മ​ണ​പ്പാ​ട​ത്ത് തീ​പാ​റു​ന്ന പോ​രാ​ട്ടം
Saturday, November 28, 2020 12:35 AM IST
വ​ട​ക്ക​ഞ്ചേ​രി: പു​തു​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചാം​വാ​ർ​ഡാ​യ മ​ണ​പ്പാ​ട​ത്ത് ഇ​ക്കു​റി തീ​പാ​റു​ന്ന പോ​രാ​ട്ടം. മു​ൻ പ്ര​സി​ഡ​ന്‍റ് കോ​ണ്‍​ഗ്ര​സി​ലെ പി.​എ.​ഇ​സ്മ​യി​ൽ ആ​റാം​ത​വ​ണ​യും മ​ത്സ​ര​രം​ഗ​ത്ത് വ​ന്ന​തോ​ടെ​യാ​ണ് വാ​ർ​ഡി​ൽ അ​ങ്ക​ക്ക​ലി മൂ​ത്ത​ത്.പ​ഞ്ചാ​യ​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സ്ഥാ​നാ​ർ​ഥി​ക​ളു​ള്ള വാ​ർ​ഡും മ​ണ​പ്പാ​ട​മാ​ണ്. മൂ​ന്നു മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കു പു​റ​മേ നാ​ലു​പേ​ർ വേ​റെ​യും മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. ഇ​വി​ടെ എ​ൽ​ഡി​എ​ഫ് പാ​ർ​ട്ടി ചി​ഹ്ന​ങ്ങ​ളി​ൽ മ​ത്സ​രി​ക്കാ​തെ സ്വ​ത​ന്ത്ര​നെ​യാ​ണ് കോ​ണ്‍​ഗ്ര​സി​ലെ ഇ​സ്മ​യി​ലു​മാ​യി ഏ​റ്റു​മു​ട്ടാ​ൻ രം​ഗ​ത്തി​റ​ക്കി​യി​ട്ടു​ള്ള​ത്.
പി.​എ.​ഇ​സ്മ​യി​ൽ കൈ​ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ക്കു​ന്പോ​ൾ എ​ൽ​ഡി​എ​ഫ് സ്വ​ത​ന്ത്ര​നാ​യ റി​ട്ട​യേ​ഡ് അ​ധ്യാ​പ​ക​ൻ രാ​ജേ​ന്ദ്ര​ന് ചി​ഹ്നം കു​ട​യാ​ണ്. പി.​എ.​ഇ​സ്മ​യി​ലി​ന് ഇ​വി​ടെ ഇ​തേ​പേ​രി​ൽ അ​പ​ര​നു​ണ്ട്. പൈ​നാ​പ്പി​ളാ​ണ് ചി​ഹ്നം. ദേ​വ​ദാ​സാ​ണ് ബി​ജെ​പി സ്ഥാ​നാ​ർ​ഥി.ക​ഴി​ഞ്ഞ കാ​ൽ​നൂ​റ്റാ​ണ്ടാ​യി പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റാ​യി് പി.​എ.​ഇ​സ്മ​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് രം​ഗ​ത്തു​ണ്ട്. ഒ​രു​ത​വ​ണ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി സേ​വ​നം ചെ​യ്തു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നും പ്ര​തി​പ​ക്ഷ​നേ​താ​വു​മാ​യി മൂ​ന്നു​ത​വ​ണ ജ​ന​നേ​താ​വാ​യി. ഇ​സ്മാ​യി​ലി​ന്‍റെ ഭാ​ര്യ ബ​ൾ​ക്കീ​സ് ര​ണ്ടു​ത​വ​ണ പ​ഞ്ചാ​യ​ത്ത് മെം​ബ​റാ​യി​ട്ടു​ണ്ട്.
ക​ഴി​ഞ്ഞ​ത​വ​ണ മ​ണ​പ്പാ​ടം വ​നി​താ സം​വ​ര​ണ​മാ​യി​രു​ന്നു. ഇ​സ്മാ​യി​ലി​ന്‍റെ ഭാ​ര്യ എ.​എം.​ബ​ൾ​ക്കീ​സ് 125 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്ത​നാ​ണ് ഇ​വി​ടെ വി​ജ​യി​ച്ചി​രു​ന്ന​ത്. മു​ന്ന​ണി​ക​ളെ സ്ഥി​ര​മാ​യി തു​ണ​യ്ക്കു​ന്ന പ​ഞ്ചാ​യ​ത്താ​ണ് പു​തു​ക്കോ​ട്. എ​ന്നാ​ൽ യു​ഡി​എ​ഫി​നോ​ട് അ​ടു​പ്പ​കൂ​ടു​ത​ലു​ണ്ട്. ഇ​തി​നാ​ൽ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും യു​വ​തി യു​വാ​ക്ക​ളാ​ണ്. വാ​ർ​ഡ് 15 അ​യ്യ​പ്പ​ൻ​കു​ന്നി​ൽ മ​ത്സ​രി​ക്കു​ന്ന യു​ഡി​എ​ഫി​ലെ യു.​കെ.​ലി​ഷ​യാ​ണ് പ​ഞ്ചാ​യ​ത്തി​ൽ ഏ​റ്റ​വും പ്രാ​യം​കു​റ​ഞ്ഞ സ്ഥാ​നാ​ർ​ഥി. 21 വ​യ​സു​കാ​രി​യാ​യ ലി​ഷ വി​ദ്യാ​ർ​ഥി​നി​യാ​ണ്. ഈ ​വാ​ർ​ഡി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ദി​വ്യ​യും ചെ​റു​പ്പ​ക്കാ​രി​യാ​ണ്. ര​മ​ണി​യാ​ണ് ബി​ജെ​പി സ്ഥാ​നാ​ർ​ഥി.
