സ്കൂ​ളു​ക​ളി​ൽ പ​ഠ​നോ​ത്സ​വം
Friday, January 18, 2019 9:51 PM IST
തൊ​ടു​പു​ഴ: പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ​ഠ​നോ​ത്സ​വം സം​ഘ​ടി​പ്പി​ക്കും.

മ​ല​യാ​ളം, ഇം​ഗ്ലീ​ഷ്, ഗ​ണി​തം, സ​യ​ൻ​സ്, സാ​മൂ​ഹ്യ​ശാ​സ്ത്രം തു​ട​ങ്ങി​യ​വ​യ്ക്ക പ്രാ​ധാ​ന്യം ന​ൽ​കി​യാ​ണ് മി​ക​വു​ത്സ​വം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. 26 മു​ത​ൽ പ​ദ്ധ​തി ജി​ല്ല​യി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​ധ്യാ​പ​ക​ർ​ക്കാ​യി ഏ​ക​ദി​ന പ​രി​ശീ​ല​നം ന​ട​ത്തും. അ​ഞ്ചു​മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന മി​ക​വു​ത്സ​വ​ത്തി​ലൂ​ടെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ഴി​വും ധാ​ര​ണ​ക​ളും ആ​വി​ഷ്ക​രി​ക്കാ​നു​ള്ള വേ​ദി​ക​ൾ രൂ​പ​പ്പെ​ടു​ത്താ​നും പൊ​തു​സ​മൂ​ഹ​ത്തെ സ്കൂ​ളു​ക​ളു​മാ​യി ബ​ന്ധി​പ്പി​ക്കാ​നും പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പി​ലൂ​ടെ സാ​ധി​ക്കു​മെ​ന്ന് ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​റി​യി​ച്ചു.