ശ​ക്ത​മാ​യ കാ​റ്റി​ൽ നാ​ശ​ന​ഷ്ടം
Wednesday, November 22, 2017 2:56 PM IST
കു​റു​പ്പം​പ​ടി: ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ൽ മു​ട​ക്കു​ഴ, കൂ​വ​പ്പ​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ലു​ള്ള ക​ർ​ഷ​ക​ർ​ക്ക് ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം.
മു​ട​ക്കു​ഴ പ​ഞ്ചാ​യ​ത്തി​ൽ ഇ​ള​ന്പ​ക​പ്പി​ള്ളി മ​ലേ​ക്കു​ടി പ​ത്രോ​സി​ന്‍റെ തോ​ട്ട​ത്തി​ലെ കു​ല​ച്ച 350 ഏ​ത്ത​വാ​ഴ​ക​ൾ ഒ​ടി​ഞ്ഞു​വീ​ണു. പാ​ട്ട​ത്തി​ന് ഒ​രു ഏ​ക്ക​ർ സ്ഥ​ല​മെ​ടു​ത്ത് ഏ​ത്ത​വാ​ഴ​കൃ​ഷി​യാ​ണ് ന​ശി​ച്ച​ത്. ര​ണ്ടു​ല​ക്ഷം രൂ​പ​യോ​ളം ന​ഷ്ട​മു​ണ്ടെ​ന്നു പ​റ​യു​ന്നു. 1000 വാ​ഴ​യാ​ണ് പ​ത്രോ​സ് ബി​ന്ദു വി​ജ​യ​ന്‍റെ പാ​ട്ട​സ്ഥ​ല​ത്തു കൃ​ഷി ചെ​യ്തി​രു​ന്ന​ത്. മു​ട​ക്കു​ഴ സ​ർ​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്കി​ൽ നി​ന്നും മൂ​ന്നു​ല​ക്ഷം രൂ​പ കാ​ർ​ഷി​ക വാ​യ്പ എ​ടു​ത്താ​ണ് വാ​ഴ​ക്കൃ​ഷി ന​ട​ത്തി​യ​ത്. തോ​പ്പി​ലാ​ൻ വ​റീ​ത് ഷി​ജി​യു​ടെ 150 ഏ​ത്ത​വാ​ഴയും കാ​റ്റ​ത്ത് ഒ​ടി​ഞ്ഞു​വീ​ണു. കു​റി​ച്ചി​ല​ക്കോ​ട് ക​ള​പ്പു​ര​യ്ക്ക​ൽ ജോ​സി​ന്‍റെ 250 വാ​ഴ, റ​ബ​ർ, ജാ​തി, കൊ​ക്കോ, തേ​ക്ക് തു​ട​ങ്ങി​യ​വ​യും ന​ശി​ച്ചു. ലൈ​ൻ ക​ന്പി​ക​ൾ പൊ​ട്ടു​ക​യും മാ​ങ്കു​ഴ ഒൗ​സേ​പ്പ് ജോ​ർ​ജി​ന്‍റെ 50 റ​ബ​ർ മ​ര​ങ്ങ​ളും ഒ​ടി​ഞ്ഞു​വീ​ണു. മു​ട​ക്കു​ഴ, കൂ​വ​പ്പ​ടി കൃ​ഷി​ഭ​വ​നു​ക​ളി​ൽ നഷ്ടപരിഹാരത്തിനായി ക​ർ​ഷ​ക​ർ അ​പേ​ക്ഷ​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ട്.
Loading...
Loading...