മണ്ണാർക്കാട്: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻ മുന്നേറ്റമുണ്ടാകുമെന്ന് ഡിസിസി പ്രസിഡന്റ് വി.കെ.ശ്രീകണ്ഠൻ എംപി അഭിപ്രായപ്പെട്ടു.
അധികാര വികേന്ദ്രീകരണത്തെ തകർക്കുകയും അതിന്റെ അന്തസ്സത്ത ഇല്ലാതാക്കുകയും ചെയ്ത എൽ.ഡി.എഫ്. സർക്കാരിനെതിരായ ജനവികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും.
അവഗണനയിൽ ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചുകൊണ്ടുള്ള വിധിയെഴുത്തിൽ എൽ.ഡി.എഫ് തകർന്നടിയുമെന്നും അദ്ദേഹം പറഞ്ഞു.ജനാഭിലാഷ വികസനത്തിനും സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾക്കും മുൻതൂക്കം നൽകിയുള്ള കർമ്മപദ്ധതികളുമായാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോട്ടോപ്പാടം പഞ്ചായത്ത് യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്വെൻഷൻ കൊന്പം മൗലാന ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എൻ.ഷംസുദ്ദീൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി.യുഡിഎഫ് പഞ്ചായത്ത് ചെയർമാൻ സി.ജെ.രമേഷ് അധ്യക്ഷനായി.
കണ്‍വീനർ പാറശ്ശേരി ഹസ്സൻ,ജില്ലാമണ്ഡലം നേതാക്കളായ എൻ.ഹംസ,പി.ആർ.സുരേഷ്,ടി.എ.സിദ്ദീഖ്,വി.വി. ഷൗക്കത്തലി,കല്ലടി അബൂബക്കർ,റഷീദ് ആലായൻ, ഓമന ഉണ്ണി,നാസർ കൊന്പത്ത്,പി.മുരളീധരൻ,കെ.പി.ഉമ്മർ,കെ.ജി.ബാബു,എം.കെ.മുഹമ്മദലി,ഉമ്മർ മനച്ചിതൊടി, ഒ.ചേക്കു മാസ്റ്റർ, ഹമീദ് കൊന്പത്ത്,പി.കൊച്ചുനാരായണൻ,റഷീദ് മുത്തനിൽ,മുനീർ താളിയിൽ ജില്ലാ പഞ്ചായത്ത് തെങ്കര,അലനല്ലൂർ ഡിവിഷനുകളിലെ സ്ഥാനാർത്ഥികളായ ഗഫൂർ കോൽക്കളത്തിൽ,എം.മെഹർബാൻ ടീച്ചർ, ബ്ലോക്ക് സ്ഥാനാർത്ഥികളായ ബഷീർ തെക്കൻ,പടുവിൽ മാനു,സി.കെ. ഉമ്മുസൽമ,മണികണ്ഠൻ വടശ്ശേരി,ഗ്രാമപഞ്ചായത്ത് സ്ഥാനാർത്ഥികൾ പ്രസംഗിച്ചു.