തൊടുപുഴ ന​ഗ​ര​സ​ഭ : യു​ഡി​എ​ഫ് അ​വി​ശ്വാ​സ​ത്തി​നു നോ​ട്ടീ​സ് ന​ൽ​കി; രാ​ഷ്ട്രീ​യ ക​രു​നീ​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു
Friday, January 11, 2019 9:42 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ മി​നി മ​ധു​വി​നെ​തി​രെ യു​ഡി​എ​ഫ് അ​വി​ശ്വാ​സ പ്ര​മേ​യ നോ​ട്ടീ​സ് ന​ൽ​കി. ന​ഗ​ര​സ​ഭ റീ​ജ​ണ​ൽ ജോ​യി​ന്‍റെ ഡ​യ​റ​ക്ട​ർ റാം ​മോ​ഹ​ൻ റോ​യി​ക്കാ​ണ് വൈ​സ് ചെ​യ​ർ​മാ​ൻ സി.​കെ.​ജാ​ഫ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ.​എം.​ഹാ​രി​ദ് അ​വ​താ​ര​ക​നും സി​സി​ലി ജോ​സ് അ​നു​വാ​ദ​ക​യു​മാ​യ നോ​ട്ടീ​സ് കൈ​മാ​റി​യ​ത്.

15 ദി​വ​സ​ത്തി​നു​ള്ളി​ൽ ത​ന്നെ അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ൻ​മേ​ലു​ള്ള ച​ർ​ച്ച​യും വേ​ട്ടെ​ടു​പ്പി​നു​മു​ള്ള ന​ട​പ​ടി ക്ര​മ​ങ്ങ​ളും ഉ​ണ്ടാ​യേ​ക്കും. ക​ഴി​ഞ്ഞ ജൂ​ണ്‍ 18നു ​ന​ട​ന്ന ചെ​യ​ർ​പേ​ഴ്സ​ണ്‍ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ന് ഒ​രം​ഗ​ത്തി​ന്‍റെ ഭൂ​രി​പ​ക്ഷ​മു​ണ്ടാ​യി​രു​ന്ന ന​ഗ​ര​സ​ഭ​യി​ൽ സി​പി​എം പ്ര​തി​നി​ധി​യാ​യ മി​നി മ​ധു കോ​ണ്‍​ഗ്ര​സ് അം​ഗ​ത്തി​ന്‍റെ വോ​ട്ട് അ​സാ​ധു​വാ​യ​തി​നെ തു​ട​ർ​ന്ന ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​യാ​കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന യു​ഡി​എ​ഫ് യോ​ഗ​ത്തി​ലാ​ണ് ചെ​യ​ർ​പേ​ഴ്സ​ണെ​തി​രെ അ​വി​ശ്വാ​സം ന​ൽ​കാ​ൻ തീ​രു​മാ​ന​മെ​ടു​ത്ത​ത്. നേ​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത കൗ​ണ്‍​സി​ല​ർ​മാ​ർ അ​വി​ശ്വാ​സം ന​ൽ​കു​ന്ന​തി​നെ പി​ന്തു​ണ​ച്ചു. തു​ട​ർ​ന്നാ​ണ് മി​നി മ​ധു ചെ​യ​ർ​പേ​ഴ്സ​ണ്‍ സ്ഥാ​ന​ത്ത് ആ​റു മാ​സം പൂ​ർ​ത്തി​യാ​യ സാ​ഹ​ച​ര്യ​ത്തി​ൽ നോ​ട്ടീ​സ് ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത്. യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​തി​രു​ന്ന ര​ണ്ടു കൗ​ണ്‍​സി​ല​ർ​മാ​ർ ഉ​ൾ​പ്പെ​ടെ 14 യു​ഡി​എ​ഫ് അം​ഗ​ങ്ങ​ളും ഒ​പ്പി​ട്ട അ​വി​ശ്വാ​സ പ്ര​മേ​യ നോ​ട്ടീ​സാ​ണ് ന​ൽ​കി​യ​ത്.

