മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ഗ​ര​സ​ഭ പ​ണം ന​ൽ​കി​ല്ലെ​ന്നു കൗ​ണ്‍​സി​ൽ
Thursday, November 8, 2018 10:05 PM IST
തൊ​ടു​പു​ഴ: മു​ഖ്യ​മ​ന്ത്രി​യു​ട ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ഗ​ര​സ​ഭ​യി​ൽ നി​ന്നും പ്ര​ത്യേ​ക വി​ഹി​തം ന​ൽ​കേ​ണ്ട​തി​ല്ലെ​ന്നു ഇ​ന്ന​ലെ ചേ​ർ​ന്ന കൗ​ണ്‍​സി​ൽ യോ​ഗം തീ​രു​മാ​നി​ച്ചു.
ഒ​രു വി​ഭാ​ഗം കൗ​ണ്‍​സി​ല​ർ​മാ​രു​ടെ ശ​ക്ത​മാ​യ എ​തി​ർ​പ്പി​നെ തു​ട​ർ​ന്നാ​ണ് ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ന​ൽ​കേ​ണ്ട​തി​ല്ലെ​ന്നു യോ​ഗം തീ​രു​മാ​നി​ച്ച​ത്. സം​സ്ഥാ​ന​ത്തെ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളും മു​നി​സി​പ്പാ​ലി​റ്റി​ക​ളും മു​ഖ്യ മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ഓ​ണ്‍ ഫ​ണ്ടി​ൽ നി​ന്നും പ​ണം ന​ൽ​ക​ണ​മെ​ന്നു സ​ർ​ക്കാ​ർ നി​ർ​ദേ​ശം ഉ​ണ്ടാ​യി​രു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വി​ഷ​യം ഇ​ന്ന​ലെ കൗ​ണ്‍​സി​ലി​ൽ അ​വ​ത​രി​പ്പി​ച്ച​ത്.
തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ​യി​ൽ ഇ​തി​നാ​യു​ള്ള പ​ണം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ധ​ന​കാ​ര്യ ക​മ്മി​റ്റി​യ്ക്ക് ക​ഴി​ഞ്ഞ കൗ​ണ്‍​സി​ലി​ൽ വി​ഷ​യം കൈ​മാ​റു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് ധ​ന​കാ​ര്യ ക​മ്മി​റ്റി അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് കാ​ര്യ​ങ്ങ​ൾ​ക്കാ​യി നീ​ക്കി വ​ച്ചി​രി​ക്കു​ന്ന വി​ഹി​ത​ത്തി​ൽ നി​ന്നും പ​ണം ക​ണ്ടെ​ത്തി അം​ഗീ​കാ​ര​ത്തി​നാ​യി ഇ​ന്ന​ലെ കൗ​ണ്‍​സി​ലി​ൽ അ​വ​ത​രി​പ്പി​ച്ചു. എ​ന്നാ​ൽ കോ​ണ്‍​ഗ്ര​സ്, ബി​ജെ​പി കൗ​ണ്‍​സി​ല​ർ​മാ​ർ ഇ​തി​നെ എ​തി​ർ​ത്ത് രം​ഗ​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് ത​ർ​ക്ക​ത്തി​നി​ട​യാ​ക്കി​യ​ത്.
സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​ള​യ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ല​ഭി​ക്കു​ന്ന പ​ണം ചെ​ല​വ​ഴി​ക്കു​ന്ന​തി​ലേ​യും മ​റ്റും വി​ശ്വാ​സ​മി​ല്ലാ​യ്മ​യാ​ണ് പ​ണം ന​ൽ​കേ​ണ്ടെ​ന്ന തീ​രു​മാ​ന​ത്തി​ൽ എ​ത്തി​യ​തെ​ന്നു കൗ​ണ്‍​സി​ല​ർ​മാ​ർ പ​റ​ഞ്ഞു. ഇ​തേ തു​ട​ർ​ന്ന് വി​ഷ​യം വോ​ട്ടി​നി​ടു​ക​യും 10 കൗ​ണ്‍​സി​ല​ർ​മാ​ർ പ​ണം ന​ൽ​ക​ണ​മെ​ന്ന് അ​നു​കൂ​ലി​ക്കു​ക​യും 20 പേ​ർ പ്ര​തി​കൂ​ലി​ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് പ​ണം ന​ൽ​കേ​ണ്ടെ​ന്ന തീ​രു​മാ​ന​ത്തി​ലെ​ത്തി​യ​ത്.
