കാ​ഞ്ഞി​ര​ക്കൊ​ല്ലി യു​പി സ്കൂ​ളി​ൽ ദീ​പി​ക ന​മ്മു​ടെ​ഭാ​ഷാ പ​ദ്ധ​തി
Friday, December 15, 2017 3:18 PM IST
പ​യ്യാ​വൂ​ർ: കാ​ഞ്ഞി​ര​ക്കൊ​ല്ലി ഖാ​ദ​ർ​ഹാ​ജി മെ​മ്മോ​റി​യ​ൽ യു​പി സ്കൂ​ളി​ൽ ദീ​പി​ക ന​മ്മു​ടെ​ഭാ​ഷാ പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി. സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ ജോ​ണി തോ​മ​സ്, സ്കൂ​ൾ ലീ​ഡ​ർ ജോ​യി​സ് ജോ​ണി എ​ന്നി​വ​ർ​ക്ക് പ​ത്രം കൈ​മാ​റി പ​യ്യാ​വൂ​ർ എ​ഫ്ടി​എ​കെ പ്ര​സി​ഡ​ന്‍റ് സാ​ജു അ​ഗ​സ്റ്റി​ൻ ഉ​ണ്ണി​യേ​പ്പ​ള്ളി​ൽ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഫെ​യ​ർ​ട്രേ​ഡ് അ​ല​യ​ൻ​സ് കേ​ര​ള (എ​ഫ്ടി​എ​കെ) പ​യ്യാ​വൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യാ​ണ് സ്കൂ​ൾ വ​ർ​ഷാ​രം​ഭം മു​ത​ൽ സ്കൂ​ളി​ലേ​ക്ക് ആ​വ​ശ്യ​മാ​യ പ​ത്ര​ങ്ങ​ൾ സ്പോ​ർ​സ​ർ ചെ​യ്തി​രു​ന്ന​ത്. ദീ​പി​ക ഏ​രി​യ സ​ർ​ക്കു​ലേ​ഷ​ൻ മാ​നേ​ജ​ർ വി​ത്സ​ൺ ചാ​ക്കോ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. അ​ധ്യാ​പ​ക​രാ​യ ബോ​ബി ചെ​റി​യാ​ൻ, ഡി​സി​എ​ൽ ശാ​ഖാ ഡ​യ​റ​ക്ട​ർ​കൂ​ടി​യാ​യ സി​സ്റ്റ​ർ റോ​സ് മേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​രി​പാ​ടി​ക്ക് അ​മ​ൽ ജോ​ർ​ജ്, ലൈ​സ​മ്മ ജോ​സ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
Loading...