വൈ​റ്റി​ല മേ​ൽ​പ്പാ​ല​ം: മു​ഖ്യ​മ​ന്ത്രി ഇന്നു ത​റ​ക്ക​ല്ലി​ടും
Sunday, December 10, 2017 3:11 PM IST
കൊ​ച്ചി: ത​ർ​ക്ക​ത്തി​നും എ​തി​ർ​പ്പു​ക​ൾ​ക്കു​മി​ട​യി​ൽ ജി​ല്ല​യി​ലെ ഏ​റ്റ​വും തി​ര​ക്കേ​റി​യ ജം​ഗ്ഷ​നാ​യ വൈ​റ്റി​ല​യി​ലെ മേ​ൽ​പ്പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ഇ​ന്നു ന​ട​ക്കും. വൈ​റ്റി​ല ജം​ഗ്ഷ​നി​ൽ രാ​വി​ലെ 11.30നു ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ക്കു.

പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ന്ത്രി ടി.​എം. തോ​മ​സ് ഐ​സ​ക് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. കെ.​വി. തോ​മ​സ് എം​പി, എം​എ​ൽ​എ​മാ​രാ​യ എം. ​സ്വ​രാ​ജ്, ഹൈ​ബി ഈ​ഡ​ൻ, കെ.​ജെ. മാ​ക്സി, ജോ​ണ്‍ ഫെ​ർ​ണാ​ണ്ട​സ്, മേ​യ​ർ സൗ​മി​നി ജെ​യ്ൻ, ഡെ​പ്യൂ​ട്ടി മേ​യ​ർ ടി.​ജെ. വി​നോ​ദ്, ക​ള​ക്ട​ർ മു​ഹ​മ്മ​ദ് സ​ഫി​റു​ള്ള, ജി​സി​ഡി​എ ചെ​യ​ർ​മാ​ൻ സി.​എ​ൻ. മോ​ഹ​ന​ൻ, കൗ​ണ്‍​സി​ല​ർ പി.​എ​സ്. ഷൈ​ൻ, പൊ​തു​മ​രാ​മ​ത്ത് സെ​ക്ര​ട്ട​റി ജി. ​ക​മ​ലാ​വ​ർ​ധ​ന റാ​വു, പൊ​തു​മ​രാ​മ​ത്ത് ചീ​ഫ് എ​ൻ​ജി​നീ​യ​ർ പി.​ജി. സു​രേ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

തി​രു​വ​ന​ന്ത​പു​രം ആ​സ്ഥാ​ന​മാ​യു​ള്ള നി​ർ​മാ​ണ​ക്ക​ന്പ​നി​യാ​യ ശ്രീ​ധ​ന്യ ക​ണ്‍​സ്ട്ര​ക്ഷ​ൻ​സി​നാ​ണ് ക​രാ​ർ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. കി​ഫ്ബി​യി​ൽ​നി​ന്നു​ള്ള ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണു മേ​ൽ​പ്പാ​ലം നി​ർ​മി​ക്കു​ന്ന​ത്. ഭൂ​മി ഏ​റ്റെ​ടു​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലാ​ത്ത​തി​നാ​ൽ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ക്കാ​ൻ കാ​ല​താ​മ​സ​മു​ണ്ടാ​കി​ല്ല. 18 മാ​സ​ത്തി​ന​കം മേ​ൽ​പ്പാ​ലം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​ണ് ക​രാ​ർ.

ദേ​ശീ​യ​പാ​ത​യി​ൽ വൈ​റ്റി​ല റെ​യി​ൽ​വെ മേ​ൽ​പ്പാ​ല​ത്തി​നു സ​മീ​പ​ത്തു നി​ന്നും തു​ട​ങ്ങി ജം​ഗ്ഷ​ൻ കു​റു​കെ​ക​ട​ന്നു ശി​വ​സു​ബ്ര​ഹ്മ​ണ്യ ക്ഷേ​ത്ര​ത്തി​നു സ​മീ​പം അ​വ​സാ​നി​ക്കു​ന്ന ത​ര​ത്തി​ലാ​ണു മേ​ൽ​പ്പാ​ലം നി​ർ​മി​ക്കു​ന്ന​ത്.

അ​പ്രോ​ച്ച് അ​ട​ക്കം മൊ​ത്തം 700 മീ​റ്റ​ർ നീ​ളം വ​രു​ന്ന മേ​ൽ​പ്പാ​ല​ത്തി​ന്‍റെ മ​ധ്യ​ത്തി​ലെ സ്പാ​നി​നു 40 മീ​റ്റ​റാ​ണു നീ​ളം. വ​യ​ഡ​ക്ട് ദൈ​ർ​ഘ്യം 440 മീ​റ്റ​ർ. ഇ​രു​വ​ശ​ങ്ങ​ളി​ലേ​ക്കും ആ​റു വ​രി ഗ​താ​ഗ​തം സാ​ധ്യ​മാ​കു​ന്ന പാ​ല​ത്തി​ന്‍റെ വീ​തി 27.2 മീ​റ്റ​റാ​ണ്.

