. പുകയില ഉത്പന്നങ്ങളുമായി പിടിയിൽ
Monday, November 30, 2020 12:23 AM IST
കോ​യ​ന്പ​ത്തൂ​ർ: നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ ക​ട​ത്തി​യ ആ​റു പേ​രെ അ​റ​സ്റ്റു ചെ​യ്തു. ഉ​ട​യാം പാ​ള​യം അ​ഞ്ചു​കം​ന​ഗ​ർ മ​ണി​ക​ണ്ഠ​ൻ (27), തൂ​ത്തു​ക്കു​ടി ഉ​മ​രി​ക്കാ​ട് ന​ടേ​ശ​ൻ കോ​വി​ൽ വീ​ഥി അ​ല​ക്സ് പാ​ണ്ഡ്യ​ൻ (37), വി​ഴു​പ്പു​റം കാ​ർ​ത്തി​ക് (23), ഗ​ണ​പ​തി ല​ക്ഷ്മി പു​രം അ​ന​ന്ത​നാ​രാ​യ​ണ​ൻ (51), തി​രു​നെ​ൽ​വേ​ലി മ​ണി​ക​ണ്ഠ​ൻ (22), തൂ​ത്തു​ക്കു​ടി മു​രു​ക​ൻ (32) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.​വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ആ​റം​ഗ സം​ഘം പി​ടി​യി​ലാ​കു​ന്ന​ത്.​ഇ​വ​രി​ൽ നി​ന്നും ര​ണ്ടു ട​ണ്‍ പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു.

കോ​ണ്‍​ഗ്ര​സിൽനിന്നും പുറത്താക്കി

മ​ണ്ണാ​ർ​ക്കാ​ട്:​ത​ദ്ദേ​ശ തി​ര​ഞ്ഞെ​ടു​പ്പി​ൽ വി​മ​ത​രാ​യി മ​ത്സ​രി​ക്കു​ന്ന​വ​രും പാ​ർ​ട്ടി നി​ല​പാ​ടി​ന് എ​തി​രാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​മാ​ണെ​ന്ന പ​രാ​തി​യി​ൽ നാ​ല് പേ​രെ ആ​റ് വ​ർ​ഷ​ത്തേ​ക്ക് പാ​ർ​ട്ടി​യി​ൽ നി​ന്നും സ​സ്പെ​ന്‍റ് ചെ​യ്ത​താ​യി ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​കെ.​ശ്രീ​ക​ണ്ഠ​ൻ അ​റി​യി​ച്ചു.
മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ലെ വ​ട​ക്കേ​ക്ക​ര വാ​ർ​ഡി​ൽ ’ഒ​പ്പി​ടാ​തെ’ പ​ത്രി​ക ന​ൽ​കി​യ​തു​മൂ​ലം സ്ഥാ​നാ​ർ​ത്ഥി​ത്വം ന​ഷ്ട​മാ​യ സ​തീ​ശ​ൻ താ​ഴ​ത്തേ​തി​ൽ, ശി​വ​ദാ​സ​ൻ (ക​ണ്ണ​ൻ) കോ​ട്ടോ​പ്പാ​ടം പ​ഞ്ചാ​യ​ത്തി​ലെ നാ​ല​ക​ത്ത് അ​ബൂ​ബ​ക്ക​ർ, തെ​ങ്ക​ര പ​ഞ്ചാ​യ​ത്തി​ലെ പൊ​തി​യി​ൽ ബാ​പ്പു​ട്ടി എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് അ​ച്ച​ട​ക്ക ന​ട​പ​ടി.