പ്ര​ള​യ​ത്തി​ൽ​നി​ന്നു തി​രി​ച്ചു​വ​ര​വി​ന്‍റെ പാ​ത​യൊ​രു​ക്കി ക​ട്ട​പ്പ​ന ഫെ​സ്റ്റ്
Friday, January 18, 2019 9:45 PM IST
ക​ട്ട​പ്പ​ന: പ്ര​ള​യ​ത്തി​ൽ​നി​ന്നു തി​രി​ച്ചു​വ​ര​വി​ന്‍റെ പാ​ത​യൊ​രു​ക്കാ​ൻ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​നും റോ​ട്ട​റി ക്ല​ബ് ഓ​ഫ് ക​ട്ട​പ്പ​ന ഹെ​റി​റ്റേ​ജും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന ക​ട്ട​പ്പ​ന ഫെ​സ്റ്റ് തു​ട​ങ്ങി. 28 വ​രെ​യാ​ണ് ഫെ​സ്റ്റ്.

ഫെ​സ്റ്റി​ന്‍റെ ര​ണ്ടാം​ദി​വ​സ​മാ​യ ഇ​ന്ന​ലെ വി​വി​ധ റൈ​ഡു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ന​ട​ന്നു. ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ പി.​ആ​ർ. ര​മേ​ശ് റൈ​ഡു​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. 80 മീ​റ്റ​ർ നീ​ള​മു​ള്ള ച​രി​ത്ര ഗു​ഹ, റോ​പ് വേ, ​കു​ട്ടി​ക​ൾ​ക്കാ​യു​ള്ള അ​മ്യൂ​സ്മെ​ന്‍റ് പാ​ർ​ക്ക് ഉ​ൾ​പ്പെ ടെ ഇ​രു​പ​തോ​ളം റൈ​ഡു​ക​ൾ, മെ​ഡി​ക്ക​ൽ എ​ക്സി​ബി​ഷ​ൻ, ഓ​ഫ്റോ​ഡ് സൈ​ക്ലിം​ഗ്, പു​രാ​ത​ന നാ​ണ​യ​പ്ര​ദ​ർ​ശ​നം എ​ന്നി​വ​യും ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഫെ​സ്റ്റി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളി​ലൊ​ന്നാ​ണ് അ​ക്വാ പെ​റ്റ് ഷോ. ​വി​വി​ധ​ത​ര​ത്തി​ലു​ള്ള അ​ല​ങ്കാ​ര കോ​ഴി​ക​ൾ പോ​ക്ക​റ്റ് മ​ങ്കി, അ​ന്പ​തി​നാ​യി​ര​ത്തോ​ളം രൂ​പ വി​ല​വ​രു​ന്ന മെ​ക്സി​ക്ക​ൻ ക്യാ​റ്റ് എ​ന്നി​വ​യാ​ണ് പെ​റ്റ് ഷോ​യി​ലെ പ്ര​ധാ​ന അ​തി​ഥി​ക​ൾ. ഇ​ടു​ക്കി​യും അ​ണ​ക്കെ​ട്ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള അ​പൂ​ർ​വ ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വു​മു​ണ്ട്.

നൂ​റി​ല​ധി​കം സ്റ്റാ​ളു​ക​ളാ​ണു ഫെ​സ്റ്റി​നോ​ട​നു​ബ​ന്ധി​ച്ചു ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ദി​വ​സ​വും ക​ലാ​സ​ന്ധ്യ അ​ര​ങ്ങേ​റും. രാ​വി​ലെ 10 മു​ത​ൽ രാ​ത്രി ഒ​ന്പ​തു​വ​രെ​യാ​ണു പ്ര​വേ​ശ​നം. ആ​റു​വ​യ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കു പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. 15 വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്കു 30 രൂ​പ​യും മു​തി​ർ​ന്ന​വ​ർ​ക്ക് 50 രൂ​പ​യു​മാ​ണു പ്ര​വേ​ശ​ന ഫീ​സ്.

ന​ഗ​ര​ത്തി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന് ഉ​ത്പ​ന്ന​ങ്ങ​ൾ വാ​ങ്ങു​ന്പോ​ൾ ല​ഭി​ക്കു​ന്ന പാ​സു​മാ​യി എ​ത്തു​ന്ന​വ​ർ​ക്ക് 30 രൂ​പ​യാ​കും പ്ര​വേ​ശ​ന ഫീ​സ്. ഫെ​സ്റ്റ് ന​ട​ക്കു​ന്ന ദി​വ​സ​ങ്ങ​ളി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ മി​ക​ച്ച​രീ​തി​യി​ൽ അ​ല​ങ്ക​രി​ക്കു​ന്ന​വ​ർ​ക്കും സ​മ്മാ​ന​ങ്ങ​ളു​ണ്ട്.