ക​ട്ട​പ്പ​ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് 75 കോ​ടി​യു​ടെ പ​ദ്ധ​തി
Wednesday, February 20, 2019 10:03 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നു 76.23 കോ​ടി വ​ര​വും 75.96 കോ​ടി ചെ​ല​വും 26.5 ല​ക്ഷം മി​ച്ച​വും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റ്. ക​ർ​ഷ​ക സം​ഘ​ങ്ങ​ൾ​ക്ക് യ​ന്ത്രോ​പ​ക​ര​ണ​ങ്ങ​ൾ-17.68 ല​ക്ഷം, പ​ച്ച​ക്ക​റി​ക്കൃ​ഷി ആ​രം​ഭി​ക്കാ​ൻ വ​നി​താ സ്വ​യം​സ​ഹാ​യ സം​ഘ​ങ്ങ​ൾ​ക്ക്-5.96 ല​ക്ഷം, ക്ഷീ​ര​മേ​ഖ​ല-40 ല​ക്ഷം, പാ​ലി​യേ​റ്റീ​വി​നും ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്ക്േ സ്കോ​ള​ർ​ഷി​പ്പി​നും-90 ല​ക്ഷം, ലൈ​ഫ് പ​ദ്ധ​തി-20.64 കോ​ടി തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് പ​ഠ​ന​മു​റി-44 ല​ക്ഷം, വ​ജ്ര​ജൂ​ബി​ലി ഫെ​ലോ​ഷി​പ്പ്-​മൂ​ന്നു​ല​ക്ഷം, ഭി​ന്ന​ശേ​ഷി​കാ​ർ​ക്ക് മു​ച്ച​ക്ര വാ​ഹ​നം- 20 ല​ക്ഷം, വ​നി​താ സ്വ​യം​തൊ​ഴി​ൽ പ​രി​ശീ​ല​ന കേ​ന്ദ്രം - 66.54 ല​ക്ഷം, വൃ​ക്ക​രോ​ഗി​ക​ൾ​ക്ക് ഡ​യാ​ലി​സി​സി​നു ധ​ന​സ​ഹാ​യം- 25 ല​ക്ഷം രൂ​പ, സി​എ​ച്ച്സി​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണം - 56 ല​ക്ഷവും വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.