സാം​സ്കാ​രിക​നാ​യ​ക​രു​ടെ മൗ​നം ഞെ​ട്ടി​പ്പി​ക്കു​ന്ന​ത്: കെ.​സി. ജോ​സ​ഫ്
Wednesday, February 20, 2019 1:59 AM IST
ശ്രീ​ക​ണ്ഠ​പു​രം: കാ​സ​ർ​ഗോ​ട്ടെ ഇ​ര​ട്ട​കൊ​ല​പാ​ത​ക​ത്തി​ൽ കേ​ര​ള​ത്തി​ലെ സാം​സ്‌​കാ​രി​ക നാ​യ​ക​ന്മാ​രു​ടെ മൗ​നം ഞെ​ട്ടി​പ്പി​ക്കു​ന്ന​താ​ണെ​ന്നു കോ​ൺ​ഗ്ര​സ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ഡെ​പ്യൂ​ട്ടി ലീ​ഡ​ർ കെ.​സി. ജോ​സ​ഫ് എം​എ​ൽ​എ. കൃ​പേ​ഷും ശ​ര​ത്തും ക്രൂ​ര​മാ​യി കൊ​ല​ചെ​യ്യ​പ്പെ​ട്ടി​ട്ടു ര​ണ്ടു ദി​വ​സ​മാ​യി​ട്ടും കൊ​ല​പാ​ത​ക​ത്തി​നെ​തി​രേ ഒ​ര​ക്ഷ​രം പോ​ലും ഇ​വ​ർ പ​റ​ഞ്ഞി​ട്ടി​ല്ലെന്ന് അദേഹം പറഞ്ഞു.

പീ​ഡ​നം: പ്ര​തി വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്നു

ശ്രീ​ക​ണ്ഠ​പു​രം: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന​താ​യി സൂ​ച​ന. മ​ല​പ്പ​ട്ടം ത​ല​ക്കോ​ട് സ്വ​ദേ​ശി​യാ​യ മി​ജി​ൻ ദാ​സാ​ണ് ബം​ഗ​ളൂ​രു വ​ഴി വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന​ത്. ഇ​തോ​ടെ ഇ​യാ​ൾ​ക്കാ​യി ലു​ക്കൗ​ട്ട് നോ​ട്ടീ​സ് ഇ​റ​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് അ​ന്വേ​ഷ​ണ സം​ഘം. പോ​ലീ​സ് സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​വും തേ​ടി​യി​ട്ടു​ണ്ട്. ആ​റു​മാ​സം മു​മ്പാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പ്ര​ലോ​ഭി​പ്പി​ച്ച് പ​യ്യ​ന്നൂ​രി​ലെ ലോ​ഡ്ജി​ൽ കൊ​ണ്ടു​പോ​യി യു​വ​തി​യെ പീ​ഡി​പ്പി​ച്ച​താ​യാ​ണ് പ​രാ​തി. ഇ​രി​ക്കൂ​ർ എ​സ്ഐ എം. ​ദി​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.