മ​മ്മ​ട്ടി​ക്കാ​ന​ത്ത് വാ​ഹ​ന​യാ​ത്ര​യ്ക്ക് ത​ട​സ​മാ​യി റോ​ഡി​ൽ മെ​റ്റ​ൽ​ക്കൂ​ന
Wednesday, February 20, 2019 10:03 PM IST
വരാ​ജാ​ക്കാ​ട്:​കു​ത്തു​ങ്ക​ൽ - രാ​ജാ​ക്കാ​ട് റോ​ഡി​ൽ മ​മ്മ​ട്ടി​ക്കാ​നം ജു​മാ മ​സ്ജി​ദി​ന് മു​ന്നി​ലാ​യി ഇ​റ​ക്കി​യി​ട്ടി​രി​ക്കു​ന്ന മെ​റ്റ​ൽ​ക്കൂ​ന വാ​ഹ​ന യാ​ത്ര​യ്ക്കു ത​ട​സ​മാ​കു​ന്നു.
റോ​ഡ് ടാ​റിം​ഗി​ന്‍റെ ആ​വ​ശ്യ​ത്തി​നാ​യി അ​ല​ക്ഷ്യ​മാ​യി കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന മെ​റ്റ​ലു​ക​ൾ റോ​ഡി​ലേ​ക്ക് ചി​ത​റി കി​ട​ക്കു​ന്ന​ത് ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്ക് വ​ൻ ഭീ​ഷ​ണി​യാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്. സ​മീ​പ​ത്തെ ഇ​ട​വ​ഴി ടാ​ർ ചെ​യ്യു​ന്ന​തി​നു വേ​ണ്ടി​യാ​ണ് പ്ര​ധാ​ന റോ​ഡി​ൽ മാ​ർ​ഗ​ത​ട​സ​മു​ണ്ടാ​ക്കി മെ​റ്റ​ലും ടാ​റി​ംഗും മി​ശ്രി​ത​ത്തി​ന്‍റെ ടി​ന്നു​ക​ളും ഇ​റ​ക്കി​യി​ട്ടി​രി​ക്കു​ന്ന​ത്. ചി​ല​പ്പോ​ൾ ദി​വ​സ​ങ്ങ​ളോ​ളം ഈ ​ക​ല്ലു​ക​ൾ റോ​ഡി​ൽ കി​ട​ക്കും. സ്കൂ​ൾ ബ​സു​ക​ളും വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും ക​ട​ന്നു പോ​കു​ന്ന തി​ര​ക്കേ​റി​യ പ്ര​ധാ​ന റോ​ഡി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ത​ട​സ​മാ​യി കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന മെ​റ്റ​ൽ ക്കൂ​ന ഉ​ട​ൻ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന​താ​ണ് യാ​ത്ര​ക്കാ​രു​ടേ​യും​നാ​ട്ടു​കാ​രു​ടേ​യും ആ​വ​ശ്യം.