വാ​ഹ​ന​പാ​ർ​ക്കിം​ഗി​നെ​ചൊ​ല്ലി സം​ഘ​ർ​ഷം
Tuesday, February 19, 2019 10:30 PM IST
മൂ​ന്നാ​ർ: ക​ട​യു​ടെ മു​ന്പി​ൽ വാ​ഹ​നം പാ​ർ​ക്കു​ചെ​യ്ത​തി​ന്‍റെ പേ​രി​ൽ സം​ഘ​ർ​ഷം. മ​ദ്യ​പി​ച്ചെ​ത്തി​യ സം​ഘം ക​ട​യു​ട​മ​ക​ളെ ആ​ക്ര​മി​ച്ചു. പ​രി​ക്കേ​റ്റ നാ​ലു​പേ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ. പ​ഴ​യ​മൂ​ന്നാ​ർ തീ​യേ​റ്റ​ർ ബ​സാ​റി​ൽ വ്യാ​പാ​രി​ക​ളാ​യ വി​ക്ട​ർ, ഭാ​ര്യ പ്രി​യ​ദ​ർ​ശി​നി, ബീ​ന, ശ​ശി എ​ന്നി​വ​രാ​ണ് പ​രി​ക്കേ​റ്റ് മൂ​ന്നാ​റി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന​ത്.
ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ക​ട​യു​ടെ മു​ന്പി​ൽ ഓ​ട്ടോ​റി​ക്ഷ പാ​ർ​ക്കു​ചെ​യ്ത് വൃ​ത്തി​യാ​ക്കു​വാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. ഓ​ട്ടോ നി​ർ​ത്തി​യ​ശേ​ഷം വാ​ഹ​ന​ത്തി​നു​ള്ള ഫ്ളോ​ർ മാ​റ്റു​ക​ൾ കു​ട​യു​ന്ന​തി​നി​ടെ പൊ​ടി ക​ട​യ്ക്കു​ള്ളി​ലേ​ക്ക് ക​യ​റി​യ​ത് ക​ട​യു​ട​മ​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​തോ​ടെ ഓ​ട്ടോ ഡ്രൈ​വ​ർ പ്ര​കോ​പി​ത​നാ​കു​ക​യും അ​സ​ഭ്യം തു​ട​രു​ക​യും ചെ​യ്തു.
രം​ഗം വ​ഷ​ളാ​യ​തോ​ടെ അ​ടു​ത്തു​ള്ള ക​ട​ക​ളി​ലെ വ്യാ​പാ​രി​ക​ളും ചോ​ദ്യം​ചെ​യ്യാ​നെ​ത്തി. ഇ​തോ​ടെ അ​വി​ടെ​നി​ന്നും പി​ൻ​വ​ലി​ഞ്ഞ ഓ​ട്ടോ ഡ്രൈ​വ​ർ മ​ദ്യ​പി​ച്ച് ഒ​രു​സം​ഘം ആ​ളു​ക​ളോ​ടൊ​പ്പ​മെ​ത്തി ക​ട​യു​ട​മ​ക​ളെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​രു​ന്പു ലി​വ​റു​മാ​യി ആ​ക്ര​മി​ച്ച​തി​നെ​തു​ട​ർ​ന്ന് ശ​ശി​യു​ടെ കാ​ലി​നും ചു​ണ്ടി​നും പ​രി​ക്കേ​റ്റു. ബീ​ന​യു​ടെ വ​സ്ത്ര​ങ്ങ​ൾ വ​ലി​ക്കു​ക​യും ചെ​യ്തു.
പ​രി​ക്കേ​റ്റ​വ​രു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി മൂ​ന്നാ​ർ പോ​ലീ​സ് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ക​യും കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും ചെ​യ്തു.