യു​വ പ്ര​തി​ഭ പു​ര​സ്കാ​രം
Friday, January 11, 2019 9:32 PM IST
തൊ​ടു​പു​ഴ: സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡി​ന്‍റെ സ്വാ​മി വി​വേ​കാ​ന​ന്ദ​ൻ യു​വ പ്ര​തി​ഭ പു​ര​സ്കാ​ര​ത്തി​നും മി​ക​ച്ച യു​വ​ജ​ന ക്ല​ബ്ബിനു​ള്ള അ​വാ​ർ​ഡി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 18നും 40​നും മ​ധ്യേ പ്രാ​യ​മു​ള്ള യു​വ​ജ​ന​ങ്ങ​ൾ​ക്ക് വ്യ​ക്തി​ഗ​ത അ​വാ​ർ​ഡി​ന് അ​പേ​ക്ഷി​ക്കാം. സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​നം, മാ​ധ്യ​മ പ്ര​വ​ർ​ത്ത​നം, ക​ല, സാ​ഹി​ത്യം, ഫൈ​ൻ ആ​ർ​ട്സ്, കാ​യി​കം, ശാ​സ്ത്രം, സം​രം​ഭ​ക​ത്വം, കൃ​ഷി എ​ന്നീ മേ​ഖ​ല​ക​ളി​ലെ ഓ​രോ​രു​ത്ത​ർ​ക്ക് വീ​തം അ​വാ​ർ​ഡ് ന​ൽ​കും.

അ​വാ​ർ​ഡി​ന് അ​ർ​ഹ​രാ​കു​ന്ന​വ​ർ​ക്ക് 50000 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും പു​ര​സ്കാ​ര​വും ന​ൽ​കും. സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡി​ൽ അ​ഫി​ലി​യേ​റ്റു ചെ​യ്ത യൂ​ത്ത് - യു​വ​ക്ല​ബ്ബുക​ളി​ൽനി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ജി​ല്ലാ​ത​ല​ത്തി​ൽ അ​വാ​ർ​ഡ് ല​ഭി​ച്ച ക്ല​ബ്ബുക​ളെ​യാ​ണ് സം​സ്ഥാ​ന​ത​ല​ത്തി​ലെ അ​വാ​ഡി​ന് പ​രി​ഗ​ണി​ക്കു​ക. അ​പേ​ക്ഷ​ക​ൾ 25 ന​കം ജി​ല്ലാ ഓ​ഫീ​സി​ൽ സ​മ​ർ​പ്പി​ക്ക​ണം. അ​പേ​ക്ഷ ഫോ​റം ജി​ല്ലാ യു​വ​ജ​ന കേ​ന്ദ്രം ഓ​ഫീ​സി​ലും വെ​ബ് സൈ​റ്റി​ലും ല​ഭ്യ​മാ​ണ്. www.ksywb.kerala.gov.in