു​പ്പ​ക്കാ​രു​ടെ നേ​ർ​ക്ക് കൊ​ല​വാ​ളു​യ​ർ​ത്തി​യ ഹീ​ന​കൃ​ത്യം അ​ങ്ങേ​യ​റ്റം മൃ​ഗീ​യ​മാ​ണെ​ന്നും മ​നു​ഷ്യ​മ​നഃ​സാ​ക്ഷി​യെ ഞെ​ട്ടി​ക്കു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​തി​നോ​ട​കം പോ​ലീ​സി​ന്‍റെ​യും മാ​ധ്യ​മ​ങ്ങ​ളു​ടെ​യും ശ്ര​ദ്ധ​യി​ലെ​ത്തി​യ ഏ​താ​നും​പേ​രി​ലേ​ക്ക് അ​ന്വേ​ഷ​ണം ഒ​തു​ക്ക​രു​തെ​ന്നും ഈ ​അ​രും​കൊ​ല​യി​ൽ പ​ങ്കാ​ളി​ക​ളാ​യ മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും നി​യ​മ​ത്തി​നു​മു​ന്നി​ൽ കൊ​ണ്ടു​വ​ന്ന് മാ​തൃ​കാ​പ​ര​മാ​യി ശി​ക്ഷി​ക്ക​ണ​മെ​ന്നും മാ​ർ പാം​പ്ലാ​നി ആ​വ​ശ്യ​പ്പെ​ട്ടു. ക്രൂ​ര​മ​ന​സു​ള്ള ഇ​വ​രു​ടെ കൊ​ല​ക്ക​ത്തി​ക്ക് ഇ​നി​യും ആ​രും ഇ​ര​യാ​കാ​തി​രി​ക്കു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യം ഒ​രു​ക്കാ​ൻ സ​ർ​ക്കാ​രി​നും പോ​ലീ​സി​നും ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ടെ​ന്നും അ​തി​നാ​ൽ കൊ​ല​പാ​ത​ക​ത്തെ​ക്കു​റി​ച്ച് സി​ബി​ഐ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ആ​വ​ശ്യം ന്യാ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ശ​ര​ത്‌​ലാ​ലി​ന്‍റെ​യും കൃ​പേ​ഷി​ന്‍റെ​യും വീ​ടു​ക​ളി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം ചെ​ല​വ​ഴി​ച്ച് മാ​താ​പി​താ​ക്ക​ളെ​യും സ​ഹോ​ദ​രി​മാ​രെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും ആ​ശ്വ​സി​പ്പി​ച്ച് നി​ങ്ങ​ൾ ഒ​റ്റ​യ്ക്ക​ല്ലെ​ന്നും ഞ​ങ്ങ​ളെ​ല്ലാ​വ​രും ഒ​പ്പ​മു​ണ്ടെ​ന്നും പ​റ​ഞ്ഞ് ധൈ​ര്യ​പ്പെ​ടു​ത്തി​യാ​ണ് മാ​ർ പാം​പ്ലാ​നി മ​ട​ങ്ങി​യ​ത്. ടി​എ​സ്എ​സ്എ​സ് ഡ​യ​റ​ക്‌​ട​ർ ഫാ. ​തോ​മ​സ് ത​യ്യി​ൽ, കു​ടും​ബ കൂ​ട്ടാ​യ്മ അ​തി​രൂ​പ​ത ഡ​യ​റ​ക്‌​ട​ർ ഫാ. ​മാ​ത്യു ആ​ശാ​രി​പ​റ​ന്പി​ൽ, ദീ​പി​ക റ​സി​ഡ​ന്‍റ് മാ​നേ​ജ​ർ ഫാ. ​സെ​ബാ​ൻ ഇ​ട​യാ​ടി​യി​ൽ, മി​ഷ​ൻ​ലീ​ഗ് അ​തി​രൂ​പ​ത ഡ​യ​റ​ക്‌​ട​ർ ഫാ. ​ജോ​സ​ഫ് വേ​ങ്ങ​ക്കു​ന്നേ​ൽ, ഇ​ന്‍റ​ർ​നെ​റ്റ് മി​ഷ​ൻ അ​തി​രൂ​പ​ത ഡ​യ​റ​ക്‌​ട​ർ ഫാ. ​ഡ​യ​സ് തു​രു​ത്തി​പ്പ​ള്ളി​ൽ എ​ന്നി​വ​രും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.