ബൈ​ക്ക് മോ​ഷ​ണ കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ
Friday, November 27, 2020 12:11 AM IST
കൊ​ല്ല​ങ്കോ​ട:് ടൗ​ണി​ൽ വി​ൽ​പ്പ​ന​യു​ടെ ഭാ​ഗ​മാ​യി ഷോ​റൂ​മി​നു മു​ന്നി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നു വെ​ച്ചി​രു​ന്ന യ​മ​ഹ ബൈ​ക്ക് ക​വ​ർ​ന്ന കേ​സ്‌​സി​ൽ പ്ര​തി​യെ കൊ​ല്ല​ങ്കോ​ട്
പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു​തു. വ​ട്ടേ​ക്കാ​ട് ശ്രീ​പാ​ദം വീ​ട്ടി​ൽ അ​ജ​യ് കു​മാ​റി​ന്‍റെ മ​ക​ൻ ആ​ദ​ർ​ശ് (20) ആ​ണ് ഇ​ന്ന​ലെ പോ​ലി​സ് പി​ടി​യി​ലാ​യ​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് ബൈ​ക്ക് മോ​ഷ​ണം ന​ട​ന്ന​ത്. സ്ഥാ​പ​ന ഉ​ട​മ മു​ഹ​മ്മ​ദ​ലി​യു​ടെ പ​രാ​തി​യി​ലാ​ണ് പ്ര​തി അ​റ​സ്റ്റി​ലാ​യ​ത്. സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ ഇ​ൻ​സ്പെ​ക്ട​ർ വി​പി​ൻ​ദാ​സ് ,എ​സ്ഐ ഷാ​ഹു​ൽ എ​സ്‌​സി​പി​ഒ​മാ​രാ​യ വാ​സു,കൃ​ഷ്ണ​ദാ​സ്,ഉ​വൈ​സ് സി​പി​ഒ​മാ​രാ​യ വി​നീ​ഷ്, ഷി​ബു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

ര​ജി​സ്ട്രേ​ഷ​ൻ
പു​തു​ക്ക​ണം

വ​ട​ക്ക​ഞ്ചേ​രി: ചെ​മ്മ​ണ്ണാം​ക്കു​ന്ന് ആ​ർ​പി​എ​സ് പ​രി​ധി​യി​ലു​ള്ള റ​ബ​ർ ക​ർ​ഷ​ക​ർ സ​ബ്സി​ഡി​ക്കാ​യി ന​വം​ബ​ർ 28ന് ​മു​ന്പ് ര​ജി​സ്ട്രേ​ഷ​ൻ പു​തു​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.​ഒ​രു പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ, ആ​ധാ​ർ കാ​ർ​ഡ് കോ​പ്പി, ബാ​ങ്ക് പാ​സ് ബു​ക്ക് കോ​പ്പി, 2020-21 വ​ർ​ഷ​ത്തി​ൽ ക​രം അ​ട​ച്ച​തി​ന്‍റെ കോ​പ്പി​യും അ​പേ​ക്ഷ​യോ​ടൊ​പ്പം ന​ൽ​ക​ണം.