യു​ഡി​എ​ഫ് ധാ​ര​ണ പ്ര​കാ​രം ആ​ദ്യ​ഘ​ട്ട​ത്തി​ൽ ചെ​യ​ർ​പേ​ഴ്സ​ണാ​യി​രു​ന്ന മു​സ്ലീം ലീ​ഗി​ലെ സ​ഫി​യ ജ​ബ്ബാ​ർ രാ​ജി വ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ചെ​യ​ർ​പേ​ഴ്സ​ണ്‍ സ്ഥാ​ന​ത്തേ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. പ്ര​ഫ.​ജെ​സി ആ​ന്‍റ​ണി​യും മി​നി മ​ധു​വു​മാ​യി​രു​ന്നു സ്ഥാ​നാ​ർ​ഥി​ക​ൾ. വൈ​സ് ചെ​യ​ർ​മാ​നാ​യി​രു​ന്ന കോ​ണ്‍​ഗ്ര​സി​ലെ ടി.​കെ.​സു​ധാ​ക​ര​ൻ നാ​യ​രു​ടെ വോ​ട്ട് അ​സാ​ധു​വാ​യ​തോ​ടെ മി​നി മ​ധു വി​ജ​യി​ച്ചു.

അ​വി​ശ്വാ​സ​ത്തി​നു യു​ഡി​എ​ഫ് നോ​ട്ടീ​സ് ന​ൽ​കി​യ​തോ​ടെ രാ​ഷ്ട്രീ​യ ക​രു​നീ​ക്ക​ങ്ങ​ളും ശ​ക്ത​മാ​യി​ത്തു​ട​ങ്ങി. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ മു​ന്ന​ണി ത​ല​ത്തി​ൽ ച​ർ​ച്ച​ക​ൾ സ​ജീ​വ​മാ​കും. കൗ​ണ്‍​സി​ലി​ൽ 35 അം​ഗ​ങ്ങ​ളു​ള്ള​തി​ൽ യു​ഡി​എ​ഫി​നു 14 അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. എ​ൽ​ഡി​എ​ഫി​ന് 13ഉം ​ബി​ജെ​പി​ക്ക് എ​ട്ടും അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. അ​വി​ശ്വാ​സം പാ​സാ​ക​ണ​മെ​ങ്കി​ൽ കു​റ​ഞ്ഞ​ത് 18 പേ​രു​ടെ പി​ന്തു​ണ ഉ​ണ്ടാ​ക​ണം. അ​തി​നാ​ൽ ബി​ജെ​പി പി​ന്തു​ണ​ച്ചെ​ങ്കി​ൽ മാ​ത്ര​മേ അ​വി​ശ്വാ​സം പാ​സാ​കു​ക​യു​ള്ളു.

നി​ല​വി​ൽ ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ സി​പി​എ​മ്മു​മാ​യി കൊ​ന്പു കോ​ർ​ത്തി​രി​ക്കു​ന്ന ബി​ജെ​പി​യു​ടെ പി​ന്തു​ണ ഉ​റ​പ്പാ​ക്കാ​നാ​ണ് യൂ​ഡി​എ​ഫ് ശ്ര​മം. ചി​ല ത​ദ്ദേ​ശ ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളി​ൽ ബി​ജെ​പി​യു​ടെ സ​ഹാ​യ​ത്തോ​ടെ എ​ൽ​ഡി​എ​ഫ് നേ​തൃ​ത്വ​ത്തെ പു​റ​ത്താ​ക്കി​യ​തും ഇ​വ​ർ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് കാ​ണു​ന്ന​ത്. ഇ​തി​നോ​ട​കം ബി​ജെ​പി​യു​മാ​യി ചി​ല ര​ഹ​സ്യ ച​ർ​ച്ച​ക​ളും ന​ട​ന്നു ക​ഴി​ഞ്ഞു. ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ അ​വി​ശ്വാ​സ പ്ര​മേ​യ​ത്തെ അ​നു​കൂ​ലി​ക്കു​ന്ന കാ​ര്യ​ത്തി​ൽ സം​സ്ഥാ​ന ബി​ജെ​പി​യു​ടെ അ​നു​വാ​ദ​വും പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ത്തി​നു ല​ഭി​ക്കു​മെ​ന്നു ത​ന്നെ​യാ​ണ് യു​ഡി​എ​ഫി​ന്‍റെ പ്ര​തീ​ക്ഷ.