ജി​ല്ലാ യൂ​ത്ത് വോ​ളി​ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ്
Wednesday, November 22, 2017 3:00 PM IST
കി​ഴ​ക്ക​മ്പ​ലം: കു​മ്മ​നോ​ട് വോ​ളി ഫ്ര​ണ്ട്സ് ക​ല​ക്ടീ​വ് സം​ഘ​ടി​പ്പി​ക്കു​ന്ന ജി​ല്ലാ യൂ​ത്ത് വോ​ളി​ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് 25, 26 തീ​യ​തി​ക​ളി​ൽ പ​ട്ടി​മ​റ്റം കു​മ്മ​നോ​ട് ഭ​ണ്ഡാ​ര​ക്ക​വ​ല വി​എ​ഫ്സി ഫ്ല​ഡ്‌​ലി​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. 25ന് ​രാ​വി​ലെ ഒ​ന്പ​തി​ന് ജി​ല്ലാ വോ​ളി​ബോ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വി.​എ. മൊ​യ്തീ​ൻ നൈ​ന പ​താ​ക​യു​യ​ർ​ത്തും. കു​ന്ന​ത്തു​നാ​ട് സി​ഐ ജെ. ​കു​ര്യാ​ക്കോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​എ​ഫ്സി പ്ര​സി​ഡ​ന്‍റ് നൗ​ഷാ​ദ് ചെ​മ്മ​ല​ക്കു​ടി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. തു​ട​ർ​ന്ന് പു​രു​ഷ ടീ​മു​ക​ളു​ടെ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും. 26 ന് ​ഉ​ച്ച​ക്ക് 12ന് ​വ​നി​താ ടീ​മു​ക​ളു​ടെ മ​ത്സ​ര​ങ്ങ​ൾ.

ടൂ​റിം​ഗ് ടാ​ക്കീ​സ് ച​ല​ച്ചി​ത്ര പ്ര​ദ​ർ​ശ​നം 26ന്

​കൊ​ച്ചി: ഡി​സം​ബ​റി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തു ന​ട​ക്കു​ന്ന 22-ാമ​ത് അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര മേ​ള​യു​ടെ പ്ര​ചാ​ര​ണാ​ർ​ഥം കേ​ര​ള ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യും പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പി​ന്‍റെ എ​റ​ണാ​കു​ളം ജി​ല്ലാ ഓ​ഫീ​സും ന​ഗ​ര​ത്തി​ലെ ഫി​ലിം സൊ​സൈ​റ്റി​ക​ളു​മാ​യി ചേ​ർ​ന്നു ടൂ​റിം​ഗ് ടാ​ക്കീ​സ് ച​ല​ച്ചി​ത്ര പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്നു. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ന​ട​ന്ന ച​ല​ച്ചി​ത്ര മേ​ള​ക​ളി​ൽ അ​വാ​ർ​ഡു​ക​ൾ നേ​ടി​യ അ​ഞ്ചു ചി​ത്ര​ങ്ങ​ളാ​ണ് 26ന് ​ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്ക് തീ​യ​റ്റ​റി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്.
ഞാ​യ​റാ​ഴ്ച രാ​വി​ലെ 10ന് ​ഡോ. ബി​ജു സം​വി​ധാ​നം ചെ​യ്ത കാ​ട് പൂ​ക്കു​ന്ന നേ​രം, 11.45ന് ​സ​ജി പാ​ല​മേ​ൽ സം​വി​ധാ​നം ചെ​യ്ത ആ​റ​ടി, ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ലെ​നി​ൻ ഭാ​ര​തി​യു​ടെ വെ​സ്റ്റേ​ണ്‍ ഘ​ട്സ് (ത​മി​ഴ്), വൈ​കു​ന്നേ​രം 4.30നു ​പാ​ൻ​സ് ലാ​ബി​റി​ന്ത് എ​ന്ന മെ​ക്സി​ക്ക​ൻ ചി​ത്രം. 6.30ന് ​വി​ധു വി​ൻ​സെ​ന്‍റി​ന്‍റെ മാ​ൻ​ഹോ​ൾ എ​ന്നി​വ പ്ര​ദ​ർ​ശി​പ്പി​ക്കും. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യി​രി​ക്കും.