കാ​ന്താ​രി​മു​ള​ക് കൃ​ഷി​യി​ൽ വി​ജ​യം കൊ​യ്ത് യു​വ​ക​ർ​ഷ​ക​ൻ മ​ണി​ക​ണ്ഠ​ൻ
Friday, November 27, 2020 12:14 AM IST
ചി​റ്റൂ​ർ:​ ന​ല്ലേ​പ്പി​ള്ളി​യി​ൽ കാ​ന്താ​രി മു​ള​കു കൃ​ഷി​യി​ൽ നൂ​റു​മേ​നി വി​ള​വ് നേ​ടി യു​വ​ക​ർ​ഷ​ക​ൻ ശ്ര​ദ്ധേ​യ​നാ​യി.​ന​ല്ല​പ്പി​ള്ളി മൂ​ച്ചി​ക്കാ​ട് മ​ണി​ക​ണ്ഠ​നാ​ണ് കാ​ന്താ​രി മു​ള​ക് പ​രീ​ക്ഷ​ണാ​ർ​ത്ഥം കൃ​ഷി​യി​റ​ക്കി സ​മൃ​ദ്ധ​മാ​യ വി​ള​വും കൊ​യ്തെടു​ത്ത​ത്. വീ​ടി​നു സ​മീ​പ​ത്ത് 15 സെ​ന്‍റ് ഭൂ​മി ഒ​രു വ​ർ​ഷ​ത്തി​ന് പാ​ട്ട​ത്തി​നെ​ടു​ത്താണ് ​മു​ള​കു കൃ​ഷി​യി​റ​ക്കി​യ​ത്.​
വി​പ​ണി ഇ​ത്ത​രം മു​ള​കി​നെ ന​ല്ല വി​ല​യും ആ​വ​ശ്യക്കാ​രും ഉ​ള്ള​തു മു​ന്നി​ൽ ക​ണ്ടാ​ണ് കാ​ന്താ​രി​യി​നം തി​ര​ഞ്ഞെ​ടു​ത്ത​ത്. വി​പ​ണി​യി​ൽ കി​ലോ​യ്ക്കു 500 രൂ​പ​യി​ൽ കു​ടു​ത​ൽ ല​ഭി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ ഈ ​മു​ള​കു​കൃ​ഷി​ക്ക് പ​രി​മി​ത​മാ​യ ചി​ല വാ​ക്കു​ണ്ടാ​യ​തെ​ന്നും മ​ണി​ക​ണ്ഠ​ൻ പ​റ​യു​ന്നു. വേ​ന​ൽ​ക്കാ​ല​ത്ത് ജ​ല​സേ​ച​നം ഏ​ർ​പ്പെ​ടു​ത്തി​യാ​ൽ മു​ന്നു മാ​സ​ത്തോ​ളം ചെ​ടി വ​ള​ർ​ത്താ​നാ​വും.​
ആ​ഴ​്ചയി​ലൊ​രി​ക്ക​ൽ 250 കി​ലോ വീ​തം മു​ള​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്. സ്വ​യം രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി കാ​ന്താ​രി മു​ള​കു ചെ​ടി​ക​ൾ​ക്കു​ണ്ടെ​ന്നാ​ണ് കൃ​ഷി വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ക്കു​ന്ന​ത് ഇ​ക്കാ​ര​ണ​ത്താ​ൽ ക​രി​നാ​ശ​ത്തി​ലു​ള്ള സാ​ന്പ​ത്തി ക​ന​ഷ്ട​വും ഉ​ണ്ടാ​വു​ന്നി​ല്ല.​
ചെ​ടി​ക​ളി​ൽ നി​ന്നും മു​ള​ക് പ​റി​ച്ചെ​ടു​ക്കു​ന്ന​ത് ശ്ര​മ​ക​ര​വു​മാ​ണ്. കൃ​ഷി​യി​ട​ത്തി​ൽ മു​ന്നു സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ള​യും മ​ണി​കണ്ഠ​നും ഭാ​ര്യ​യും ചേ​ർ​ന്നാ​ണ് കൃ​ഷി ജോ​ലി​ക​ളെ​ല്ലാം ചെ​യ്തി​രി​ക്കു​ന്ന​ത്. വി​ള​വെ​ടു​പ്പ് ന​ട​ത്തി​യ മൂ​ള​ക് കൊ​ടു​വാ​യൂ​ർ ,വ​ട​ക്ക​ഞ്ചേ​രി ,പാ​ല​ക്കാ​ട് എ​ന്നി​വി​ടങ്ങ​ളി​ൽ എ​ത്തി​ച്ചാ​ണ് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​ത്. ഒൗ​ഷ​ധ​മ​ല്യ​മു​ള്ള കാ​ന്താ​രി​മു​ള​ക് ആ​യു​ർ​വേ​ദ മ​രു​ന്നു​ക​ളി​ൽ ചേ​രു​വ​യാ​യാ​ണ് ഉ​പ​യോ​ഗി​ച്ചു​വ​രു​ന്ന​ത്. ത​ന്‍റെ ആ​ദ്യ പ​രി​ക്ഷ​ണ​ത്തി​ൽ ത​ന്നെ വി​ജ​യം കൊ​യ്ത സ​ന്തോ​ഷ​ത്തി​ലാ​ണ് മ​ണി​ക​ണ്ഠ​നും കു​ടും​ബ​ക്കാ​രും.