1.15 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി അ​ഞ്ചു​പേ​ർ പി​ടി​യി​ൽ
Friday, January 11, 2019 9:32 PM IST
നെ​ടു​ങ്ക​ണ്ടം: ക​ന്പം​മെ​ട്ട് എ​ക്സൈ​സ് ചെ​ക്കു​പോ​സ്റ്റി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ര​ണ്ടു കേ​സു​ക​ളി​ലാ​യി 1.15 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി അ​ഞ്ചു യു​വാ​ക്ക​ളെ പി​ടി​കൂ​ടി. ക​ന്പം​മെ​ട്ടി​ൽ ക​ഞ്ചാ​വു​മാ​യി ബ​സ് കാ​ത്തു​നി​ൽ​ക്കു​ന്ന​തി​നി​ടെ ക​ട്ട​പ്പ​ന കു​ന്ത​ളം​പാ​റ സ്വ​ദേ​ശി​യെ ഇ​ന്ന​ലെ രാ​വി​ലെ ഉ​ടു​ന്പ​ൻ​ചോ​ല എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ കെ.​എം. സു​രേ​ഷ് അ​റ​സ്റ്റു​ചെ​യ്തു. ആ​ല​പ്പാ​ട്ട് സു​നി​ൽ (24) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ൽ​നി​ന്നും 50 ഗ്രാം ​ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു.

മ​റ്റൊ​രു കേ​സി​ൽ ആ​ഡം​ബ​ര​കാ​റി​ൽ 1.100 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി എ​ത്തി​യ നാ​ലു​പേ​രെ എ​ക്സൈ​സ് പി​ടി​കൂ​ടി. ച​ങ്ങ​നാ​ശേ​രി മാ​മൂ​ട് സ്വ​ദേ​ശി​ക​ളാ​യ മ​ജേ​ഷ് (25), എ​സ്. അ​രു​ണ്‍ (23), സ​ന്ദീ​പ് സ​ജി (22), പി. ​അ​രു​ണ്‍​കു​മാ​ർ (23) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക​ട​ർ പി.​എം. കു​ഞ്ഞു​മു​ഹ​മ്മ​ദ്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ മാ​രാ​യ എം.​പി.​പ്ര​മോ​ദ്, കെ.​ആ​ർ.​ബാ​ല​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ എം.​ആ​ർ. ര​തീ​ഷ് കു​മാ​ർ, കെ.​എ​സ്. അ​നൂ​പ്, പി.​സി. റ​ജി എ​ന്നി​വ​ർ പ​രി​ശോ​ധ​ന​ക​ളി​ൽ പ​ങ്കെ​ടു​ത്തു.