എ​ന്നാ​ൽ പ്ര​ള​യ​ദു​രി​ത​ത്തി​ൽ​പെ​ട്ട പാ​വ​പ്പെ​ട്ട​വ​ർ​ക്ക് ന​ൽ​കാ​നാ​ണ് സ​ർ​ക്കാ​ർ പ​ണം ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ രാ​ഷ്ട്രീ​യ വൈ​രാ​ഗ്യം തീ​ർ​ക്കു​ക​യാ​ണ് പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ന​ട​ത്തു​ന്ന​തെ​ന്നും എ​ൽ​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വ് രാ​ജീ​വ് പു​ഷ്പാം​ഗ​ദ​ൻ ആ​രോ​പി​ച്ചു.
ന​ഗ​ര​സ​ഭ​യി​ൽ അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​റ​വു​ശാ​ല​ക​ൾ, ഇ​റ​ച്ചി വി​ല്​പ​ന ശാ​ല​ക​ൾ എ​ന്നി​വ​യ്ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു പോ​കാ​നും ന​ഗ​ര​സ​ഭ തീ​രു​മാ​നി​ച്ചു. ഇ​ടു​ക്കി സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ തൊ​ടു​പു​ഴ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ 18 അ​റ​വു​ശാ​ല​ക​ൾ അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു.
തു​ട​ർ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​ന​ധി​കൃ​ത അ​റ​വു​ശാ​ല​ക​ളും വി​ല്പ​ന ശാ​ല​ക​ളും അ​ട​ച്ചു പൂ​ട്ടി വി​വ​രം റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്നും അ​റി​യി​ച്ചി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച് മു​ൻ കൗ​ണ്‍​സി​ൽ പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ളാ​രം​ഭി​ച്ചെ​ങ്കി​ലും തു​ട​ർ ന​ട​പ​ടി​ക​ളു​ണ്ടാ​യി​ല്ല. ഒ​രു പ്രാ​വ​ശ്യം ആ​രോ​ഗ്യ വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യെ തു​ട​ർ​ന്ന് അ​റ​വു ശാ​ല​ക​ൾ അ​ട​ച്ചി​ട്ടെ​ങ്കി​ലും വീ​ണ്ടും അ​റ​വു​ശാ​ല​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ചു. വി​ഷ​യം ചൂ​ണ്ടി​ക്കാ​ട്ടി എ​ഡി​എം ക​ത്ത് ന​ൽ​കി​യ​തോ​ടെ​യാ​ണ് കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ വീ​ണ്ടും പ്ര​ശ്നം ഉ​യ​ർ​ന്നു വ​ന്ന​ത്. ന​ഗ​ര​ത്തി​ൽ തെ​രു​വു​നാ​യ ശ​ല്യം വീ​ണ്ടും വ​ർ​ധി​ച്ച​താ​യി കൗ​ണ്‍​സി​ല​ർ​മാ​ർ ആ​രോ​പി​ച്ചു.
മു​ൻ വൈ​സ് ചെ​യ​ർ​മാ​ൻ ടി.​കെ. സു​ധാ​ക​ര​ൻ നാ​യ​രു​ടെ ഒ​ന്നാം വാ​ർ​ഡി​ൽ ക​ഴി​ഞ്ഞ ദി​വ​സം കൂ​ട്ട​ത്തോ​ടെ തെ​രു​വു നാ​യ​ക​ൾ വ​ള​ർ​ത്തു കോ​ഴി​ക​ളെ ആ​ക്ര​മി​ച്ച​താ​യും വ​ഴി ന​ട​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു. ന​ഗ​ര​ത്തി​ലെ പ​ല മേ​ഖ​ല​ക​ളി​ലും ഇ​തേ അ​വ​സ്ഥ​യാ​ണ​ന്നു മ​റ്റു കൗ​ണ്‍​സി​ല​ർ​മാ​രും ചൂ​ണ്ടി​ക്കാ​ട്ടി. പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നും പി​ടി​കൂ​ടു​ന്ന തെ​രു​വു​നാ​യ്ക്കളെ ന​ഗ​ര​ത്തി​ന്‍റെ പ​ല മേ​ഖ​ല​ക​ളി​ലും ഇ​റ​ക്കി വി​ടു​ന്ന പ്ര​വ​ണ​ത വ​ർ​ധി​ച്ചെ​ന്നും കൗ​ണ്‍​സി​ലി​ൽ ആ​രോ​പ​ണം ഉ​യ​ർ​ന്നു.
Loading...
Loading...