കൊ​ല​പാ​ത​ക​ത്തി​ൽ പ​ങ്കു​ണ്ടെ​ന്ന് തെ​ളി​ഞ്ഞാ​ൽ പാ​ർ​ട്ടി​യി​ൽ സ്ഥാ​ന​മു​ണ്ടാ​വി​ല്ല: സി​പി​എം
Wednesday, February 20, 2019 1:59 AM IST
കാ​സ​ർ​ഗോ​ഡ്: യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ കൊ​ല​പാ​ത​ക​വു​മാ​യി നേ​രി​ട്ട് ബ​ന്ധ​മു​ള്ള​വ​രി​ൽ ആ​രെ​ങ്കി​ലും സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ആ​ണെ​ങ്കി​ൽ അ​വ​ർ​ക്ക് ഈ ​പാ​ർ​ട്ടി​യി​ൽ പി​ന്നീ​ട് സ്ഥാ​നം ഉ​ണ്ടാ​കി​ല്ലെ​ന്നു സി​പി​എം കേ​ന്ദ്ര ക​മ്മ​ിറ്റി അം​ഗം പി.​ക​രു​ണാ​ക​ര​ൻ എം​പി​യും ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി.​ബാ​ല​കൃ​ഷ്ണ​നും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ര​ണ്ടു​പേ​രെ നി​ഷ്ക​രു​ണം വ​ധി​ച്ച സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത് പോ​ലീ​സി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്. അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി കു​റ്റ​വാ​ളി​യെ​ന്ന് ക​ണ്ടെ​ത്തി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത് ലോ​ക്ക​ൽ ക​മ്മ​ിറ്റി മെ​മ്പ​റോ പാ​ർ​ട്ടി അം​ഗ​മോ ആ​യാ​ലും ആ ​നി​മി​ഷം മു​ത​ൽ അ​വ​രെ പാ​ർ​ട്ടി​യി​ൽനി​ന്ന് പു​റ​ത്താ​ക്കു​മെ​ന്നും ഇ​രു​വ​രും കൂ​ട്ടി​ച്ചേ​ർ​ത്തു.