എ​ന്തി​നാ സാ​റെ ഓ​ര് ഓ​നെ കൊ​ന്ന​ത്... കൃ​ഷ്ണ​ന്‍റെ ചോ​ദ്യ​ത്തി​നു മുന്നിൽ വി​തു​ന്പ​ലോടെ ഉമ്മൻ ചാണ്ടി.
Thursday, February 21, 2019 1:36 AM IST
കാ​ഞ്ഞ​ങ്ങാ​ട്: "എ​ന്തി​നാ സാ​റെ ഓ​ര് ഓ​നെ കൊ​ന്ന​ത്.'..​അ​ല​മു​റ​യി​ട്ട് ക​ര​യു​ന്ന ചോ​ദ്യ​വു​മാ​യി കൊ​ല്ല​പ്പെ​ട്ട കൃ​പേ​ഷി​ന്‍റെ അ​ച്ഛ​ൻ കൃ​ഷ്ണ​ൻ മു​ന്നി​ലെ​ത്തി​യ​പ്പോ​ൾ എ​ന്തു​പ​റ​യ​ണ​മെ​ന്ന് അ​റി​യാ​തെ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യും വി​തു​ന്പി. "കൊ​ല്ലേ​ണ്ടാ​യി​രു​ന്നു, കൈ​യോ കാ​ലോ വെ​ട്ടി​യാ​ൽ മ​തി​യി​ല്ലാ​യി​രു​ന്നോ..​ഞ​ങ്ങ​ൾ നോ​ക്കി​യേ​നെ..​ഓ​ന് ഒ​രു ക​ച്ചി​റ​യ്ക്കും പോ​വി​ല്ലാ​യി​രു​ന്നു, പ​തി​നെ​ട്ടു വ​യ​സു​ള്ള അ​വ​നെ കൊ​ന്നു​ക​ള​ഞ്ഞി​ല്ലേ'...​കൃ​ഷ്ണ​ന്‍റെ തേ​ങ്ങ​ലു​ക​ൾ കേ​ട്ട് ആ​ശ്വ​സി​പ്പി​ക്കാ​നാ​യി എ​ത്തി​യ ഉ​മ്മ​ൻ​ചാ​ണ്ടി​ക്കും പി​ടി​ച്ചു​നി​ൽ​ക്കാ​നാ​യി​ല്ല. ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ആ​ശ്വാ​സ​വാ​ക്കു​ക​ൾ വി​തു​ന്പ​ലു​ക​ളി​ൽ മാ​ത്ര​മാ​യി ഒ​തു​ങ്ങി.

മ​ക​നെ ക​ശാ​പ്പു​ചെ​യ്യു​മെ​ന്ന് താ​ൻ ഭ​യ​പ്പെ​ട്ടി​രു​ന്നു​വെ​ന്ന് കൊ​ല്ല​പ്പെ​ട്ട ശ​ര​ത് ലാ​ലി​ന്‍റെ അ​ച്ഛ​ൻ സ​ത്യ​നാ​രാ​യ​ണ​നും ഉ​മ്മ​ൻ ചാ​ണ്ടി​യോ​ട് പ​റ​ഞ്ഞു. " കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​യു​ള്ള​തി​നാ​ൽ അ​വ​നെ സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗി​ന് മം​ഗ​ളൂ​രു​വി​ൽ ചേ​ർ​ത്തു​വെ​ന്നാ​ണ് പ​റ​ഞ്ഞ​ത്. പ​ക്ഷേ, പോ​ണ്ടി​ച്ചേ​രി​യി​ലാ​ണ് ചേ​ർ​ത്ത​ത്...​കാ​ര​ണം ഇ​ല്ലെ​ങ്കി​ൽ അ​വ​ൻ പ​ഠി​ക്കു​ന്ന സ്ഥ​ല​ത്തു​ചെ​ന്ന് അ​വ​നെ വ​ക​വ​രു​ത്തു​മെ​ന്ന് ഞാ​ൻ ഭ​യ​പ്പെ​ട്ടി​രു​ന്നു. സി​പി​എ​മ്മി​ന്‍റെ കെ​ട്ടി​ടം ത​ക​ർ​ക്ക​പ്പെ​ട്ട​പ്പോ​ൾ ഓ​ടി​യെ​ത്തി​യ എം​എ​ൽ​എ കെ. ​കു​ഞ്ഞി​രാ​മ​ൻ ഇ​ത് പൊ​ളി​ച്ച​വ​രു​ടെ കൈ ​വെ​ട്ട​ണ​മെ​ന്ന് ആ​ക്രോ​ശി​ച്ചി​രു​ന്നു. പാ​ർ​ട്ടി​ക്കു പ​ങ്കി​ല്ലെ​ന്ന് പ​റ​യു​ന്ന​ത് പ​ച്ച​ക്ക​ള്ള​മാ​ണ്.

പ്ര​തി പീ​താം​ബ​ര​ൻ​ത​ന്നെ​യാ​ണ്. പാ​ർ​ട്ടി​യു​ടെ അ​റി​വി​ല്ലാ​തെ ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​മാ​യ ഇ​യാ​ൾ ഒ​ന്നും ചെ​യ്യി​ല്ല. പ്രാ​ദേ​ശി​ക പ്ര​ശ്ന​ത്തി​ന്‍റെ പേ​രി​ൽ ഉ​ദു​മ എം​എ​ൽ​എ കെ. ​കു​ഞ്ഞി​രാ​മ​ൻ പ​ല​ത​വ​ണ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു​വെ​ന്നും എം​എ​ൽ​എ​യാ​ണ് അ​ക്ര​മ​ത്തി​ന് നേ​തൃ​ത്വ​വും പി​ന്തു​ണ​യും ന​ൽ​കി​യ​തെ​ന്നും സ​ത്യ​നാ​രാ​യ​ണ​ൻ പ​റ​ഞ്ഞു. ഉ​മ്മ​ൻ ചാ​ണ്ടി​ക്കൊ​പ്പം മ​ക​ൻ ചാ​ണ്ടി ഉ​മ്മ​ൻ, യൂ​ത്ത്‌ ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ.​ഫി​റോ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ഫൈ​സ​ൽ ബാ​ഖ​ഫി ത​ങ്ങ​ൾ, എ​ൻ.​എ.​നെ​ല്ലി​ക്കു​ന്ന് എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി.​ബ​ഷീ​ർ, യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ എ.​ഗോ​വി​ന്ദ​ൻ നാ​യ​ർ, എം.​സു​ബ്ബ​യ്യ​റാ​യ്, ഷാ​ജി കാ​റ്റാ​നം, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കിം കു​ന്നി​ൽ, സെ​ക്ര​ട്ട​റി ബാ​ല​കൃ​ഷ്ണ​ൻ പെ​രി​യ, എം.​കെ. ബാ​ബു​രാ​ജ് എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.