പെ​രു​ന്നാ​ളി​നു കൊ​ടി​യേ​റി
Tuesday, December 1, 2020 12:10 AM IST
മം​ഗ​ലം​ഡാം: മം​ഗ​ലം​ഡാം സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി പെ​രു​ന്നാ​ളി​ന് കൊ​ടി​യേ​റി. ര​ണ്ട്,മൂ​ന്ന് തി​യ​തി​ക​ളി​ലാ​ണ് പ്ര​ധാ​ന പെ​രു​ന്നാ​ൾ. ര​ണ്ടി​ന് രാ​വി​ലെ എ​ട്ടി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യും വൈ​കി​ട്ട് ഏ​ഴി​ന് സ​ന്ധ്യാ​ന​മ​സ്കാ​ര​വും പ്ര​സം​ഗ​വും ഉ​ണ്ടാ​കും.​മൂ​ന്നി​ന് രാ​വി​ലെ ഏ​ഴി​നും ഒ​ന്പ​തി​നും വി​ശു​ദ്ധ കു​ർ​ബാ​ന​യും പ്ര​സം​ഗ​വും ആ​ശീ​ർ​വാ​ദ​വും ഉ​ണ്ടാ​യി​രി​ക്കും. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് പെ​രു​ന്നാ​ൾ ച​ട​ങ്ങു​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

രം​ഗോ​ലി മ​ത്സര വിജയികൾ

മു​ണ്ടൂ​ർ: യു​വ​ക്ഷേ​ത്ര കോ​ളേ​ജി​ലെ ഹി​ന്ദി വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദീ​പാ​വ​ലി​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ രം​ങ്കോ​ലി മ​ൽ​സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.​വി​ദ്യാ​ർ​ത്ഥി​നി​ക​ളാ​യ അ​ർ​ച്ച​ന ആ​ന​ന്ദ്, നാ​യ​ർ ആ​തി​ര ഗോ​കു​ൽ​ദാ​സ് ഒ​ന്നാം സ്ഥാ​ന​വും സീ​താ​ല​ക്ഷ്മി എം.​എ​സ് ര​ണ്ടാം സ്ഥാ​ന​വും ആ​തി​ര മൂ​ന്നാം സ​മ്മാ​ന​വും നേ​ടി.​അ​ഖി​ല.​ആ​ർ, അ​പ​ർ​ണ്ണ.​കെ, നി​ര​ഞ്ച​ന രാ​ജ് എ​ന്നി​വ​ർ​ക്ക് സാ​ന്ത്വ​ന സ​മ്മാ​ന​ർ​ഹ​രാ​യി.