കിഴക്കഞ്ചേരിയിൽ ബി​ജെ​പി​ക്ക് അ​ഞ്ച്
വാ​ർ​ഡു​ക​ളി​ൽ സ്ഥാ​നാ​ർ​ത്ഥി​ക​ളി​ല്ല
വ​ട​ക്ക​ഞ്ചേ​രി: മേ​ഖ​ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വാ​ർ​ഡു​ക​ളു​ള്ള (22) കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ൽ ബി​ജെ​പി​ക്ക് അ​ഞ്ചു വാ​ർ​ഡു​ക​ളി​ൽ സ്ഥാ​നാ​ർ​ത്ഥി​ക​ളി​ല്ല. വ​നി​ത സം​വ​ര​ണ വാ​ർ​ഡു​ക​ളാ​യ അ​ഞ്ച് (ചെ​റു​ക്കു​ന്നം), ആ​റ് (പ​റ​ശ്ശേ​രി), ഏ​ഴ് (ഓ​ടം തോ​ട്), 16 ( കോ​ര​ഞ്ചി​റ) എ​ന്നീ വാ​ർ​ഡു​ക​ളി​ലും ജ​ന​റ​ൽ വാ​ർ​ഡാ​യ എ​ട്ട് കാ​ക്ക​ഞ്ചേ​രി​യി​ലും ബി​ജെ​പി സാ​ന്നി​ധ്യ​മി​ല്ല. വാ​ർ​ഡ് 16 പ​ട്ടി​ക​ജാ​തി വ​നി​ത സം​വ​ര​ണ​മാ​ണ്.​മ​ല​യോ​ര മേ​ഖ​ല​യി​ലെ വാ​ർ​ഡു​ക​ളാ​ണ് ഇ​തെ​ല്ലാം.​ക​ഴി​ഞ്ഞെ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ലും 16 ഒ​ഴി​കെ മ​റ്റു വാ​ർ​ഡു​ക​ളി​ൽ ബി​ജെ​പി​ക്ക് സ്ഥാ​നാ​ർ​ത്ഥി​ക​ളു​ണ്ടാ​യി​രു​ന്നി​ല്ല. വാ​ർ​ഡ് 16ൽ ​ക​ഴി​ഞ്ഞ ത​വ​ണ ബി​ജെ​പി​യ്ക്ക് 53 വോ​ട്ട് മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്.​ക​ഴി​ഞ്ഞ ത​വ​ണ ആ​റ്, ഏ​ഴ്, 16 വാ​ർ​ഡു​ക​ളി​ൽ എ​ൽ​ഡി​എ​ഫും അ​ഞ്ച്,എ​ട്ട് വാ​ർ​ഡു​ക​ളി​ൽ യു​ഡി​എ​ഫു​മാ​ണ് വി​ജ​യി​ച്ച​ത്.
പോ​സ്റ്റ​റു​ക​ൾ ന​ശി​പ്പി​ക്കു​ന്ന​താ​യി പ​രാ​തി
അ​ഗ​ളി:​അ​ട്ട​പ്പാ​ടി​യി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ പോ​സ്റ്റ​റു​ക​ളും ബാ​ന​റു​ക​ളും വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്കു​ന്ന​താ​യി പ​രാ​തി. അ​ഗ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡ് താ​വ​ളം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി എ​സ്.​അ​ല്ല​ന്‍റെ ഫ്ള​ക്സ് ഇ​ന്ന​ലെ രാ​ത്രി തീ​വെ​ച്ച് ന​ശി​പ്പി​ച്ചി​രു​ന്നു. ക​ക്കു​പ്പ​ടി യി​ലും കോ​ട്ട​ത്ത​റ​യി​ലും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ ഇ​ത്ത​ര​ത്തി​ൽ പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ൾ ന​ശി​പ്പി​ക്കു​ന്ന​താ​യി യു​ഡി​എ​ഫ് പ​രാ​തി​പ്പെ​ടു​ന്നു. പ​രാ​ജ​യ​ഭീ​തി പൂ​ണ്ട രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ളു​ടെ ഇ​ത്ത​ര​ത്തി​ലു​ള്ള സ​മീ​പ​ന​ങ്ങ​ളി​ൽ പ്ര​കോ​പി​ത​രാ വി​ല്ലെ​ന്നും, സ​മ​ചി​ത്ത​ത​യോ​ടെ പ്ര​ച​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ന്നോ​ട്ടു കൊ​ണ്ടു പോ​കും എ​ന്നും യു​ഡി​എ​ഫ് അ​ട്ട​പ്പാ​ടി മേ​ഖ​ലാ ചെ​യ​ർ​മാ​ൻ ഷി​ബു സി​റി​യ​ക് അ​റി​യി​ച്ചു.