യു​വ​ക്ഷേ​ത്ര കോ​ള​ജി​ൽ വെ​ബി​നാ​ർ ന​ട​ത്തി
Saturday, November 28, 2020 12:33 AM IST
മു​ണ്ടൂ​ർ: യു​വ​ക്ഷേ​ത്ര കോ​ള​ജി​ൽ നാ​ഷ​ണ​ൽ ലോ ​ഡേ​യോ​ട​നു​ബ​ന്ധി​ച്ച് ഫ​ണ്ട​മെ​ന്‍റ​ൽ റൈ​റ്റ്സ് ആ​ൻ​ഡ് ഡൂ​ട്ടീ​സ് എ​ന്ന​വി​ഷ​യ​ത്തി​ൽ കൊ​മേ​ഴ്സ് പി​ജി വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്യ​ത്തി​ൽ വെ​ബി​നാ​ർ ന​ട​ത്തി. ഡ​യ​റ​ക്ട​ർ റ​വ. ഡോ.​മാ​ത്യു ജോ​ർ​ജ് വാ​ഴ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കേ​ര​ള ഹൈ​ക്കോ​ട​തി​യി​ലെ അ​ഡ്വ. ജോ​ർ​ജ് എബ്ര​ഹാം പ​ച്ച​യി​ലി​ന്‍റെ നേ​ത്യ​ത്യ​ത്തി​ലാ​യി​രു​ന്നു വെ​ബി​നാ​ർ. പ്രി​ൻ​സി​പ്പ​ൽ അ​ഡ്വ. ഡോ.​ടോ​മി ആ​ന്‍റ​ണി സ്വാ​ഗ​ത​വും അ​നി​ഷ പി.​ഗു​പ്ത ന​ന്ദി​യും പ​റ​ഞ്ഞു. ഓ​ണ്‍​ലൈ​ൻ ക്വി​സ് മ​ത്സ​ര​വി​ജ​യി​ക​ൾ​ക്കു​ള്ള ഇ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും ഇ​തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്നു.

വീ​ൽ​ചെ​യ​ർ
ന​ല്കും

പാ​ല​ക്കാ​ട്: കേ​ര​ള വി​ക​ലാം​ഗ ക്ഷേ​മ​സം​ഘ​ട​ന സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭി​ന്ന​ശേ​ഷി​യു​ള്ള​വ​ർ​ക്ക് വീ​ൽ​ചെ​യ​ർ ന​ല്കും. ജി​ല്ല​യി​ൽ നൂ​റു​പേ​ർ​ക്കാ​ണ് വീ​ൽ​ചെ​യ​ർ ന​ല്കു​ന്ന​ത്.
വീ​ൽ​ചെ​യ​ർ ആ​വ​ശ്യ​മു​ള്ള​വ​ർ 30നു​മു​ന്പ് കേ​ര​ള വി​ക​ലാം​ഗ​ക്ഷേ​മ സം​ഘ​ട​ന ജി​ല്ലാ ക​മ്മി​റ്റി​ക്ക് അ​പേ​ക്ഷ ന​ല്ക​ണ​മെ​ന്ന് ജി​ല്ലാ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​സി​ഡ​ന്‍റ് പ്ര​മോ​ദ് എ​ല​പ്പു​ള്ളി, ട്ര​ഷ​റ​ർ രാ​ജേ​ഷ് ക​ണ്ണ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു. വി​വ​ര​ങ്ങ​ൾ​ക്ക് 9809 506 884.