വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ മു​ഴു​വ​ൻ റ​വ​ന്യൂ ഓ​ഫീ​സു​ക​ളെ​യും ബ​ന്ധി​പ്പി​ച്ച ആ​ദ്യ​ജി​ല്ല​യാ​യി ഇ​ടു​ക്കി
Thursday, January 10, 2019 10:08 PM IST
ഇ​ടു​ക്കി: ഭ​ര​ണ​ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​നും തീ​രു​മാ​ന​ങ്ങ​ൾ ദ്രു​ത​ഗ​തി​യി​ൽ ന​ട​പ്പാ​ക്കാ​നും സ​ഹാ​യി​ക്കു​ന്ന വി​ധ​ത്തി​ൽ എ​ല്ലാ റ​വ​ന്യൂ ഓ​ഫീ​സു​ക​ളെ​യും വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ,് വെ​ബ്കാ​സ്റ്റ് സം​വി​ധാ​നം വ​ഴി ബ​ന്ധി​പ്പി​ക്കു​ന്ന സം​സ്ഥാ​ന​ത്തെ ആ​ദ്യ ജി​ല്ല​യാ​യി ഇ​ടു​ക്കി മാ​റി. ജി​ല്ല​യു​ടെ ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ പ​രി​മി​തി​ക​ളെ മ​റി​ക​ട​ന്ന് ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ലു​ള്ള കൂ​ടി​യാ​ലോ​ച​ന​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​നും അ​തി​ന്‍റെ ഫ​ലം ജ​ന​ങ്ങ​ളി​ൽ പെ​ട്ടെ​ന്ന് എ​ത്തി​ക്കാ​നും ഈ ​സം​വി​ധാ​നം ഉ​പ​ക​രി​ക്കും.
ജി​ല്ല​യി​ലെ ഓ​രോ സ്ഥ​ല​ത്തും ന​ട​ക്കു​ന്ന സം​ഭ​വ​ങ്ങ​ൾ സ്മാ​ർ​ട്ട്ഫോ​ണ്‍ വ​ഴി ജി​ല്ലാ ആ​സ്ഥാ​ന​ത്തി​രു​ന്ന് കാ​ണാ​നും ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കാ​നും സാ​ധി​ക്കും. ഏ​റെ പ്ര​ത്യേ​ക​ത​ക​ളു​ള്ള ഈ ​സം​വി​ധാ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് 12നു ​ലാ​ൻ​ഡ് റ​വ​ന്യൂ ക​മ്മീ​ഷ​ണ​ർ എ.​ടി.​ജ​യിം​സ് നി​ർ​വ​ഹി​ക്കും.​സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യാ​ണ് ഒ​രു ജി​ല്ല​യി​ലെ മു​ഴു​വ​ൻ റ​വ​ന്യൂ ഓ​ഫീ​സു​ക​ളും വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് ആ​ന്‍റ് വെ​ബ്കാ​സ്റ്റ് സം​വി​ധാ​ന​ത്തി​നു കീ​ഴി​ൽ വ​രു​ന്ന​ത്. ന​വം​ബ​റി​ൽ ജി​ല്ല​യി​ലെ മു​ഴു​വ​ൻ താ​ലൂ​ക്കു​ക​ളും ഉ​ടു​ന്പ​ൻ​ചോ​ല താ​ലൂ​ക്കി​നു കീ​ഴി​ലു​ള്ള മു​ഴു​വ​ൻ വി​ല്ലേ​ജു​ക​ളും ഈ ​സം​വി​ധാ​ന​ത്തി​നു കീ​ഴി​ൽ കൊ​ണ്ടു​വ​ന്നി​രു​ന്നു.