അടിപെരണ്ടയിൽ സ്വ​ത​ന്ത്ര​യെ ഇറക്കി ഇടതുപ​രീ​ക്ഷ​ണം
Wednesday, November 25, 2020 10:07 PM IST
നെന്മാ​റ: അ​യി​ലൂ​രി​ൽ സ്ഥി​ര​മാ​യി മു​സ്ലിം​ലീ​ഗ് ജ​യി​ക്കാ​റു​ള്ള 14-ാം വാ​ർ​ഡാ​യ അ​ടി​പ്പെ​ര​ണ്ട​യി​ൽ സി​പി​ഐ​യ്ക്കു ല​ഭി​ച്ച സീ​റ്റി​ൽ എ​ൽ​ഡി​എ​ഫ് ഇ​ട​തു സ്വ​ത​ന്ത്ര​യെ സ്ഥാ​നാ​ർ​ഥി​യാ​ക്കി പ​രീ​ക്ഷ​ണം. ബ​ൽ​ക്കീ​സ് ടീ​ച്ച​റെ​യാ​ണ് എ​ൽ​ഡി​എ​ഫ് സ്വ​ത​ന്ത്ര​സ്ഥാ​നാ​ർ​ഥി​യാ​ക്കി മ​ത്സ​രി​പ്പി​ക്കു​ന്ന​ത്. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ലീ​ഗി​ലെ മി​സ്രി​യ ഹാ​രി​സാ​ണ്. അ​യി​ലൂ​ർ പ​ഞ്ചാ​യ​ത്തി​ൽ മു​ന്ന​ണി സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി മ​ൽ​സ​രി​ക്കു​ന്ന ഏ​ക​വാ​ർ​ഡും അ​ടി​പ്പെ​ര​ണ്ട​യാ​ണ്.