ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബ​സി​നു മു​ക​ളി​ലേ​ക്ക് മ​രം വീ​ണു
Thursday, January 10, 2019 10:08 PM IST
ചെ​റു​തോ​ണി: കെഎ​സ്ആ​ർ​ടി​സി ബ​സി​നു​മു​ക​ളി​ലേ​ക്ക് മ​രം​വീ​ണ് ഒ​രു​മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. തൊ​ടു​പു​ഴ - പു​ളി​യ​ൻ​മ​ല സം​സ്ഥാ​ന പാ​ത​യി​ൽ ഇ​ടു​ക്കി ജി​ല്ലാ ആ​ശു​പ​ത്രി​ക്കു​സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ 9.15-നാ​ണ് സം​ഭ​വം.
തൊ​ടു​പു​ഴ​യി​ൽ​നി​ന്നും ക​ട്ട​പ്പ​ന​ക്ക് നി​റ​യെ യാ​ത്ര​ക്കാ​രു​മാ​യി വ​ന്ന ബ​സി​നു​മു​ക​ളി​ലേ​ക്ക് റോ​ഡ​രി​കി​ൽ നി​ന്നി​രു​ന്ന ഉ​ണ​ങ്ങി​യ മ​രം വീ​ഴു​ക​യാ​യി​രു​ന്നു.
ബ​സി​ന്‍റെ മു​ൻ​വ​ശ​ത്തെ ചി​ല്ലു​ത​ക​ർ​ന്നു. യാ​ത്ര​ക്കാ​ർ പ​രി​ക്കു​ക​ളി​ല്ലാ​തെ ര​ക്ഷ​പെ​ട്ടു.
ഡ്രൈ​വ​റു​ടെ അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ​മൂ​ലം വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​യി.
സം​ഭ​വ​മ​റി​ഞ്ഞ് ഉ​ട​ൻ​ത​ന്നെ ഇ​ടു​ക്കി ഫ​യ​ർ​ഫോ​ഴ്സ് സ്റ്റേ​ഷ​ൻ ഡ​യ​റ​ക്ട​ർ ആ​ർ ജ​യ​ദേ​വ​ൻ, അ​സി. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ കെ.​എം. നാ​സ​ർ,അ​നി​ൽ​കു​മാ​ർ, ജ​യിം​സ് ജോ​സ​ഫ്, സ​വി​ൻ, അ​നീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​രം മു​റി​ച്ചു​മാ​റ്റി​യ​ശേ​ഷ​മാ​ണ് ഗ​താ​ഗ​തം പു​ന​രാ​രം​ഭി​ച്ച​ത്.