പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി​നി മു​ങ്ങി മ​രി​ച്ചു
Sunday, November 29, 2020 10:36 PM IST
അ​തി​ര​പ്പി​ള്ളി: വെ​റ്റി​ല​പ്പാ​റ പാ​ല​ത്തി​നു സ​മീ​പം പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി​നി മു​ങ്ങി മ​രി​ച്ചു. പാ​ലാ​രി​വ​ട്ടം സ്വ​ദേ​ശി കി​രി​യാ​ന്താ​ൻ വി​നു വ​ർ​ഗീ​സി​ന്‍റെ മ​ക​ൾ ഐ​റി​ൻ (16) ആ​ണ് മ​രി​ച്ച​ത്. കു​ടും​ബാം​ഗ​ങ്ങ​ളു​മൊ​ന്നി​ച്ച് പു​ഴ​യി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ പെ​ണ്‍​കു​ട്ടി ക​യ​ത്തി​ലേ​ക്ക് മു​ങ്ങു​ക​യാ​യി​രു​ന്നു. കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന​വ​രു​ടെ ക​ര​ച്ചി​ൽ കേ​ട്ട് നാ​ട്ടു​കാ​ർ ഓ​ടി​യെ​ത്തി ര​ക്ഷാ പ്ര​വ​ർ​ത്ത​നം ന​ട​ത്തി കു​ട്ടി​യെ മു​ങ്ങി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ചാ​ല​ക്കു​ടി​യി​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഇ​ന്ന​ലെ വൈ​കീ​ട്ട് നാ​ല​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ദി​വ​സ​മാ​ണ് ചാ​ല​ക്കു​ടി പു​ഴ​യി​ൽ വി​നോ​ദ സ​ഞ്ചാ​രി മു​ങ്ങി മ​രി​ക്കു​ന്ന​ത്. അ​മ്മ: അ​നു. സ​ഹോ​ദ​ര​ൻ റൂ​ബി​ൻ.
ശ​നി​യാ​ഴ്ച വെ​റ്റി​ല​പ്പാ​റ 15/2 ഭാ​ഗ​ത്ത് വ​ഞ്ചി​ക്ക​ട​വി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വ​യോ​ധി​ക​ൻ മു​ങ്ങി മ​രി​ച്ചി​രു​ന്നു. വൈ​റ്റി​ല സ്വ​ദേ​ശി​യാ​യ അ​നി​ൽ​കു​മാ​ർ ആ​ണ് മ​രി​ച്ച​ത്. പു​ഴ​യി​ൽ നീ​ന്തു​ന്ന​തി​നി​ട​യി​ൽ ഒ​ഴു​ക്കി​ൽ പെ​ടു​ക​യാ​യി​രു​ന്നു.