മേ​ൽ​പ്പാ​ല​ത്തി​നു കു​റു​കെ മു​ക​ളി​ലൂ​ടെ ആ​റു മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ കൊ​ച്ചി മെ​ട്രോ​യു​ടെ പേ​ട്ട​യി​ലേ​ക്കു​ള്ള ലൈ​ൻ ക​ട​ന്നു​പോ​കും. 78.9 കോ​ടി ചെ​ല​വി​ലാ​ണു പാ​ലം നി​ർ​മി​ക്കു​ന്ന​ത്.​പാ​ലം പ​ണി തു​ട​ങ്ങും​മു​ന്പു ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തേ​ണ്ട​തു​ണ്ട്.

നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ൾ​ക്ക് ഒ​രു മാ​സം വേ​ണ്ടി​വ​രും. ഈ ​സ​മ​യം നി​ല​വി​ൽ നി​ശ്ച​യി​ച്ച പ്ര​കാ​ര​മു​ള്ള ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ​ങ്ങ​ൾ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ്പാ​ക്കും. യാ​ത്ര​ക്കാ​ർ​ക്കു​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ മ​ന​സി​ലാ​ക്കി എ​ന്തെ​ങ്കി​ലും മാ​റ്റം ആ​വ​ശ്യ​മാ​ണെ​ങ്കി​ൽ അ​തും​കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​യി​രി​ക്കും അ​ന്തി​മ​മാ​യ ഗ​താ​ഗ​ത​ക്ര​മീ​ക​ര​ണം ന​ട​പ്പാ​ക്കു​ക. ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​നാ​യി ജ​നു​വ​രി​യി​ൽ ക​ള​ക്ട​റു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പൊ​തു​മ​രാ​മ​ത്ത്, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം ചേ​രും.

ഇ​തി​നു പു​റ​മേ, കു​ടി​വെ​ള്ള പൈ​പ്പു​ക​ൾ മാ​റ്റ​ൽ, വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ മാ​റ്റി സ്ഥാ​പി​ക്ക​ൽ, കേ​ബി​ളു​ക​ൾ തു​ട​ങ്ങി​യ അ​നു​ബ​ന്ധ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നാ​യി ജ​ല അ​ഥോ​റി​റ്റി, കേ​ബി​ൾ ക​ന്പ​നി​ക​ൾ, കെ​എ​സ്ഇ​ബി എ​ന്നി​വ​രു​മാ​യി ക​ള​ക്ട​ർ ച​ർ​ച്ച ന​ട​ത്തി​ക്ക​ഴി​ഞ്ഞു. കി​ഫ്ബി​യി​ൽ നി​ന്നു 108 കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച പ​ദ്ധ​തി​യാ​ണു വൈ​റ്റി​ല മേ​ൽ​പ്പാ​ലം. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ലെ ദേ​ശീ​യ​പാ​ത വി​ഭാ​ഗ​മാ​ണു ഡി​സൈ​നും പ​ദ്ധ​തി​രേ​ഖ​യും ത​യാ​റാ​ക്കി​യ​ത്.

ഇ​തു കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ർ​ഡി​നു സ​മ​ർ​പ്പി​ച്ച് അം​ഗീ​കാ​രം നേ​ടി. ദേ​ശീ​യ​പാ​ത​യി​ലെ യാ​ത്ര​ക്കാ​ർ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടും വി​ധ​മാ​ണു പാ​ലം വ​രു​ന്ന​തെ​ങ്കി​ലും വൈ​റ്റി​ല​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​നു ശാ​ശ്വ​ത പ​രി​ഹാ​ര​മു​ണ്ടാ​കു​മോ​യെ​ന്ന കാ​ര്യ​ത്തി​ൽ പ​ല​യി​ട​ത്തു നി​ന്നും അ​ശ​ങ്ക ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

വൈ​റ്റി​ല ജം​ഗ്ഷ​നി​ൽ​നി​ന്നു 100 മീ​റ്റ​ർ മാ​റി ആ​ലു​പ്പ​ഴ റോ​ഡി​ൽ ആ​റു​വ​രി പാ​ലം നി​ർ​മി​ക്കു​ക, നി​ല​വി​ലെ റെ​യി​ൽ​വേ ഓ​വ​ർ ബ്രി​ഡ്ജ് നീ​ട്ടി അ​ണ്ട​ർ​പാ​സ് നി​ർ​മി​ക്കു​ക, വൈ​റ്റി​ല ജം​ഗ്ഷ​ൻ കി​ഴ​ക്ക് ഭാ​ഗ​ത്ത് ഗ​താ​ഗ​തം ത​ട​ഞ്ഞു​കൊ​ണ്ടു മീ​ഡി​യ​ൻ നി​ർ​മി​ക്കു​ക എ​ന്നീ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ച് മേ​ൽ​പ്പാ​ല​ത്തി​ന്‍റെ രൂ​പ​രേ​ഖ​യി​ൽ മാ​റ്റം വ​രു​ത്ത​ണം എ​ന്ന​താ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ളു​ടെ​യും നി​ർ​ദേ​ശം.

എ​ന്നാ​ൽ പു​തി​യ രൂ​പ​രേ​ഖ പ്ര​കാ​രം മേ​ൽ​പ്പാ​ലം നി​ർ​മി​ക്കു​ന്ന​തി​ൽ മാ​റ്റ​മി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് പൊ​തു​മ​രാ​മ​ത്ത്.
Loading...