കടനാട്ടിൽ സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​ന ക്യാ​ന്പ് 17 ന്
Tuesday, December 12, 2017 11:40 AM IST
പാ​ലാ: ഫാ​ത്തി​മ ക​ണ്ണാ​ശു​പ​ത്രി​യു​ടെ​യും ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ക​ട​നാ​ട് യൂ​ണി​റ്റി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ 17 നു ​രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ 12.30 വ​രെ ക​ട​നാ​ട് സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഫൊ​റോ​ന പാ​രീ​ഷ് ഹാ​ളി​ൽ സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​ന ക്യാ​ന്പ് ന​ട​ത്തും. ഫോ​ൺ: 9497664197, 9539831791.

ഗ​സ്റ്റ് അ​ധ്യാ​പ​ക ഒ​ഴി​വ്

പാ​ലാ: ഗ​വ. പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ൽ ഇ​ല​ക്ട്രോ​ണി​ക്സ് എ​ൻ​ജി​നി​യ​റിം​ഗ്, ഇ​ല​ക്ട്രി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ്, കം​പ്യൂ​ട്ട​ർ എ​ൻ​ജി​നി​യ​റിം​ഗ്, ഇ​ൻ​സ്ട്ര​മെ​ന്‍റ് ടെ​ക്നോ​ള​ജി എ​ന്നീ ബ്രാ​ഞ്ചു​ക​ളി​ൽ അ​ഡ്ജം​ഗ്റ്റ് ഫാ​ക്ക​ൽ​റ്റി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് 19 നു ​രാ​വി​ലെ 10.30 ന് ​ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തും. ഫോ​ൺ: 04822-200802, 9400006429.

ട്രാ​ഫി​ക് സം​വി​ധാ​ന​ത്തി​നു മാ​റ്റം​വ​രു​ത്ത​ണമെന്ന്

പാ​ലാ: ന​ഗ​ര​ത്തി​ലെ കാ​ല​ഹ​ര​ണ​പ്പെ​ട്ട ട്രാ​ഫി​ക് സം​വി​ധാ​നം കാ​ലാ​നു​സൃ​ത​മാ​യി മാ​റ്റം​വ​രു​ത്തി അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ഷ​ണ​ലി​സ്റ്റ് ലേ​ബ​ർ കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സോ​ജ​ൻ ചെ​റി​യ​ൻ​മാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം മാ​ണി സി. ​കാ​പ്പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.