റോഡിലേക്കു വീ​ഴാ​റാ​യ മ​രം​ മു​റി​ച്ചുനീക്കാൻ നടപടിയില്ല
Wednesday, December 2, 2020 12:29 AM IST
മ​ല​ന്പു​ഴ: ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ വീ​ഴാ​റാ​യി ചെ​രി​ഞ്ഞു നി​ൽ​ക്കു​ന്ന മ​ര​ത്തി​ൽ ലോ​റി​യി​ടി​ച്ച് പ​കു​തി ഭാ​ഗം പൊ​ളി​ഞ്ഞു നി​ൽ​ക്കു​ന്നു.

ഏ​തു നി​മി​ഷ​വും പൊ​ട്ടി​വീ​ണ് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കോ വാ​ഹ​ന​ങ്ങ​ൾ​ക്കോ അ​പ​ക​ട​മു​ണ്ടാ​വാം.
മ​ല​ന്പു​ഴ വ​നി​ത ഐ​ടി​ഐ​ക്കു മു​ന്നി​ലാ​ണ് അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ൽ മ​രം നി​ൽ​ക്കു​ന്ന​ത്. ചാ​ഞ്ഞു നി​ൽ​ക്കു​ന്ന മ​ര​ത്തെ​പ്പ​റ്റി പ​ല ത​വ​ണ പ​രാ​തി​പ്പെ​ട്ടി​ട്ടും അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ന്നും തി​ങ്ക​ളാ​ഴ്ച്ച രാ​വി​ലെ ടി​പ്പ​ർ ലോ​റി​യി​ടി​ച്ച് മ​രം പ​കു​തി പൊ​ളി​ഞ്ഞ​തും അ​പ​ക​ട​കാ​ര​ണ​മാ​കാം എ​ന്ന് പ​രി​സ​ര​ത്തെ ക​ട​യു​ട​മ ഷെ​മീ​ർ പാ​റ​ഞ്ഞൂ എ​ത്ര​യും വേ​ഗം മ​രം​മു​റി​ച്ചു​മാ​റ്റി അ​പ​ക​ടം ഒ​ഴി​വാ​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.