കു​ടി​വെ​ള്ള പൈ​പ്പ് ലൈ​നി​ൽ ചോ​ർ​ച്ച; ശു​ദ്ധ​ജ​ല​ക്ഷാ​മം രൂ​ക്ഷം, ജ​ല​അ​ഥോ​റി​റ്റി​ക്ക് മൗ​നം
Friday, January 18, 2019 9:34 PM IST
എ​ട​ത്വ: കു​ടി​വെ​ള്ള പൈ​പ്പു​ലൈ​നി​ൽ ചോ​ർ​ച്ച. ത​ല​വ​ടി, ത​ക​ഴി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ശു​ദ്ധ​ജ​ല​ക്ഷാ​മം രൂ​ക്ഷം. ത​ല​വ​ടി വെ​ള്ള​ക്കി​ണ​റി​ൽ ശു​ദ്ധ​ജ​ല ടാ​ങ്കി​നു മു​ൻ​വ​ശ​ത്തെ പൈ​പ്പു​ലൈ​ൻ വാ​ൽ​വ് ചോ​ർ​ന്നാ​ണ് കു​ടി​വെ​ള്ളം ന​ഷ്ട​പ്പെ​ടു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ലെ പ​ത്ത്, 11, 12 വാ​ർ​ഡു​ക​ളി​ൽ ക​ടു​ത്ത ശു​ദ്ധ​ജ​ല​ക്ഷാ​മ​മാ​ണ് നേ​രി​ടു​ന്ന​ത്. ക​ഴി​ഞ്ഞ പ​ത്തു​ദി​വ​സ​മാ​യി വാ​ൽ​വ് ചോ​ർ​ന്ന് ല​ക്ഷ​ക്ക​ണ​ക്കി​നു ലി​റ്റ​ർ ശു​ദ്ധ​ജ​ലം പാ​ഴാ​യി​ട്ടും അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ല.

പ്ര​ദേ​ശ​ത്തെ തോ​ടു​ക​ളും ന​ദി​യും വ​റ്റാ​ൻ തു​ട​ങ്ങി​യ​തോ​ടെ ജ​ല​മ​ലി​നീ​ക​ര​ണ​വും പ്ര​ദേ​ശ​വാ​സി​ക​ളെ വ​ല​യ്ക്കു​ക​യാ​ണ്. നാ​ട്ടു​കാ​ർ എ​ട​ത്വ ജ​ല​അ​ഥോ​റി​റ്റി ഓ​ഫീ​സി​ൽ പ​രാ​തി​പ്പെ​ട്ടി​രു​ന്നു. ഉ​ട​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ ഉ​റ​പ്പു ന​ൽ​കി​യ​ത​ല്ലാ​തെ ചോ​ർ​ച്ച പ​രി​ഹ​രി​ക്കാ​ൻ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ല്ലെ​ന്ന് വാ​ർ​ഡം​ഗം അ​ജി​ത്കു​മാ​ർ ആ​രോ​പി​ക്കു​ന്നു. അ​ടു​ത്ത ദി​വ​സം ഗ്രാ​മ​വാ​സി​ക​ളെ സം​ഘ​ടി​പ്പി​ച്ച് ജ​ല അ​ഥോ​റി​റ്റി ഓ​ഫീ​സി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ​സ​മ​രം സം​ഘ​ടി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം.

ത​ക​ഴി പ​ഞ്ചാ​യ​ത്തി​ലെ ചെ​ക്കി​ടി​ക്കാ​ട് പ്ര​ദേ​ശ​ത്തേ​യും അ​വ​സ്ഥ വ്യ​ത്യ​സ്ത​മ​ല്ല. എ​ട​ത്വ-​ത​ക​ഴി സം​സ്ഥാ​ന​പാ​ത​യി​ൽ ചെ​ക്കി​ടി​ക്കാ​ട് മി​ൽ​മ ജം​ഗ്ഷ​നു സ​മീ​പം റോ​ഡി​നു കു​റു​കെ സ്ഥാ​പി​ച്ചി​രു​ന്ന പൈ​പ്പു​ലൈ​ൻ പൊ​ട്ടി ശു​ദ്ധ​ജ​ലം പാ​ഴാ​കാ​ൻ തു​ട​ങ്ങി​യി​ട്ട് മാ​സ​ങ്ങ​ൾ പി​ന്നി​ട്ടി​രു​ന്നു. ഇ​തോ​ടെ ന​വീ​ക​ര​ണം ക​ഴി​ഞ്ഞ റോ​ഡി​ൽ കു​ഴി​യു​ണ്ടാ​കു​ക​യും, വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ പ​തി​വാ​കു​ക​യും ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ മൂ​ന്നു​ദി​വ​സ​മാ​യി ചോ​ർ​ച്ച പ​രി​ഹ​രി​ക്കാ​നു​ള്ള ന​ട​പ​ടി ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ചെ​ക്കി​ടി​ക്കാ​ട് ഭാ​ഗ​ങ്ങ​ളി​ൽ കു​ടി​വെ​ള്ള​മെ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. പൈ​പ്പു​വെ​ള്ളം മാ​ത്രം ആ​ശ്ര​യി​ച്ചു ക​ഴി​യു​ന്ന ഗ്രാ​മീ​ണ​രാ​ണ് ഏ​റെ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത്. ഈ ​പ്ര​ദേ​ശ​ത്തെ തോ​ടു​ക​ളും മ​ലി​ന​മാ​യി​രി​ക്കു​ക​യാ​ണ്.

മ​ലി​ന​ജ​ല​ത്തി​ന്‍റെ ഉ​പ​യോ​ഗം​മൂ​ലം കാ​ൻ​സ​ർ ബാ​ധി​ത​രാ​യു​ള്ള മ​ര​ണ​വും പ്ര​ദേ​ശ​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു​ണ്ട്. പ​ത്തോ​ളം​പേ​ർ ഇ​പ്പോ​ഴും കാ​ൻ​സ​ർ ചി​കി​ത്സ​യി​ലാ​ണ്. പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് കി​ഴ​ക്ക​ൻ​വെ​ള്ളം ഒ​ഴു​കി​യെ​ത്തി​യി​രു​ന്ന പ്ര​ദേ​ശ​മാ​യ​തി​നാ​ൽ പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ൾ​ക്കു​പോ​ലും തോ​ടി​നെ ആ​ശ്ര​യി​ക്കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്. കു​ടി​വെ​ള്ള​ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്താ​ൻ പ​ഞ്ചാ​യ​ത്തും ജ​ല​അ​ഥോ​റി​റ്റി വ​കു​പ്പും അ​ടി​യ​ന്ത​ര ശ്ര​ദ്ധ​പ​തി​പ്പി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.