കു​ളി​ക്കാ​നി​റ​ങ്ങി​യയാ​ൾ പുഴയിൽ മു​ങ്ങി മ​രി​ച്ചു
Saturday, November 28, 2020 10:52 PM IST
അ​തി​ര​പ്പി​ള്ളി: വെ​റ്റി​ല​പ്പാ​റ 15/2 മേ​ഖ​ല​യി​ൽ പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യയാ​ൾ മു​ങ്ങി മ​രി​ച്ചു.​ വൈ​റ്റി​ല സ്വ​ദേ​ശി കോ​ന്പാ​റ അ​നി​ൽ​കു​മാ​റാ​ണ് (59) മ​രി​ച്ച​ത്.​ ഇന്നലെേ വൈ​കീ​ട്ട് നാ​ല് മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം.​ എ​റ​ണാ​കു​ള​ത്തുനി​ന്ന് ബ​ന്ധു​ക്ക​ളാ​യ മൂ​ന്ന് കു​ടും​ബ​ങ്ങ​ൾ അ​ട​ങ്ങു​ന്ന പ​ത്തം​ഗ സം​ഘം ശ​നി​യാ​ഴ്ച രാ​വി​ലെ​ സ്വ​കാ​ര്യ റി​സോ​ർ​ട്ടി​ൽ എ​ത്തിയത്. ഉ​ച്ചഭ​ക്ഷ​ണശേ​ഷം പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങിയപ്പോൾ അനിൽകുമാർ മുങ്ങിപ്പോവുകയായി രുന്നു. കൂ​ടെ​യു​ള്ള​വ​രു​ടെ ക​ര​ച്ചി​ൽ കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ർ പു​ഴ​യി​ൽ ഇ​റ​ങ്ങി മു​ങ്ങി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.​

അ​തി​ര​പ്പി​ള്ളി പോ​ലീ​സും ചാ​ല​ക്കു​ടി ഫ​യ​ർ ഫോ​ഴ്സും അ​ഗ്നി ര​ക്ഷാ സേ​ന​യും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ വൈ​കീ​ട്ട് ആ​റ​ര​യോ​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.​ ഭാ​ര്യ: ഡോ. ​ഷീ​ല,മ​ക​ൾ.​സ​ജ്ന.