ആ​വേ​ശ​മാ​യി ശ​രീ​ര​സൗ​ന്ദ​ര്യ മ​ത്സ​രം
Friday, January 11, 2019 9:36 PM IST
അ​ടി​മാ​ലി: ജി​ല്ലാ ബോ​ഡി ബി​ൽ​ഡിം​ഗ് അ​സോ​സി​യേ​ഷ​ന്‍റെ​യും ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ബോ​ഡി അ​ടി​മാ​ലി ക്രാ​ഫ്റ്റ് ഹെ​ൽ​ത്ത് ക്ല​ബ് സം​ഘ​ടി​പ്പി​ച്ച റോ​ട്ട​റി മി​സ്റ്റ​ർ ഇ​ടു​ക്കി, മി​സ് ഫി​റ്റ്ന​സ് ചാ​ന്പ്യ​ൻ​ഷി​പ്പ് അ​ടി​മാ​ലി പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ജി​ല്ലാ ക​ള​ക്ട​ർ കെ. ​ജീ​വ​ൻ ബാ​ബു ഉ​ദ്ഘാ​ട​നം​ചെ​യ്തു.

റോ​ട്ട​റി ക്ല​ബ് ഡി​സ്ട്രി​ക് ഡ​യ​റ​ക്ട​ർ സോ​ണ​റ്റ് പോ​ൾ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. മി​സ്റ്റ​ർ ഇ​ടു​ക്കി​യാ​യി നി​തി​ൻ പോ​ൾ (ഫി​റ്റ്ന​സ് വേ​ൾ​ഡ് ജിം ​രാ​ജാ​ക്കാ​ട്), ജൂ​നി​യ​ർ ഇ​ടു​ക്കി​യാ​യി ജി​ഷ്ണു വി​ജ​യ​ൻ (മെ​ട്രോ ഫ്ള​ക്സ്), സ​ബ് ജൂ​നി​യ​ർ ഇ​ടു​ക്കി​യാ​യി ര​ഞ്ജി​ത്ത് അ​ശോ​ക് (പെ​ർ​ഫെ​ക്ട് സ്റ്റാ​ൻ​ഡേ​ർ​ഡ്), മോ​ഡ​ൽ ഫി​സി​ക് ചാ​ന്പ്യ​നാ​യി ഷി​യാ​സ് (ബോ​ഡി ക്രാ​ഫ്റ്റ് അ​ടി​മാ​ലി), മി​സ് ഫി​റ്റ്നെ​സ് ഇ​ടു​ക്കി​യാ​യി സു​മി അ​നി​ൽ (ബോ​ഡി ക്രാ​ഫ്റ്റ്), മാ​സ്റ്റ​ർ ഇ​ടു​ക്കി​യാ​യി ടി.​കെ. സാ​ബു (സ്ക്വാ​ഡ്സ്) എ​ന്നി​വ​രെ തെ​രെ​ഞ്ഞെ​ടു​ത്തു.

ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ​മാ​രാ​യി ഫി​റ്റ്ന​സ് പ്ലാ​ന​റ്റി​നേ​യും റ​ണ്ണേ​ഴ്സ് ആ​പാ​യി സ്ക്വാ​ഡ്സ് ജിം ​ക​ട്ട​പ്പ​ന​യേ​യും മി​സ്റ്റ​ർ ഹാ​ൻ​ഡ്സ​മാ​യി ഹീ​ര ബോ​ഡി ക്രാ​ഫ്റ്റി​നെ​യും തെ​രെ​ഞ്ഞെ​ടു​ത്തു. വി​ജ​യി​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​ക​ളും ന​ൽ​കി. മ​ൽ​സ​ര​ങ്ങ​ൾ​ക്ക് ബോ​ഡി ബി​ൽ​ഡിം​ഗ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​ന​സ് ഇ​ബ്രാ​ഹിം, സെ​ക്ര​ട്ട​റി ഗീ​വ​ർ​ഗീ​സ്, റോ​ട്ട​റി ക്ല​ബ് സെ​ക്ര​ട്ട​റി സ​ദാ​ശി​വ​ൻ എ​ട​പ്പാ​ട്ട്, വി.​എം. സു​ധി, സ​ക്കി​ർ എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി