തേ​യി​ല​തോ​ട്ടം ഇ​ല്ലാ​താ​ക്കി റോ​ഡ് നി​ർ​മി​ക്കു​ന്ന​ത് ഉ​പേ​ക്ഷി​ക്ക​ണം
Saturday, November 28, 2020 12:35 AM IST
കോ​യ​ന്പ​ത്തൂ​ർ: നീ​ല​ഗി​രി​യി​ൽ തേ​യി​ല​തോ​ട്ട​ങ്ങ​ൾ ഇ​ല്ലാ​താ​ക്കി റോ​ഡു​ക​ൾ നി​ർ​മി​ക്കു​ന്ന ശ്ര​മം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് ജ​ന​ങ്ങ​ൾ ആ​വ​ശ്യം ശ​ക്തം. കു​ന്നൂ​രി​ലെ കേ​ത്തി, കെ​തൊ രൈ ​തു​ട​ങ്ങി​യ ഗ്രാ​മ​ങ്ങ​ളി​ലാ​ണ് ചി​ല​ർ തേ​യി​ല തോ​ട്ട​ങ്ങ​ൾ ന​ശി​പ്പി​ച്ചു റോ​ഡ് നി​ർ​മി​ക്കു​ന്ന​ത്.
അ​ധി​ക ലാ​ഭം നേ​ടു​ന്ന​തി​നു പ​ല മു​ത​ലാ​ളി​മാ​രും രാ​ഷ്ട്രീ​യ സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ചു കു​ന്നൂ​രി​ന്‍റെ വ​നം, ന​ദി​ക​ൾ, ച​തു​പ്പു​ക​ൾ തു​ട​ങ്ങി​യ പ്ര​കൃ​തി​ഘ​ട​ന​യെ ത​ക​ർ​ത്തു നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ക​യാ​ണ്.
ഇ​ത് മ​ഴ​ക്കാ​ല​ത്ത് വെ​ള്ള​പ്പൊ​ക്ക​ത്തി​നും മ​ണ്ണി​ടി​ച്ചി​ലി​നും കാ​ര​ണ​മാ​കു​ന്നു. ലോ​ക്ക് ഡൗ​ണ്‍ കാ​ലം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി കു​ന്നൂ​രി​ൽ തേ​യി​ല​തോ​ട്ട​ങ്ങ​ൾ നി​ക​ത്തി നി​ര​വ​ധി റോ​ഡു​ക​ളും, കെ​ട്ടി​ട​ങ്ങ​ളും നി​ർ​മി​ച്ചി​ട്ടു​ണ്ട്. പ്ര​കൃ​തി​ക്ക് ദോ​ഷ​ക​ര​മാ​കു​ന്ന ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ ഉ​ട​നേ നി​ർ​ത്ത​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.