ഇ​ടു​ക്കി വോ​ളി​ബോ​ൾ അ​ക്കാ​ഡ​മി ഉദ്ഘാടനത്തിനൊരുങ്ങി
Tuesday, February 19, 2019 10:30 PM IST
തൊ​ടു​പു​ഴ: ഇ​ടു​ക്കി വോ​ളി​ബോ​ൾ അ​ക്കാ​ഡ​മി ഉ​ദ്ഘാ​ട​ന​ത്തി​നൊ​രു​ങ്ങു​ന്നു. റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ​യു​ടെ സ്വ​പ്ന പ​ദ്ധ​തി​യാ​ണ് യാ​ഥാ​ർ​ഥ്യ​മാ​കുന്നത്.
2001ലെ ​ക​ന്നി നി​യ​മ​സ​ഭാം​ഗ​ത്വ​ത്തി​ൽ ആ​ദ്യ ബ​ജ​റ്റി​ൽ​ത​ന്നെ ഇ​ടു​ക്കി​യി​ലൊ​രു വോ​ളി​ബോ​ൾ അ​ക്കാ​ഡ​മി അ​നു​വ​ദി​ക്കു​മെ​ന്നു പ്ര​ഖ്യാ​പി​പ്പി​ക്കാ​ൻ എം​എ​ൽ​എ​യ്ക്ക് ക​ഴി​ഞ്ഞു. സ്വ​ന്ത​മാ​യി സ്ഥ​ല​മി​ല്ലാ​തി​രു​ന്ന സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ 2003ൽ ​കെഎ​സ്ഇ​ബി​യു​ടെ വാ​ഴ​ത്തോ​പ്പി​ലു​ള്ള ഏ​താ​നും കെ​ട്ടി​ട​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് അ​ക്കാ​ഡ​മി​യു​ടെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. 20 കു​ട്ടി​ക​ൾ​ക്കാ​യി​രു​ന്നു ഇ​വി​ടെ പ്ര​വേ​ശ​നം. വാ​ഴ​ത്തോ​പ്പ് ഹൈ​ഡ​ൽ റി​ക്രി​യേ​ഷ​ൻ ക്ല​ബി​ന്‍റെ വോ​ളി​ബോ​ൾ കോ​ർ​ട്ടാ​യി​രു​ന്നു കു​ട്ടി​ക​ളു​ടെ ഏ​ക ആ​ശ്ര​യം. പി​ന്നീ​ട് ഇ​ടു​ക്കി ഐ​ഡി​എ സ്റ്റേ​ഡി​യ​ത്തി​ന് സ​മീ​പം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥ​ലം അ​നു​വ​ദി​ച്ച് ന​ൽ​കി​യ​തോ​ടെ 2012ൽ ​ഹോ​സ്റ്റ​ലും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കു​ന്ന​തി​നാ​യി കാ​യി​ക യു​വ​ജ​ന​ക്ഷേ​മ വ​കു​പ്പു മു​ഖേ​ന 2.97 കോ​ടി അ​നു​വ​ദി​ച്ച് ആ​ദ്യ​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു. മ​ഴ​യ​ത്തും കു​ട്ടി​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​തി​നാ​യി നി​ർ​മി​ച്ച ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ന് മേ​പ്പി​ൾ​വു​ഡ് ത​റ പാ​കു​ന്ന​തി​നും കോ​ന്പൗ​ണ്ട് ഫെ​ൻ​സിം​ഗ് വ​ഴി വേ​ർ​തി​രി​ക്കു​ന്ന​തി​നു​മാ​യി 92 ല​ക്ഷം രൂ​പ​കൂ​ടി അ​നു​വ​ദി​ച്ചു. ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ല​വി​ൽ പൂ​ർ​ത്തി​യാ​യി. കു​ട്ടി​ക​ൾ​ക്ക് കൂ​ടു​ത​ൽ പ​രി​ശീ​ല​ന​ത്തി​നാ​യി മ​ഡ്കോ​ർ​ട്ടും ഗ്രൗ​ണ്ടും ഇ​ത​ര സൗ​ക​ര്യ​ങ്ങ​ളും​കൂ​ടി പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നാ​യി 2016ൽ 46 ​ല​ക്ഷം രൂ​പ​കൂ​ടി അ​നു​വ​ദി​ച്ചു. ഇ​തി​ന്‍റെ ടെ​ണ്ട​ർ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി വ​രി​ക​യാ​ണ്. ഈ ​പ്ര​വൃ​ത്തി​ക​ൾ​കൂ​ടി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ അ​ക്കാ​ഡ​മി മി​ക​ച്ച സൗ​ക​ര്യ​ത്തി​ലെ​ത്തി​ക്കാ​നാ​വു​മെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ അ​ധ്യ​യ​ന വ​ർ​ഷം കു​ട്ടി​ക​ൾ താ​ത്ക്കാ​ലി​ക​മാ​യി താ​മ​സി​ച്ചു​കൊ​ണ്ടി​രു​ന്ന കെ​ട്ടി​ട​ങ്ങ​ൾ ചോ​ർ​ന്നൊ​ലി​ക്കാ​ൻ തു​ട​ങ്ങി​യ​തി​നെ​തു​ട​ർ​ന്നു ഇ​ടു​ക്കി​യി​ലെ വോ​ളി​ബോ​ൾ അ​ക്കാ​ഡ​മി​യി​ലേ​ക്ക് കു​ട്ടി​ക​ളെ താ​ത്ക്കാ​ലി​ക​മാ​യി മാ​റ്റി.
ഒ​ന്ന​ര ദ​ശാ​ബ്ദ​ക്കാ​ല​ത്തെ കാ​ത്തി​രി​പ്പി​ന് ശേ​ഷം അ​ക്കാ​ദ​മി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്പോ​ൾ ഹൈ​റേ​ഞ്ചി​ലെ കാ​യി​ക പ്രേ​മി​ക​ൾ​ക്ക് ന​ൽ​കു​ന്ന അം​ഗീ​കാ​രം​കൂ​ടി​യാ​യി മാ​റു​ക​യാ​ണ് ഈ ​വോ​ളി​ബോ​ൾ അ​ക്കാ​ഡ​മി.