മോ​ഷ്ടാ​ക്ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു
Friday, November 27, 2020 12:14 AM IST
കോ​യ​ന്പ​ത്തൂ​ർ: വീ​ട്ട​മ്മ​യു​ടെ മാ​ല ക​വ​ർ​ന്ന മോ​ഷ്ടാ​ക്ക​ൾ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. ഗ​ണ​പ​തി വി​ഒ​സി സ്ട്രീ​റ്റ് ക​റു​പ്പ​യ്യ ഭാ​ര്യ പേ​ച്ചി​യ​മ്മാ​ളി​ന്‍റെ ആ​ഭ​ര​ണ​മാ​ണ് ക​വ​ർ​ന്ന​ത്.​
രാ​വി​ലെ വീ​ടി​നു മു​ന്നി​ൽ അ​തി​ഥി​ക​ളെ കാ​ത്തു നി​ന്നി​രു​ന്ന പേ​ച്ചി​യ​മ്മാ​ളി​ന്‍റെ അ​ടു​ത്തേ​ക്ക് ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു പേ​ർ വി​ലാ​സം ചോ​ദി​ച്ചു കൊ​ണ്ടി​രി​ക്കെ പേ​ച്ചി​യ​മ്മാ​ളി​ന്‍റെ ക​ഴു​ത്തി​ല​ണി​ഞ്ഞി​രു​ന്ന പ​ത്തു പ​വ​ന്‍റെ സ്വ​ർ​ണ​മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത് ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു.
പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് ശ​ര​വ​ണാം പ​ട്ടി പോ​ലീ​സ് മാ​ല മോ​ഷ്ടാ​ക്ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

അ​റ​സ്റ്റ് ചെ​യ്തു

കോ​യ​ന്പ​ത്തൂ​ർ:​ ക​ഞ്ചാ​വു വി​ൽ​പ്പ​ന ചെ​യ്ത യു​വാ​വി​നെ ഗു​ണ്ടാ ആ​ക്ടി​ൽ അ​റ​സ്റ്റു ചെ​യ്തു.​ഉ​ക്ക​ട പു​ല്ലു​കാ​ട് ഹൗ​സിം​ഗ് യൂ​ണി​റ്റ് നൗ​ഷാ​ദി​നെ​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.​പു​ല്ലു കാ​ടി​ൽ ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ക്കു​ന്ന​താ​യി പോ​ലീ​സി​നു ല​ഭി​ച്ച വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ 1.100 കി​ലോ ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു.​ഇ​യാ​ൾ തേ​നി​യി​ലെ ക​ന്പ​ത്തി​ൽ നി​ന്നും ക​ഞ്ചാ​വ് വാ​ങ്ങി കൊ​ണ്ടു​വ​ന്ന് വി​ൽ​പ്പ​ന ചെ​യ്ത​ത് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഗു​ണ്ടാ ആ​ക്ട് ചു​മ​ത്തി അ​റ​സ്റ്റു ചെ​യ്യു​ക​യാ​യി​രു​ന്നു.

ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രെ അ​യ​ച്ചു

സേ​ലം: നി​വാ​ർ ചു​ഴ​ലി​ക്കാ​റ്റു​മൂ​ലം നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​തി​നാ​യി സേ​ല​ത്തു നി​ന്നും കോ​ർ​പ​റേ​ഷ​ൻ ജീ​വ​ന​ക്കാ​രു​ടെ സം​ഘം ക​ട​ലൂ​രി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു. നി​വാ​ർ ചു​ഴ​ലി​ക്കാ​റ്റ് ബാ​ധി​ച്ച പ്ര​ദേ​ശ​ങ്ങ​ളി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​തി​നാ​യി സേ​ല​ന്നു നി​ന്നും എ​ൻ​ജീ​നീ​യ​ർ​മാ​ർ, ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ, ഇ​ല​ക്ട്രീ​ഷ്യന്മാ​ർ, സൂ​പ്പ​ർ​വൈ​സ​ർ​മാ​ർ, ഓ​ഫീ​സ​ർ​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ 110 അം​ഗ സം​ഘം​ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി ലോ​റി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ളി​ലാ​യി യാ​ത്ര തി​രി​ച്ച​ത്.

പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു നീ​ക്കി

കോ​യ​ന്പ​ത്തൂ​ർ: പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ത്ത് ക​ല​ക്ട​ർ ഓ​ഫീ​സ്, ആ​ർ​ഡി​ഒ ഓ​ഫി​സ്, എ​ന്നി​വ​യ്ക്കു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി​യ എം.​പി.​ന​ട​രാ​ജ​ൻ ഉ​ൾ​പ്പെ​ടെ അ​ഞ്ഞൂ​റോ​ളം പേ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു നീ​ക്കി.​കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ തൊ​ഴി​ലാ​ളി വി​രു​ദ്ധ ന​ട​പ​ടി, പൊ​തു​വ​കു​പ്പു​ക​ളു​ടെ സ്വ​കാ​ര്യ​വ​ൽ​ക്ക​ര​ണം,ക​ർ​ഷ​ക ബി​ൽ തു​ട​ങ്ങി​യ​വ​യി​ൽ പ്ര​തി​ഷേ​ധി​ച്ച് വി​വി​ധ തൊ​ഴി​ൽ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്യ​ത്തി​ൽ ഹ​ർ​ത്താ​ൽ ന​ട​ത്തി​യി​രു​ന്നു.​
കോ​യ​ന്പ​ത്തൂ​രി​ൽ എ​ൻ​ജീ​നീ​യ​റിം​ഗ് വ​ർ​ക്ക് സ്ഥാ​പ​ന​ങ്ങ​ൾ, മി​ല്ലു​ക​ൾ, ഫാ​ക്ട​റി​ക​ൾ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ത്തു.​ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​മാ​ർ, ഹ​ർ​ത്താ​ലി​ൽ പ​ങ്കെ​ടു​ത്തു. വി​വി​ധ വ​കു​പ്പു​ക​ളി​ലെ 20 ശ​ത​മാ​നം ജീ​വ​ന​ക്കാ​രും ഹ​ർ​ത്താ​ലി​ൽ പ​ങ്കെ​ടു​ത്തു.​കോ​യ​ന്പ​ത്തൂ​രി​ൽ നി​ന്നും​കേ​ര​ള​ത്തി​ലേ​ക്കു​ള്ള ബ​സ് സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വെ​ച്ചു. ധ​ർ​ണ ന​ട​ത്തി​യ ഐ​എ​ൻ​ടി​യു​സി,സി​ഐ​ടി​യു ഭാ​ര​വാ​ഹി​ക​ളെ​യും പ്ര​വ​ർ​ത്ത​ക​രെ​യും പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു നീ​ക്കി.