ജൈ​വ പ​ച്ച​ക്ക​റി​ക്കൃ​ഷി വി​ള​വെ​ടു​പ്പ്
Friday, October 20, 2017 12:59 PM IST
കോ​ട​നാ​ട്: കോ​ട​നാ​ട് എ​സ്എ​ൻ​ഡി​പി സ്കൂ​ളി​ലെ കു​ട്ടി​ക​ൾ പി​ടി​എ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഉ​ത്പാ​ദി​പ്പി​ച്ച ജൈ​വ പ​ച്ച​ക്ക​റി​ക്കൃ​ഷി വി​ള​വെ​ടു​പ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം എം.​പി. പ്ര​കാ​ശും, കു​ട്ടി ക​ർ​ഷ​ക​ൻ ശ്രാ​വ​ണ്‍ ആ​ണ്ട​വ​നും ചേ​ർ​ന്നു നി​ർ​വ​ഹി​ച്ചു.
പ​യ​ർ, വെ​ണ്ട, വ​ഴു​ത​ന, ചീ​ര, പീ​ച്ചി​ങ്ങ, മ​ര​ച്ചീ​നി, കാ​യ, മ​ത്ത​ങ്ങ, കൂ​ർ​ക്ക എ​ന്നി​വ​യാ​ണ് വി​ള​വെ​ടു​ത്ത​ത്. തു​ട​ർ​ന്ന് വി​ഭ​വ​ങ്ങ​ൾ​കൊ​ണ്ട് ഉ​ച്ച​ഭ​ക്ഷ​ണ​മു​ണ്ടാ​ക്കി. സ്കൂ​ൾ മാ​നേ​ജ​ർ ടി.​എ​സ്. പ്ര​മോ​ദ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബൈ​ജു, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ജി​ഷ, അ​ധ്യാ​പ​ക​ർ, ര​ക്ഷി​താ​ക്ക​ൾ, കു​ട്ടി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.